Latest Updates
-
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും!
വയറ്റിലെ കുഞ്ഞിനെമിടുക്കനാക്കും പോംഗ്രനേറ്റ്ജ്യൂസ്
ഗര്‍ഭകാലത്തു നിര്‍ബന്ധം പോംഗ്രനേറ്റ് ജ്യൂസ്
ഗര്‍ഭകാലത്ത് ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത് അമ്മയുടെ ആരോഗ്യത്തിനു മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനം തന്നെയാണ്.
ഗര്‍ഭകാലത്ത് പൊതുവേ ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു പറയും. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്നത്. പോഷകങ്ങളുടെ അളവിലുണ്ടാകുന്ന കുറവുകള്‍ പലപ്പോഴും കുഞ്ഞിന്റെ ശാരീരിക, മാനസിക വളര്‍ച്ചയെ ബാധിയ്ക്കുകയും ചെയ്യും.
ഗര്‍ഭകാലത്ത് ഗുണം ചെയ്യുന്ന ധാരാളം ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം പെടും. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് കഴിയ്ക്കേണ്ട പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണ്, ഫലവര്‍ഗമാണ് പോംഗ്രനേറ്റ്. ഇതു ദിവസവും ഒരു ഗ്ലാസ് ജ്യൂസാക്കി കുടിയ്ക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.
പോംഗ്രനേററ് ജ്യൂസ് ദിവസവും ഒരു ഗ്ലാസ് വച്ചു ഗര്‍ഭകാലത്തു കുടിച്ചാല്‍ ഗുണങ്ങള്‍ ചില്ലറയല്ല.

ബിപി കുറയ്ക്കുവാന്‍
ഈ ജ്യൂസ് കുടിയ്ക്കുന്നത് ബിപി കുറയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഗര്‍ഭകാലത്ത് പ്രീ ക്ലാംസിയ എന്നൊരു കണ്ടീഷനുണ്ടാകാറുണ്ട്. ഇത് പല ഗര്‍ഭിണികളിലും ബിപി കൂടാന്‍ ഇടയാക്കുന്നത്. മാതളനാരകത്തിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഈ പ്രശ്നത്തിനുളള നല്ലൊരു പരിഹാരമാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആവശ്യമാണ്. അല്ലാത്ത പക്ഷം ഇത് ഇരുവരുടേയും ജീവനു തന്നെ ഭീഷണിയാകും

ധാരാളം ആന്റി ഓക്സിഡന്റുകള്‍
ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് പോംഗ്രനേറ്റ് ജ്യൂസ്. ഇത് ഭാവിയില്‍ വരാന്‍ ഇടയുള്ള ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാണ്. പല കുട്ടികളും ക്യാന്സറോടെ പിറന്നു വീഴുന്നവരുണ്ട്. മാത്രമല്ല, ആന്റി ഓക്ിഡന്റുകള് അമ്മയുടേയും കുഞ്ഞിന്റേയും ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്. നല്ല ചര്‍മം, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാം.

എല്ലിന്റെ
ഗര്‍ഭസ്ഥ ശിശുവിന്റെ എല്ലിന്റെ സാന്ദ്രത, ബോണ്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പോംഗ്രനേറ്റ് ജ്യൂസ്. കുഞ്ഞിന്റെ എല്ലിന്റെ രൂപീകരണത്തിനും ഉറപ്പിനും സഹായിക്കുന്നു. ഇത് അമ്മയുടേയും എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

വിളര്‍ച്ച
പ്രധാനപ്പെട്ട ഗര്‍ഭകാല പ്രശ്നങ്ങളിലൊന്നാണ് വിളര്‍ച്ച. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പോംഗ്രനേറ്റ് ജ്യൂസ്. അയേണ്‍ സമ്പുഷ്ടമായ ഇത് ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. രക്തോല്‍പാദനവും രക്തപ്രവാഹവും വര്‍ദ്ധിയ്ക്കുന്നു. ഇതു ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ഗര്‍ഭകാല ക്ഷീണമകറ്റാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹത്തിന്
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണിത്. ഇതില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഗര്‍ഭിണികളില്‍ ഗര്‍ഭകാല പ്രമേഹം തടയാനും ഉള്ളവരില്‍ കുറയ്ക്കാനും പ്രസവിച്ചു വീഴുന്ന കുഞ്ഞ് ഷുഗര്‍ ബേബിയാകാതിരിയ്ക്കാനും ഇതു സഹായിക്കുന്നു.

പ്രതിരോധ ശേഷി
ഗര്‍ഭകാലത്ത് പൊതുവേ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയും. കാരണം ശരീരം പോഷകങ്ങള്‍ കുഞ്ഞിനായി കൂടുതല്‍ ഉപയോഗിയ്ക്കുന്നു. പോംഗ്രനേറ്റിലെ വൈറ്റമിന്‍ സി അടക്കമുള്ള പല ഘടകങ്ങളും ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്നു. ഇതു വഴി അമ്മയേയും കുഞ്ഞിനേയും രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

വയറ്റിലെ കുഞ്ഞിനെമിടുക്കനാക്കും
കുഞ്ഞിന്റെ തൂക്കക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനുമെല്ലാം ഏറെ നല്ലതാണ് പോംഗ്രനേറ്റ് ജ്യൂസ് ഗര്‍ഭിണി കുടിയ്ക്കുന്നത്. ഇതില്‍ കോശ നാശം തടയുന്നതു കൊണ്ടു തന്നെ ഗര്‍ഭസ്ഥ ശിശു മരണ നിരക്കും കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. മറുപിള്ളയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയാനും ഇതു നല്ലതാണ്. മറുപിള്ളയിലൂടെയാണ് കുഞ്ഞിനു വേണ്ട പോഷകങ്ങള്‍ കുഞ്ഞിലേയ്ക്കെത്തുന്നത്. ഇതിന്റെ ആരോഗ്യവും പ്രധാനം തന്നെയാണ്.കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞിനുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ തടയാന്‍ ഏറെ നല്ലതാണിത്.



Click it and Unblock the Notifications