For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ് ആണോ പെണ്ണോ; തീരുമാനം പുരുഷബീജത്തിന്‍റേത്

|

ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു പോലെയാണ്. എന്നാല്‍ പലപ്പോഴും ചിലരെങ്കിലും ഒരു പെണ്‍കുഞ്ഞ് മതിയായിരുന്നു അല്ലെങ്കില്‍ ആണ്‍കുഞ്ഞ് മതിയായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും പെണ്‍കുഞ്ഞ് ഉണ്ടായത് പെണ്ണിന്റെ കുറ്റവും ആണ്‍കുഞ്ഞ് ഉണ്ടായത് ആണിന്റെ മിടുക്കും എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. ഇന്നും നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പെണ്‍ഭ്രൂണഹത്യ നടക്കുന്നത് അതുകൊണ്ട് തന്നെയാണ്.

പ്രസവശേഷം പെണ്ണിനുമറിയില്ല വജൈനയിലെ ഈ മാറ്റംപ്രസവശേഷം പെണ്ണിനുമറിയില്ല വജൈനയിലെ ഈ മാറ്റം

How Sperm Influences the Gender of a Baby

അതുകൊണ്ട് തന്നെയാണ് ആശുപത്രികളിലും മറ്റും ഭ്രൂണത്തിന്റെ ലിംഗം വെളിപ്പെടുത്താത്തതും. ലിംഗ നിര്‍ണയം നടത്തുക എന്നുള്ളത് അത്യന്തം കുറ്റകരവും ശിക്ഷലഭിക്കേണ്ട തരത്തില്‍ ഉള്ള കുറ്റകൃത്യവും തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അതിന് പുരുഷ ബീജത്തിനുള്ള പ്രാധാന്യത്തെ പലരും മറന്നു പോവുന്നു. ഇതിന് പുറകിലെ സയന്‍സ് സംബന്ധമായ കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

ക്രോമസോമുകള്‍ പ്രധാനം

ക്രോമസോമുകള്‍ പ്രധാനം

ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും ക്രോമസോമുകള്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശാസ്ത്രമനുസരിച്ച് ജീനുകളും ക്രോമസോമുകളും എല്ലാം കൃത്യമായാലാണ് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്നുള്ള കാര്യം തിരിച്ചറിയാന്‍ സാധിക്കൂ. അതിന് പെണ്ണിനെ പഴി പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളതാണ് സത്യം. ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അതിനുള്ള കാരണക്കാരന്‍ എപ്പോഴും പുരുഷന്‍ തന്നെയാണ്. ഇതിന് പിന്നില്‍ ശാസ്ത്രീയമായ ചില വിശദീകരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പുരുഷ ബീജം തീരുമാനിക്കുന്നു

പുരുഷ ബീജം തീരുമാനിക്കുന്നു

പുരുഷ ബീജമാണ് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് തീരുമാനിക്കുന്നത്. കാരണം സ്ത്രീകളുടെ അണ്ഡത്തില്‍ രണ്ട് എക്‌സ് ക്രോമസോമാണ് ഉള്ളത്. എന്നാല്‍ പുരുഷന്‍മാരില്‍ എക്‌സ് വൈ എന്നീ രണ്ട് ക്രോമസോമുകള്‍ ഉണ്ട്. പുരുഷന്‍മാരിലെ ഈ രണ്ട് ക്രോമസോമാണ് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് തീരുമാനിക്കുന്നത്. പുരുഷനില്‍ നിന്നും എക്‌സ് ആണ് വരുന്നതെങ്കില്‍ പെണ്‍കുഞ്ഞും അല്ല വൈ ക്രോമസോം ആണ് എന്നുണ്ടെങ്കില്‍ അത് ആണ്‍കുഞ്ഞും എന്നാണ് ശാസ്ത്രം പറയുന്നത്.

