For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ മാസത്തില്‍ തന്നെയറിയാം ഗര്‍ഭം ആരോഗ്യകരമോ അനാരോഗ്യകരമോ എന്ന്

|

ഗര്‍ഭധാരണം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും ഒരു സ്ത്രീയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിങ്ങളോട് പറയുന്നതും. ഗര്‍ഭകാലം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അല്‍പം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയോ ഇവരില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥ തന്നെയാണ് ഗര്‍ഭകാലം

 Viable or Nonviable Pregnanc

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

കാരണം, ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടങ്ങള്‍ ഭ്രൂണത്തിന്റെ നിലനില്‍പ്പിനോ അതിജീവിക്കാനുള്ള കഴിവിനോ വളരെ നിര്‍ണായകമായാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈലേഖനം നിങ്ങള്‍ക്കുള്ളതാണ്. ആരോഗ്യകരവും ആരോഗ്യകരമല്ലാത്തതുമായ ഗര്‍ഭധാരണം എന്താണെന്നും അത് എങ്ങനെ, എപ്പോള്‍ നിര്‍ണയിക്കപ്പെടുമെന്നും, ഗര്‍ഭധാരണം സാധ്യമല്ലാത്തതാക്കുന്നത് എന്താണെന്നും അത് കൈകാര്യം ചെയ്യുന്നതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും ഇവിടെ നോക്കാം.

ആരോഗ്യകരമായ ഭ്രൂണം

ആരോഗ്യകരമായ ഭ്രൂണം

ഗര്‍ഭസ്ഥശിശുവിന് സാധാരണ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിന് പുറത്ത് അതിജീവിക്കാന്‍ കഴിയുന്ന ഒരു ഘട്ടത്തിലെത്തുമ്പോഴാണ് അതിനെ ആരോഗ്യകരമായ ഗര്‍ഭധാരണം എന്ന് പറയുന്നത്. ഗര്‍ഭാവസ്ഥയുടെ പ്രായോഗികത, ഗര്‍ഭകാല പ്രായം, ജനന ഭാരം, സാങ്കേതിക ഇടപെടലുകള്‍ എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഭ്രൂണത്തിന്റെ ആരോഗ്യം കണക്കാക്കുന്നത്. അള്‍ട്രാസൗണ്ട് മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി 22-25 ആഴ്ച ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യമുണ്ടോ എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നിരുന്നാലും, എല്ലാ ഗര്‍ഭധാരണവും വ്യത്യസ്തമായതിനാല്‍, ഗര്‍ഭം ഒന്‍പത് മാസത്തില്‍ എത്തുമെന്നും അത് ഒരു പൂര്‍ണ്ണ ഗര്‍ഭസ്ഥ ശിശുവായി മാറും എന്നും ആര്‍ക്കും ഉറപ്പ് പറയാന്‍ സാധിക്കുകയില്ല. എന്തൊക്കെ ഘടകങ്ങള്‍ ഇതിനെ അടിസ്ഥാനമാക്കി ഉണ്ട് എന്ന് നമുക്ക് നോക്കാം.

അമ്മയുടെ ആരോഗ്യം

അമ്മയുടെ ആരോഗ്യം

അമ്മയുടെ ആരോഗ്യം തന്നെയാണ് ആദ്യത്തെ ഘടകം. ഇതില്‍ അമ്മയുടെ പ്രായം, ആരോഗ്യസ്ഥിതി, മുന്‍ ഗര്‍ഭം അലസല്‍, സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നു. പിന്നീട് ക്രോമസോമല്‍ അസാധാരണതകള്‍ ആണ് കണക്കാക്കേണ്ടത്. പല കേസുകളിലും, ക്രോമസോമല്‍ അസാധാരണത്വങ്ങളെക്കുറിച്ചുള്ള പഠനം അജ്ഞാതമായി തുടരുന്നു. അതിനാല്‍, പ്രായോഗികത ഉടന്‍ നിര്‍ണ്ണയിക്കാനാകില്ല. ഇതിന് ഏകദേശം ആദ്യത്തെ 24 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിര്‍ണയിക്കാന്‍ സാധിക്കുന്നുണ്ട്.

