For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കിളിലെ ചുംബനം പ്രത്യുല്‍പാദന ശേഷി കൂട്ടും

പൊക്കിളിലെ ചുംബനം പ്രത്യുല്‍പാദന ശേഷി കൂട്ടും

|

പൊക്കിള്‍കൊടി ബന്ധം എന്നാണു പൊതുവേ അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെ വിശേഷിപ്പിയ്ക്കാറ്. പൊക്കിളിലൂടെയാണ് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാറുള്ളതും.

പൊക്കിള്‍ ഫെര്‍ട്ടിലിറ്റി അഥവാ പ്രത്യുല്‍പാദന ക്ഷമതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു വേണം, പറയുവാന്‍. കുഞ്ഞിന് ഭക്ഷണം ലഭിയ്ക്കുന്നതു മാത്രമല്ല, സ്ത്രീയുടെ ഫെര്‍ട്ടിലിറ്റി സംബന്ധമായ പല കാര്യങ്ങളും വസ്തുതകളും പൊക്കിളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

പൊക്കിള്‍ എങ്ങിനെയാണ് പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതെന്നു നോക്കൂ.

പൊക്കിളിന്

പൊക്കിളിന്

പൊക്കിളിന് അന്തരീക്ഷത്തിലെ കോസ്മിക് എനര്‍ജി വലിച്ചെടുക്കുവാന്‍ സാധിയ്ക്കുമെന്നാണ് സയന്‍സ് വിശദീകരണം. നല്ല എനര്‍ജി, നല്ല ഊര്‍ജം ഇവിടെ സംഭരിയ്ക്കപ്പെടുന്നു. ഇത് പ്രത്യുല്‍പാദനത്തിന്, ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു. കോസ്മിക് എനര്‍ജി ഗര്‍ഭധാരണത്തിന് പ്രധാനമാണ്.

മെന്റല്‍ ബ്ലോക്കേജുണ്ടാക്കും

മെന്റല്‍ ബ്ലോക്കേജുണ്ടാക്കും

പൊക്കിളിലും സൗന്ദര്യം നോക്കുന്നവരുണ്ട്. പല രീതിയിലെ പൊക്കിളുകള്‍ കാണാം. ചില സ്ത്രീകളുടെ പൊക്കിളിന് സൗന്ദര്യം കുറവാകും. ഇത് പല സ്ത്രീകളിലും അപകര്‍ഷതാ ബോധത്തിനു കാരണമാകൂന്നു. തങ്ങളുടെ പൊക്കിള്‍ മോശമാണെന്ന ചിന്ത മെന്റല്‍ ബ്ലോക്കേജുണ്ടാക്കും. ഇത് ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ്. സ്‌ട്രെസും ഇത്തരത്തിലെ മാനസിക പ്രശ്‌നങ്ങളുമെല്ലാം നാമറിയാതെ തന്നെ നമ്മുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിയ്ക്കുന്നു. ഇതു സ്ത്രീയിലെങ്കിലും പുരുഷനിലെങ്കിലും. പൊസറ്റീവ് ഊര്‍ജമെങ്കില്‍ ഫെര്‍ട്ടിലിറ്റിയെ സഹായിക്കുന്നു. അല്ലെങ്കില്‍ വന്ധ്യതയ്ക്കു കാരണവുമാകും.

ശരീരത്തിലെ പല നാഡികളും

ശരീരത്തിലെ പല നാഡികളും

ശരീരത്തിലെ പല നാഡികളും സന്ധിയ്ക്കുന്ന ഇടമാണ് പൊക്കിള്‍. ഇതു കൊണ്ടു തന്നെ പൊക്കിളില്‍ എണ്ണ പുരട്ടുന്നതുള്‍പ്പെടെയുള്ള പല ചികിത്സാവിധികളും നിലവിലുണ്ട്. സയന്‍സ് പ്രകാരം പങ്കാളി പൊക്കിള്‍ താലോലിയ്ക്കുന്നതും ഇവിടെ ചുംബിയ്ക്കുന്നതുമെല്ലാം പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പറയാം. ഇത് സ്ത്രീയില്‍ ആത്മവിശ്വാസവും പൊസറ്റീവ് ഊര്‍ജവുമെല്ലാം പ്രവഹിയ്ക്കാന്‍ സഹായിക്കുന്നു. ഇതു ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്ന ഒന്നാണ്.