സ്ത്രീ ശരീരത്തില്‍ എത്തുന്നത്

സ്ത്രീ ശരീരത്തില്‍ എത്തുന്നത്

മുകളില്‍ പറഞ്ഞവയില്‍ ഏത് ക്രോമസോം ആണ് ആദ്യം സ്ത്രീ ശരീരത്തിലെ അണ്ഡവുമായി കൂടിച്ചേരുന്നത് എന്നത് അനുസരിച്ചായിരിക്കും ലിംഗ നിര്‍ണയം നടക്കുന്നതും. സ്ത്രീ ശരീരത്തിലെ എക്‌സ് ക്രോമസോമുമായി പുരുഷശരീരത്തിലെ ഏത് ക്രോമസോം ആണോ കൂടിച്ചേരുന്നത് എന്നത് അനുസരിച്ചായിരിക്കും ലിംഗ നിര്‍ണയം നടക്കുന്നത്. പുരുഷ ബീജത്തില്‍ നിന്ന് വരുന്ന എക്‌സ് ആണ് ആദ്യം അണ്ഡവുമായി കൂടിച്ചേരുന്നത് എന്നുണ്ടെങ്കില്‍ പെണ്‍കുഞ്ഞാണ് ഉണ്ടാവുന്നത്. എന്നാല്‍ വൈ ക്രോമസോമാണ് പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീ ശരീരത്തിലെ എക്‌സുമായി കൂടിച്ചേരുന്നത് എങ്കില്‍ ആണ്‍കുഞ്ഞും ആണ് ഉണ്ടാവുന്നത്. ഇത് തീരുമാനിക്കുന്നത് പൂര്‍ണമായും പുരുഷനാണ് എന്നുള്ളത് തന്നെയാണ് കാര്യം.

ലിംഗമാറ്റം സംഭവിക്കുന്നത്

ലിംഗമാറ്റം സംഭവിക്കുന്നത്

ഒരു കുഞ്ഞ് ഗര്‍ഭത്തില്‍ ഉടലെടുത്ത് കഴിഞ്ഞാല്‍ ഉടനേ തന്നെ ആണോ പെണ്ണോ എന്ന് തീരുമാനിക്കാന്‍ സാധിക്കുകയില്ല. ഭ്രൂണത്തില്‍ ആറാഴ്ച കഴിയുന്നത് വരെ ഇത് നിശ്ചയിക്കാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല ആറാമത്തെ ആഴ്ചയോടെ ഭ്രൂണത്തില്‍ നിന്ന് രണ്ട് ഭാഗങ്ങളായ കോര്‍ട്ടക്‌സും മെഡുലയും കാണപ്പെടുന്നു. ഈ സമയത്താണ് ലിംഗമാറ്റം ഭ്രൂണത്തില്‍ സംഭവിക്കുന്നത്. ക്രോമസോമിന്റെ ഘടന 44+ ആണെങ്കില്‍ ആണ് ഭ്രൂണത്തില്‍ മെഡുല്ല രാസവസ്തുവായ മെഡുലാറ്റിന്‍ ഉത്പ്പാദിപ്പിക്കുകയും ഇത് മെഡുലയെ വൃഷണമായി മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പെണ്‍കുഞ്ഞാണെങ്കില്‍

പെണ്‍കുഞ്ഞാണെങ്കില്‍

ക്രോമസോം ഘടന 44+XX ആണെങ്കില്‍ കോര്‍ട്ടക്‌സ് കോര്‍ട്ടിന്‍ എന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഇതാണ് പിന്നീട് കോര്‍ട്ടക്‌സിനെ അണ്ഡാശയമായി മാറ്റുന്നതും. ഇത് വൃഷണത്തെ നശിപ്പിക്കുകയും പെണ്‍കുഞ്ഞായി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഓരോരോ അവയവങ്ങള്‍ ഗര്‍ഭത്തിന്റെ വരും ആഴ്ചകളില്‍ വളരുകയും അതിലൂടെ ഒന്‍പത് മാസമാവുമ്പോഴേക്ക് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ ആയി മാറുകയും ചെയ്യുന്നു. ആണായാലും പെണ്ണായാലും നമ്മുടെ മക്കള്‍ എന്ന് കരുതി ചേര്‍ത്ത് പിടിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ലിംഗഭേദം കാണിച്ച് അവരെ അകറ്റി നിര്‍ത്തരുത്.

English summary

How Sperm Influences the Gender of a Baby

Here in this article we are discussing about how sperm influence the gender of a baby. Take a look.
X
Desktop Bottom Promotion