For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാസ്ത്രം ഉറപ്പ് പറയും ഗര്‍ഭധാരണത്തിന് പറ്റിയ സമയം

|

വിവാഹം കഴിഞ്ഞ് ഗർഭധാരണത്തിന് വേണ്ടി പലപ്പോഴും ശ്രമിച്ച് പരാജയപ്പെടുന്ന ദമ്പതികൾ ധാരാളമുണ്ട്. എന്നാൽ ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയം എന്താണെന്ന് പലർക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ സ്ത്രീകളിൽ പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങൾ ഉണ്ടാവുന്നുണ്ട്. ഏതാണ് സാധ്യത ഏറ്റവും കൂടിയ സമയം ഏതാണ് ഗർഭധാരണത്തിന് സാധ്യത കുറഞ്ഞ സമയം എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിനെക്കുറിച്ച് പൂർണമായും മനസ്സിലാക്കുന്നതിനും സംശയങ്ങള്‍ ചോദിക്കുന്നതിനും പല സ്ത്രീകളും മടിക്കുന്നുണ്ട്.

<strong>Most read:അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെ</strong>Most read:അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെ

ഗർഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള ദിവസങ്ങളിൽ ഒന്നായി കണക്കാക്കുന്നത് ഓവുലേഷൻ അഥവാ അണ്ഡവിസർജന സമയമായാണ്. സാധാരണ 28 ദിവസങ്ങളിൽ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ ദിനമായി കണക്കാക്കുന്നത്. ഈ സമയം തന്നെയാണ് പെട്ടെന്ന് ഗർഭധാരണം നടക്കുന്നത്. ഇത് മനസ്സിലാക്കാൻ പലപ്പോഴും പലർക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. അണ്ഡവിർജനത്തിന് ശേഷം അടുത്ത ആർത്തവം വരുന്നതിന് മുൻപ് ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഗർഭധാരണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഓവുലേഷൻ എത്ര ദിവസം

ഓവുലേഷൻ എത്ര ദിവസം

പല സ്ത്രീകളുടെയും പ്രധാന സംശയമാണ് ഓവുലേഷൻ എത്ര ദിവസം വരെ നീണ്ട് നിൽക്കുന്നുണ്ട് എന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. സ്ത്രീകളിൽ ആർത്തവം നടന്നതിന്‍റെ പതിനാലാമത്തെ ദിവസമാണ് ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഇരുപത്തി എട്ട് ദിവസം നീണ്ട് നിൽക്കുന്ന ആർത്തവ ചക്രത്തിൽ പതിനാലാമത്തെ ദിവസമാണ് ഓവുലേഷൻ നടക്കുന്നത്. 72 മണിക്കൂറാണ് ഏറ്റവും കൂടുതൽ ഗർഭധാരണ സാധ്യതയുള്ള ദിവസമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓവുലേഷൻ നടക്കുന്നതിന് രണ്ട് ദിവസം മുൻപോ ഓവുലേഷൻ കഴിഞ്ഞ ഉടനേയുള്ള രണ്ട് ദിവസത്തിന് ശേഷമോ ബന്ധപ്പെട്ടാൽ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്.

ആര്‍ത്തവവും ഓവുലേഷനും

ആര്‍ത്തവവും ഓവുലേഷനും

ആർത്തവവും ഓവുലേഷനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആർത്തവ ദിവസത്തിൽ മാറ്റമുണ്ടെങ്കിൽ അത് ഓവുലേഷന്‍റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നതിന് സഹായിക്കുന്നുണ്ട്. 28 ദിവസമുള്ള ആർത്തവ ചക്രത്തിൽ 14 ാം ദിവസത്തിലാണ് ഓവുലേഷൻ നടക്കുന്നത്. എന്നാൽ 21-35 വരെയുള്ള ആര്‍ത്തവ ചക്രത്തിൽ 11നും 21നും ഇടയിലുള്ള ദിവസത്തിലാണ് ഓവുലേഷൻ സംഭവിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഈ ദിവസം കൃത്യമായി തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടാലാണ് ഗർഭധാരണം സംഭവിക്കുന്നത്.

