For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ആരോഗ്യത്തിനും ബീജ വർദ്ധനവിനുമായി യോഗ

|

ബീജങ്ങളുടെ അളവിലുണ്ടാകുന്ന എണ്ണകുറവ് പുരുഷന്മാരിൽ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കുമുള്ള പ്രധാന കാരണമാണെന്ന് എല്ലാ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോദിക്കുകയാണെങ്കിൽ ദമ്പതികളിൽ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണം പുരുഷവന്ധ്യതയാണ്. എന്നാൽ പുരുഷ ശരീരത്തിൽ ബീജങ്ങളുടെ അളവും ചലനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ആധുനിക പ്രതിവിധികളും പ്രകൃതി ചികിത്സകൾ ഇന്ന് നിലവിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.

വന്ധ്യതയ്‌ക്കുള്ള ഏറ്റവും ചിലവു കുറഞ്ഞതും ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ചികിത്സാരീതികളിൽ ഒന്നാണ് യോഗ.ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം രക്തചംക്രമണവും ബോഡി ടോണിംഗും മെച്ചപ്പെടുത്തുന്ന യോഗ, നിങ്ങളുടെ ശരീരത്തിലെ സമ്മർദ്ദ സാധ്യതകൾ കുറയ്ക്കുന്നു. വന്ധ്യതയ്ക്കുള്ള ഏറ്റവും പ്രധാന കാരണമാണ് സമ്മർദ്ധമെന്ന് ഗവേഷകർ നിരൂപണം ചെയ്യുന്നു. വ്യായാമവും ധ്യാനവും ഒരുപോലെ സംയോജിക്കുന്ന യോഗ ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കും.

ഇതിൽ ബീജ ഉൽപാദനവും അതിൻ്റെ ചലനവുമെല്ലാം ഉൾപ്പെടുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരു യോഗ സെഷനിൽ നിന്ന് ഓരോരുത്തർക്കും ആവശ്യമായ മാനസികാരോഗ്യം, ശാരീരിക ആരോഗ്യം, വൈകാരിക ആരോഗ്യം എന്നിവയെല്ലാം കൈവരിക്കാനാകും. യോഗയിലെ ചില പോസുകൾ രക്തചംക്രമണം മെച്ചപ്പെടുത്താൻ മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ രാസവസ്തുക്കളെ സന്തുലിതമാക്കാനും ബിജോത്പാദനം മികച്ച രീതിയിലാക്കാനും സഹായിക്കും.

Most read: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെMost read: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

ഇത്തരത്തിലുള്ള വ്യായാമമുറകൾക്ക് പലതിനും നിങ്ങളുടെ ലൈംഗിക തൃഷ്ണകളെ ഉത്തേജിപ്പിക്കുവാനും കഴിയും. കൂടുതൽ ആസ്വാദകരമായ രീതിയിൽ ലൈംഗിക ബന്ധത്തെ സമീപിക്കാൻ ഇത് നിങ്ങളെ സജ്ജരാക്കുന്നു. മികച്ച ലൈംഗിക ബന്ധം ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് സഹായിക്കുന്ന ചില യോഗ പോസുകളെ പരിചയപ്പെടാം.

സേതുബന്ധാസനം

സേതുബന്ധാസനം

പെൽവിക് ഭാഗത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മികച്ച യോഗകളിൽ ഒന്നാണിത്.

ഏങ്ങനെ ചെയ്യാം

ഈ പോസ് ചെയ്യുന്നതിനായി ആദ്യം നിങ്ങൾ നിവർന്നു കിടക്കുക. നിങ്ങളുടെ കാൽമുട്ടുകൾ വളച്ചു കൊണ്ട് നിങ്ങളുടെ ഉപ്പൂറ്റി നിങ്ങളുടെ നിതംബത്തോട് അടുത്ത് കൊണ്ടുവരാം. തുടർന്ന് നിങ്ങളുടെ അരക്കെട്ട് നിലത്തു നിന്ന് ഉയർത്തുക, ഈ യോഗാസനം ചെയ്യുമ്പോൾ നിങ്ങളുടെ തോളുകൾ മുകളിലുള്ള ഭാഗം പൂർണ്ണമായും ഉയർന്നു നിൽക്കണം. ഇത് ചെയ്യുമ്പോൾ സ്ഥിരമായി ശ്വസിക്കാനും ഓർമ്മിക്കുക.