ശരീരത്തിന്

ശരീരത്തിന്

ശരീരത്തിന് ആകെയുള്ള ഉത്തേജനത്തിനു സഹായിക്കുന്ന ഒന്നാണ് പൊക്കിള്‍. ഇതില്‍ സംഗമിയ്ക്കുന്ന നാഡികള്‍ തന്നെയാണ് ഇതിനു കാരണമായി പറയുന്നതും. ആകെയുള്ള ഉത്തേജനത്തിന് ഈ പ്രത്യേക ഭാഗം ഉത്തേജിപ്പിച്ചാല്‍ മതിയാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതു കൊണ്ടു തന്നെയാണ് ഈ ഭാഗം പങ്കാളി ഉത്തേജിപ്പിയ്ക്കുന്നത് സ്ത്രീയില്‍ ഉത്തേജനത്തിനും പൊസറ്റീവ് എനര്‍ജിയ്ക്കും ഇതു വഴി പ്രത്യുല്‍പാദനത്തിനും വഴിയൊരുക്കുമെന്നു സയന്‍സ് വിശദീകരിയ്ക്കുന്നത്.

സ്ത്രീയുടെ പൊക്കിളിനേക്കാള്‍

സ്ത്രീയുടെ പൊക്കിളിനേക്കാള്‍

സ്ത്രീയുടെ പൊക്കിളിനേക്കാള്‍ രഹസ്യഭാഗം ഉയര്‍ന്നിരിയ്ക്കുന്ന അവസ്ഥയില്‍ പുരുഷ ബീജം പുറപ്പെടുവിച്ചാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണെന്നു സയന്‍സ് വിശദീകരിയ്ക്കുന്നു. ഈ അവസ്ഥയില്‍ പെട്ടെന്നു തന്നെ ബീജങ്ങള്‍ യൂട്രസിലെത്തുന്നതാണ് കാരണം. പ്രത്യേകിച്ചും ഓവുലേഷന്‍ സമയത്തോട് അനുബന്ധിച്ച്. തലയിണ അരയ്ക്കു കീഴേ വച്ചാല്‍ ഗര്‍ഭധാരണം വേഗം എന്നതിന് അടിസ്ഥാനപരമായി പറയുന്നതും ഈ തത്വമാണ്. ഇതേ രീതിയില്‍ പൊക്കിളിനേക്കാള്‍ ഉയര്‍ന്നിരിയ്ക്കും വജൈനല്‍ ഭാഗം.

പൊക്കിളില്‍

പൊക്കിളില്‍

പൊക്കിളില്‍ എണ്ണ പുരട്ടുന്നതോ ലേശം എണ്ണയൊഴിയക്കുന്നതോ പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നു വേണം, പറയുവാന്‍. ഇതേ രീതിയില്‍ ഈ ഭാഗത്തു തേനൊഴിയ്ക്കുന്നത് ഉത്തേജനം കൂട്ടുമെന്നു പറയുന്നു. മാത്രമല്ല, ഈ ഭാഗം മൃദുവാകാനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇങ്ങിനെ പല രീതികളിലും പൊക്കിള്‍ ഗര്‍ഭധാരണവുമായി, സ്ത്രീയിലെ പ്രത്യുല്‍പാദന ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാം.

English summary

How The Naval Of The Woman Connected With Fertility

How The Naval Of The Woman Connected With Fertility, Read more to know about,
X
Desktop Bottom Promotion