അനാരോഗ്യകരമായ ഗര്‍ഭമെങ്കില്‍

അനാരോഗ്യകരമായ ഗര്‍ഭമെങ്കില്‍

എന്നാല്‍ കുഞ്ഞിന്റെ അതിജീവനത്തിന് സാധ്യത കുറവാണെങ്കില്‍ അല്ലെങ്കില്‍ ഭ്രൂണം ശിശുവായി വികസിക്കാത്തപ്പോള്‍ ഒരു ഗര്‍ഭം പ്രായോഗികമല്ല അല്ലെങ്കില്‍ അനാരോഗ്യകരമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഫലം പുറന്തള്ളപ്പെട്ട ഭ്രൂണമോ ജീവനുള്ള ഭ്രൂണമോ ആകാം, പക്ഷേ ഗര്‍ഭാശയത്തിന് പുറത്ത് ഒരിക്കലും ഇത്തരത്തില്‍ ഒരു ഭ്രൂണത്തിന് അതിജീവിക്കാന്‍ സാധിക്കുകയില്ല. ആദ്യ ആഴ്ചകളില്‍ തന്നെ ആരോഗ്യമില്ലാത്ത ഗര്‍ഭമാണെങ്കില്‍ അത് അബോര്‍ഷന്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ സ്വാഭാവിക അബോര്‍ഷനോ ഇടയാക്കും. രക്തസ്രാവവും വേദനയും ആരോഗ്യമില്ലാത്ത ഗര്‍ഭത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഇത് സ്ഥിരീകരിക്കുന്നതിന് പെല്‍വിക് അള്‍ട്രാസോണോഗ്രാഫി, സെറം എച്ച്‌സിജി അളക്കല്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ കാരണങ്ങള്‍

അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ കാരണങ്ങള്‍

കെമിക്കല്‍ പ്രഗ്നന്‍സി: കെമിക്കല്‍ പ്രഗ്നന്‍സിയാണ് ഇതില്‍ ആദ്യം വരുന്നത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണം ആദ്യ ട്രൈമസ്റ്ററില്‍ തന്നെ അവസാനിക്കും. ഗര്‍ഭസ്ഥശിശുവിനെ പുറന്തള്ളുകയോ ഗര്‍ഭധാരണത്തിനു ശേഷം കുഞ്ഞ് മരിക്കുകയോ ചെയ്യുമ്പോള്‍ അത് സംഭവിക്കുന്നു. പരിശോധന നല്ല ഫലങ്ങള്‍ കാണിക്കുമ്പോള്‍ പക്ഷേ കുഞ്ഞിന്റെ വളര്‍ച്ച ഇല്ലാതാവുന്നു. ഇത് പക്ഷേ തിരിച്ചറിയാന്‍ പെട്ടെന്ന് സാധിക്കുന്നു എന്നുള്ളതാണ് സത്യം.

മോളാര്‍ ഗര്‍ഭം: ഇത്തരത്തിലുള്ള ഗര്‍ഭാവസ്ഥയില്‍, ടിഷ്യു ഗര്‍ഭസ്ഥശിശുവായി മാറുന്നതിനുപകരം ഗര്‍ഭാശയത്തിലെ അസാധാരണ വളര്‍ച്ചയോ മുഴയോ ആയി മാറുന്നു. പെല്‍വിസിലെ അസ്വസ്ഥത, യോനിയില്‍ രക്തസ്രാവം, യോനിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ്, ഹൈപ്പര്‍തൈറോയിഡിസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍

അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ കാരണങ്ങള്‍

അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ കാരണങ്ങള്‍

എക്ടോപിക് ഗര്‍ഭം : ഗര്‍ഭപാത്രത്തിന് പുറത്ത് ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍, ഗര്‍ഭധാരണത്തിനുള്ള സാധ്യതയില്ല. സെര്‍വിക്കല്‍, ഇന്റര്‍സ്റ്റീഷ്യല്‍ അല്ലെങ്കില്‍ അണ്ഡാശയമുള്‍പ്പെടെയുള്ളയുള്ള ഭാഗത്താണ് പലപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നത്. ഇത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും അമ്മയുടെ മരണത്തിലേക്ക് വരെ ഇത് എത്തിക്കുന്നു.

മറ്റുള്ളവ: പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞ്, ഹൃദയമിടിപ്പ് ഇല്ലാത്ത കുഞ്ഞ്, അസാധാരണമായ ക്രോമസോം എണ്ണം അല്ലെങ്കില്‍ ഗര്‍ഭാശയത്തിലെ ഭ്രൂണത്തിലുണ്ടാവുന്ന അണുബാധ എന്നിവ പ്രായോഗികമല്ലാത്ത ഗര്‍ഭധാരണത്തിനുള്ള മറ്റ് ചില കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ സ്‌കാന്‍ ചെയ്ത് മനസ്സിലാക്കാം?