അഗ്നിസാർ ക്രിയ

അഗ്നിസാർ ക്രിയ

ബീജ ആരോഗ്യത്തിനായി യോഗയിൽ പരിശീലിക്കുന്ന ഏറ്റവും പഴക്കമേറിയതും പ്രയോജനകരവുമായ പോസുകളിൽ ഒന്നാണിത്.

എങ്ങനെ ചെയ്യാം

നേരെ നിവർന്ന് നിൽക്കുക, നിങ്ങളുടെ കാലുകൾ അൽപ്പം അകറ്റി നിർത്താം, മുന്നോട്ട് കുനിഞ്ഞിരുന്നു കൊണ്ട് കൈകൾ കാൽമുട്ടിന്മേൽ വയ്ക്കുക. ശ്വാസം വിടുമ്പോൾ ക്രമാനുഗതമായി നിങ്ങളുടെ വയറ് അകത്തേക്ക് തള്ളി നിർത്തുക . ശ്വാസം പുറത്തേക്ക് വിട്ടു കഴിഞ്ഞ ശേഷം 5 സെക്കൻഡ് നേരം അടക്കിപ്പിടിച്ചു നിർത്തുക. വീണ്ടും ശ്വാസമെടുക്കുമ്പോൾ നിങ്ങളുടെ വയറ് ഉള്ളി വലിക്കുക. ഒരു സെറ്റ് 10 തവണ ആവർത്തിക്കുക.

ഹലാസന

ഹലാസന

ബീജ ചലനത്തിനുള്ള മറ്റൊരു ഗംഭീരമായ പോസ്ച്ചറാണ്ട് ഈ ഹലാസനം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.

എങ്ങനെ ചെയ്യാം

ഈ പോസ് ചെയ്യുന്നതിനായി, നിങ്ങളുടെ നിവർന്നു കിടക്കുക, നിങ്ങളുടെ കൈപ്പത്തികൾ നിങ്ങളുടെ അടുത്തായി തറയിൽ ഉറപ്പിച്ചു വയ്ക്കുക. നിങ്ങളുടെ കാലുകൾ 90 ഡിഗ്രി കോണിലേക്ക് ഉയർത്തുക, നിങ്ങളുടെ ഇടുപ്പ് ഉയർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ പൊസിഷനിൽ നിന്ന ശേഷം 3 തവണ ശ്വാസമെടുത്ത് വിടുക. എന്നിട്ട് നിങ്ങളുടെ അരക്കെട്ട് ഉയർത്തി പിന്നിലേക്ക് ചുരുട്ടാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കാൽവിരലുകൾ നിങ്ങളുടെ തലയ്ക്ക് പിന്നിലെ നിലത്ത് സ്പർശിക്കും.

സൂര്യ നമസ്‌കാരം

സൂര്യ നമസ്‌കാരം

ഇത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്താൻ മാത്രമല്ല, മൊത്തത്തിലുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന യോഗാസനങ്ങളിൽ ഒന്നാണ്

എങ്ങനെ ചെയ്യാം

നേരെ നിവർന്നു നിന്നുകൊണ്ട് ആരംഭിക്കുക, പുറകോട്ട് ചാഞ്ഞ് നിന്നുകൊണ്ട് നിങ്ങളുടെ പിൻഭാഗം നീട്ടുക, മുന്നോട്ട് കുനിഞ്ഞ് കാൽവിരലുകളിൽ സ്പർശിക്കുക, തുടർന്ന് ഒരു കാൽ നിങ്ങൾക്ക് കഴിയുന്നത്ര പിന്നിലേക്ക് നീക്കുക, നിങ്ങളുടെ മറ്റേ കാൽ നിങ്ങളുടെ കൈപ്പത്തികൾക്കിടയിൽ 90 ഡിഗ്രി കോണിലായിരിക്കുമ്പോൾ, ഒരു പ്ലാങ്ക് പോസിഷനിലേക്ക് നീങ്ങുക, അടുത്തതായി നിങ്ങളുടെ ഇടുപ്പും നെഞ്ചും നിലത്ത് മുട്ടിക്കുക. തുടർന്ന് നിങ്ങളുടെ പിൻ ഭാഗത്തിന് ബലം കൊടുത്തുകൊണ്ട് കോബ്ര പൊസിഷനിലേക്ക് വരിക. നിങ്ങളുടെ അരക്കെട്ട് തിരികെ കാൽവിരലുകളിൽ സ്പർശിക്കുക. 12 തവണ ഇത് ആവർത്തിക്കുക.