ഗർഭധാരണത്തിന് പറ്റിയ സമയം

ഗർഭധാരണത്തിന് പറ്റിയ സമയം

ഗർഭധാരണത്തിന് പറ്റിയ സമയം ഏതാണെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതാണ്. എന്നാൽ മാത്രമേ ഗര്‍ഭധാരണം സംഭവിക്കുന്നുള്ളൂ. ഒരു ആർത്തവ ചക്രത്തിൽ ഏറ്റവു കൂടുതൽ ഉള്ളത് സുരക്ഷിത കാലമാണ്. വളരെ ചെറിയ കാലഘട്ടമാണ് എന്തുകൊണ്ടും ഗർഭധാരണത്തിന് സഹായിക്കുന്ന സമയം. ഓവുലേഷന്‍ കഴിഞ്ഞ് അടുത്ത ദിവസം ബന്ധപ്പെടുന്നതാണ് ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ തന്നെ നല്ലൊരു ശതമാനം പേരും ഗർഭം ധരിക്കുന്നുണ്ട്. ശാരീരിക ബന്ധത്തിന് ശേഷം അ‍ഞ്ച് ദിവസത്തോളം ബീജത്തിന് സ്ത്രീ ശരീരത്തിൽ ജീവനോടെ ഇരിക്കുന്നതിന് സാധിക്കുന്നുണ്ട്.

ഓവുലേഷൻ തിരിച്ചറിയാൻ

ഓവുലേഷൻ തിരിച്ചറിയാൻ

ഓവുലേഷൻ കാല്‍ക്കുലേറ്റർ നോക്കി ഓവുലേഷൻ തിരിച്ചറിയാവുന്നതാണ്. നിങ്ങളുടെ ആർത്തവത്തിൽ മാറ്റങ്ങള്‍ സംഭവിക്കുമ്പോൾ അത് പലപ്പോഴും ഓവുലേഷൻ കാൽക്കുലേറ്റർ നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് വളരെയധികം വിശ്വസനീയമായ വഴിയാണ്. നിങ്ങളുടെ ആവറേജ് ആർത്തവ ദിനം നോക്കി ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ആർത്തവം ഉള്ളവരിൽ ഇത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ശാസ്ത്രം ഉറപ്പ് പറയും ഗര്‍ഭധാരണ സമയം ഇതാണെന്ന്

സ്ത്രീകളിൽ ഓവുലേഷൻ സമയത്ത് സെർവ്വിക്കൽ മ്യൂക്കസിൻറെ അളവ് വളരെയധികം കൂടുന്നുണ്ട്. ഈ ലക്ഷണം നോക്കി നിങ്ങൾക്ക് ഫെർട്ടൈൽ പിരിയഡ് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് ഓവുലേഷൻ സമയം ഏറെക്കുറെ കൃത്യമായി മുൻകൂട്ടി അറിയുന്നതിന് വളരെയധികം സഹായകമാണ്. ഇത് കൂടാതെ ശരീരത്തിന്‍റെ ടെംപറേച്ചർ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഓവുലേഷൻ സമയം നിങ്ങളിൽ എത്തി എന്നതിന്‍റെ സൂചന നൽകുന്നതാണ്.

പ്രായവും ഓവുലേഷനും

പ്രായവും ഓവുലേഷനും

ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവൾക്കുള്ളിൽ ഉണ്ടാവുന്ന അണ്ഡങ്ങളുടെ എണ്ണം തീരുമാനിക്കപ്പെട്ടിരിക്കും. എന്നാൽ പലപ്പോഴും ഇത് പെൺകുട്ടി പ്രായപൂര്‍ത്തിയാവുന്നതോടെ ഓരോ മാസവും ഉണ്ടാവുന്ന ആർത്തവത്തിലൂടെ മെച്വർ ആയി പുറത്തേക്ക് വരുന്നു. എന്നാൽ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ ഈ അണ്ഡവും ബീജവും സംയോജിച്ചാണ് ഭ്രൂണമായി മാറുന്നത്. പ്രായം കൂടുന്നത് അനുസരിച്ച് അണ്ഡത്തിന്‍റെ ഗുണനിലവാരത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ മുപ്പത്തി അഞ്ചിന് ശേഷം സ്ത്രീകളിൽ പ്രശ്നങ്ങൾ ഗർഭം ധരിക്കുന്ന കാര്യത്തിൽ സംഭവിക്കുന്നത്.

 വന്ധ്യതയിലേക്ക്

വന്ധ്യതയിലേക്ക്

എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷം ദമ്പതികൾ ഒരുമിച്ച് താമസിച്ചിട്ടും ഒരു പ്രാവശ്യം പോലും ഗർഭധാരണം സംഭവിക്കാത്തവരിൽ വന്ധ്യതക്കുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ ഒരു നല്ല ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കേണ്ടതാണ്. പല ഘടകങ്ങൾ വന്ധ്യതയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നുണ്ട്. വന്ധ്യതയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ,

English summary

How Long Does Ovulation and Your Fertile Window Last

In this article we are discussing about the ovulation time and how long does ovulation last. Read on.
Story first published: Friday, November 29, 2019, 17:07 [IST]
X
Desktop Bottom Promotion