എങ്ങനെ സ്‌കാന്‍ ചെയ്ത് മനസ്സിലാക്കാം?

ഗര്‍ഭം ആരോഗ്യകരമാണോ അല്ലയോ എന്നത് ആറ് മുതല്‍ പത്ത് ആഴ്ച വരെ നടത്തുന്ന സ്‌കാനിംഗില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഗര്ഭപാത്രത്തിലെ ഗര്ഭപിണ്ഡങ്ങളുടെ എണ്ണം, ഹൃദയമിടിപ്പ്, എക്ടോപിക് ഗര്‍ഭം, ഭ്രൂണത്തിന്റെ അസാധാരണത്വം എന്നിവയെല്ലാം ആണ് ഇതിന് പിന്നിലെ കാരണങ്ങളായി കണക്കാക്കുന്നത്. ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും രക്തസ്രാവമോ വേദനയോ ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്നു. ചിലരില്‍ ഒരു ട്രാന്‍സ്വാജിനല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് കൂടി നടത്തുന്നതിനുള്ള സാധ്യതയുണ്ട്.

അനാരോഗ്യകരമായ ഗര്‍ഭമെങ്കില്‍

അനാരോഗ്യകരമായ ഗര്‍ഭമെങ്കില്‍

നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമല്ലെങ്കില്‍ അത് മനസ്സിലാക്കുന്നതിനും സ്‌കാനിംഗ് ഫലപ്രദനമാണ്. ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ ചുവടെ പറയുന്ന ലക്ഷണങ്ങളെങ്കില്‍ ഗര്‍ഭത്തിന് ആരോഗ്യമില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഭ്രൂണത്തിന് ഹൃദയമിടിപ്പ് ഇല്ല, കൂടാതെ CRL = 7mm, ഭ്രൂണമില്ല, ശരാശരി സഞ്ചി വ്യാസം = 25 മിമി എന്നിങ്ങനെയെങ്കില്‍ ഗര്‍ഭം ആരോഗ്യകരമല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. സ്‌കാനിംഗിന്റെ 11 ദിവസത്തിനുശേഷം ഭ്രൂണവും ഹൃദയമിടിപ്പും ഇല്ലാത്ത അവസ്ഥയെങ്കില്‍ അത് അബോര്‍ഷനിലേക്കുള്ള ഗര്‍ഭധാരണമാണെന്ന് മനസ്സിലാക്കേണ്ടതാണ്.

FAQ's
  • ഗര്‍ഭകാലത്ത് കുടിക്കാന്‍ പാടില്ലാത്ത പാനീയം

    ഓറഞ്ച് ജ്യൂസില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഇത് ഗര്‍ഭകാലത്ത് കുടിക്കുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഗര്‍ഭകാലത്ത് അസംസ്‌കൃതമോ പുതുതായി തയ്യാറാക്കിയതോ ആയ ഓറഞ്ച് ജ്യൂസോ മറ്റേതെങ്കിലും പഴച്ചാറോ ഒഴിവാക്കുക, കാരണം ഇവ സുരക്ഷിതമല്ല. അത് അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

  • ഭ്രൂണത്തിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്

    ഭ്രൂണത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാമോ? ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായി ഇരിക്കുക, വ്യായാമം ചെയ്യുക, ഫോളിക് ആസിഡ് ഉപയോഗിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.  ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക എന്നതും ശ്രദ്ധിക്കണം

  • ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണം

    ഗര്‍ഭം ആരോഗ്യകരമാണ് എന്നുണ്ടെങ്കില്‍ പല ലക്ഷണങ്ങളും ശരീരം കാണിക്കും. സ്തനങ്ങളിലെ വേദന, ഓക്കാനം, ഇടക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, നെഞ്ചെരിച്ചില്‍, ഭക്ഷണത്തോട് ആര്‍ത്തി, മലബന്ധം, ആര്‍ത്തവം ഇല്ലാത്ത അവസ്ഥ എന്നിവയാണ് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ വരുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ അത് ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടതാണ്‌

English summary

How is Viable or Nonviable Pregnancy Determined in Malayalam

Here in this article we are discussing about how to determine a viable and a nonviable pregnancy in malayalam. Take a look
X
Desktop Bottom Promotion