പ്രാണായാമം

പ്രാണായാമം

വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമാണ്. നിങ്ങളുടെ സമ്മർദ്ദ നില കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച യോഗകളിൽ ഒന്നാണ് പ്രാണായാമം.

എങ്ങനെ ചെയ്യാം

പ്രണയാമം ചെയ്യാനായി ധാരാളം രീതികളുണ്ട്, ഇത് യോഗയുടെ ഒരു വലിയ ഉപവിഭാഗമാണ്, ഏറ്റവും അടിസ്ഥാനപരമായ പ്രാണായാമ രീതി ചെയ്യാനായി കാലുകൾ മടക്കിവെച്ച് ഇരിക്കുക. നിങ്ങളുടെ പുറം നേരെയാക്കി തള്ളവിരൽ ഉപയോഗിച്ചുകൊണ്ട് ഒരു നാസാരന്ധ്രരം അടച്ചു പിടിക്കുക അടുത്ത നാസാരന്ധ്രത്തിലൂടെ ശ്വാസം അകത്തേക്കെടുക്കുക. കുറച്ചു നേരം ഇത് പിടിച്ചു നിർത്തിയ ശേഷം നിങ്ങളുടെ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് അടുത്ത നാസാരന്ധ്രരം അടച്ചു പിടിക്കുമ്പോൾ തള്ളവിരലുകൾ ഉപയോഗിച്ച് അടച്ചുപിടിച്ച നാസാരന്ധ്രരം തുറക്കണം. മൂക്ക് തുറക്കുമ്പോൾ ശ്വാസം അതിലൂടെ പുറത്തേക്ക് വിടുക. കൂടുതൽ തവണ ഈ രീതി പരീക്ഷിക്കുക

ധനുരാസന

ധനുരാസന

മൊത്തത്തിലുള്ള ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിന് ഈ പോസ് മികച്ചതാണ്

എങ്ങനെ ചെയ്യാം

ഈ പോസ് ചെയ്യാൻ, നിങ്ങളുടെ വയറു താഴെയാക്കി കമഴ്ന്ന് കിടക്കുക. നിങ്ങളുടെ കാൽമുട്ടുകൾ വളച്ചുപിടിച്ച് കൈകൾ ഉപയോഗിച്ച് കാലുകൾ വലിച്ചു പിടിക്കാം. നിങ്ങളുടെ നെഞ്ചും ഇടുപ്പും നിലത്തുനിന്ന് ഉയർത്തുക, നിങ്ങളുടെ വയറു മാത്രം തറയിൽ ഉപേക്ഷിക്കുക, കഴുത്ത് പിന്നിലേക്ക് ചരിഞ്ഞ് നിങ്ങൾക്ക് കഴിയുന്നത്ര നേരം ഈ പൊസിഷൻ പിന്തുടരുക.

അർദ്ധ മത്സ്യേന്ദ്രാസനം

അർദ്ധ മത്സ്യേന്ദ്രാസനം

ഈ പോസ് ബീജങ്ങളുടെ എണ്ണവും അരഭാഗത്തിലെയും പുറംഭാഗത്തെയും ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

എങ്ങനെ ചെയ്യാം

ഇരിക്കുമ്പോൾ നിങ്ങളുടെ കാലുകൾ നേരെ നീട്ടുക. അടുത്തതായി നിങ്ങളുടെ വലതു കാൽ ഉയർത്തി ഇടത് കാൽമുട്ടിന്റെ ഇടതുവശത്ത് വയ്ക്കുക. നിങ്ങളുടെ ശരീരം വലതുവശത്തേക്ക് വളച്ചൊടിക്കുക. ഇടത് കൈകൊണ്ട് വലതു കണങ്കാലിൽ പിടിച്ച് വലതു കൈ നിങ്ങളുടെ പുറകിലക്ക് കൊണ്ടുവരിക. വലതുകൈ കഴിയാവുന്നത്രയും പിറകിലേക്ക് കൊണ്ടുവരാൻ ശ്രദ്ധിക്കാം.

പദ്മാസനം

പദ്മാസനം

ഏറ്റവും പ്രചാരമുള്ള യോഗ പോസുകളിൽ ഒന്നായ പദ്മാസനം ഏറ്റവും പ്രത്യേകതയാർന്ന യോഗകളിൽ ഒന്നാണ്

എങ്ങനെ ചെയ്യാം

കാലുകൾ മടക്കിവെച്ച് ഇരിക്കുക, നിങ്ങളുടെ നട്ടെല്ല് നേരെയാക്കി വയ്ക്കുക, ഒരു കാൽ ഉയർത്തി കണങ്കാൽ അരക്കെട്ടിന് സമീപം വയ്ക്കുക, അടുത്ത കാലും ഇതേ രീതിയിലാക്കി മാറ്റി ഇരിപ്പുറപ്പിക്കാം. ആഴത്തിലുള്ള ശ്വാസം എടുത്തു കൊണ്ട് നിങ്ങൾക്ക് കഴിയുന്നത്ര സമയം ഈ പൊസിഷനിൽ പിന്തുടരാൻ ശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയന്ത്രിത പരിതസ്ഥിതിയിൽ ചെയ്താൽ മാത്രമേ യോഗ ചെയ്യുന്നത് പ്രയോജനകരമാകൂ എന്ന കാര്യം ഓർമ്മിക്കുക. ഈ പോസുകൾ എല്ലാം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങൾ പിന്തുടരുന്നത് നിങ്ങൾ ചെയ്യുന്ന യോഗ മികച്ചതും സുരക്ഷിതമായതുമാകാൻ സഹായിക്കുന്നു.

അമിതമായി ശരീര ഭാഗങ്ങൾ വളയ്ക്കരുത്. ഒരു പോസിന്റെ അന്തിമ ഘട്ടത്തിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരണം എന്ന വിചാരിത്തോടെ സ്വയം തള്ളി വിടുകയും ചെയ്യരുത്. നിങ്ങൾക്ക് കഴിയുന്ന രീതിയിൽ മാത്രം പോസ് ചെയ്യുക. പൊസിഷനിങ് പൂർത്തിയാക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് പതുക്കെ പടുത്തുയർത്തുക. തുടക്കത്തിൽ തന്നെ നിങ്ങൾ തെറ്റായ യോഗ പോസുകൾ പിന്തുടർന്നു ശരീരത്തിന് ദോഷം വരുത്തി വയ്ക്കാതിരിക്കാനായി ഒരു യോഗ പരിശീലകന്റെ സഹായം തേടുക. സുഖകരവും അയഞ്ഞതുമായ വസ്ത്രം ധരിക്കാൻ ഓർമ്മിക്കുക.ശുചിത്വ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് പരിശീലനത്തിനായി ഒരു യോഗ മാറ്റ് തിരഞ്ഞെടുക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരന്ന ഉപരിതലത്തിൽ മാത്രം യോഗ ചെയ്യുക

യോഗ ചെയ്യുന്ന ഏതൊരാളുടേയും ബീജ ആരോഗ്യത്തിൽ കാലക്രമേണ വർദ്ധനവുണ്ടാവും. ഇത് ബീജങ്ങളുടെ എണ്ണവും, ചലനശേഷിയും, സ്ഖലന ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പല പഠനങ്ങൾ തെളിയിക്കുന്നു. പതിവായി യോഗ ചെയ്യുന്നത് നിങ്ങളുടെ ലൈംഗിക തൃഷ്ണകൾ വർദ്ധിപ്പിക്കുമെന്നും ഇത് നിങ്ങളുടെ ലൈംഗികജീവിതം മികച്ചതാക്കി മാറ്റാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. എങ്കിൽ തന്നെയും, സുരക്ഷിതമായ രീതിയിൽ വേണം യോഗ ചെയ്യേണ്ടത് എന്ന കാര്യം എപ്പോഴും ഓർമ്മവേണം. അതുകൊണ്ടുതന്നെ സ്വയമേ ചെയ്യാൻ ആരംഭിക്കുന്നതിന് മുമ്പ് മെഡിക്കൽ ഹെൽത്ത് പ്രൊഫഷണലുമായി സംസാരിക്കുകയും വിദഗ്ദ്ധനായ ഒരു ഇൻസ്ട്രക്ടറോട് ഈ പോസുകളെകുറിച്ചും മറ്റുമുള്ള നിർദ്ദേശങ്ങൾ ചോദിച്ചറിയുകയും ചെയ്യണം

English summary

How to Increase Sperm Count Naturally by Doing Yoga

Here in this article we are discussing about how to increase sperm count naturally by doing yoga.
X
Desktop Bottom Promotion