Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
സ്ത്രീപുരുഷ വന്ധ്യതയെ തുടച്ച് നീക്കും ആയുർവ്വേദം
ഇന്നത്തെ കാലത്ത് വന്ധ്യത ഏവർക്കും പരിചയമുള്ള ഒരു വാക്കാണ്. എന്നാൽ ഇതിനെ എങ്ങനെ ഫലപ്രദമായി നേരിടണം എന്നോ കൃത്യമായി എങ്ങനെ പ്രതിരോധിക്കണം എന്നതോ പലപ്പോഴും പലർക്കും അറിയുകയില്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ആരോഗ്യപ്രതിസന്ധികളും ഒരു പരിധി വരെ വന്ധ്യതക്ക് കാരണമാകുന്നുണ്ട്. പുരുഷൻമാരിൽ ബീജസംഖ്യയുടെ കുറവും ബീജത്തിന്‍റെ ആരോഗ്യക്കുറവും എല്ലാം വന്ധ്യതക്ക് പ്രധാന കാരണമായി മാറുന്നുണ്ട്.
സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യത പിടിപെടാറുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് ഇത് വരേയും കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. വന്ധ്യതയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പ്രകൃതിദത്തമായ ഔഷധങ്ങൾ ഉണ്ട്. എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇരട്ടിമധുരം
ഇരട്ടിമധുരം ആണ് സ്ത്രീപുരുഷ വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു ഔഷധം. ഇത് നിങ്ങളുടെ ഹോര്‍മോൺ തകരാറുകൾക്ക് പരിഹാരം കാണുന്നതിനും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇരട്ടിമധുരം വളരെയധികം സഹായിക്കുന്നുണ്ട്. ഇത് സ്ത്രീകൾക്കും പുരുഷൻമാർക്കും സഹായിക്കുന്ന ഒന്നാണ്. ഇരട്ടി മധുരം കഴിക്കുന്നതിലൂടെ വന്ധ്യതയെ പൂർണമായും ഇല്ലാതാക്കുന്നതിന് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്.

അശ്വഗന്ധ
അശ്വഗന്ധ സ്ത്രീപുരുഷന്‍മാരിലെ വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ലൈഗിംക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് പുരുഷൻമാരിൽ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള ഗുണങ്ങളും അശ്വഗന്ധ നൽകുന്നുണ്ട്.

കാട്ടു ചേന
സ്ത്രീ പുരുഷൻമാരിൽ വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് കാട്ടു ചേന ഉത്തമമാണ്. ഇത് സ്ത്രീകളിൽ ഉയർന്ന അളവിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷിക്ക് വേണ്ടി ശരീരത്തെ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. പല അവസ്ഥയിൽ ഇത് ലഭിക്കുന്നുണ്ട്. സ്ത്രീകൾ ഓവുലേഷന് മുൻപാണ് ഈ ഔഷധം ഉപയോഗിക്കേണ്ടത്. അതിന് ശേഷം ഗർഭധാരണത്തിനുള്ള സാധ്യത ഇവരിൽ ഇരട്ടിയാണ്. എന്നാൽ കൃത്യമായി ഇതിനെക്കുറിച്ച് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുകയുള്ളൂ.

ശതാവരി
ശതാവരി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ധാരാളം അങ്ങാടിക്കടകളിൽ ലഭ്യമായിട്ടുള്ള ഒന്നാണ് ശതാവരിക്കിഴങ്ങ്. ഇത് സ്ത്രീകളിലും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ ഇല്ലാതാക്കുകയും ആർത്തവം കൃത്യമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ ഉപയോഗിക്കാന്‍ ശതാവരിക്കിഴങ്ങ് മികച്ചതാണ്.

ആവണക്കെണ്ണ
ആവണക്കെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ്. എന്നാൽ ഇത് എങ്ങനെ വന്ധ്യത പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ഹോർമോണൽ തകരാറുകൾ ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും മാത്രമല്ല സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ആവണക്കെണ്ണ.

കറുവപ്പട്ട
കറുവപ്പട്ട കൊണ്ട് നമുക്ക് വന്ധ്യത പോലുള്ള സ്ത്രീപുരുഷന്‍മാരെ അലട്ടുന്ന പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. അൽപം കറുവപ്പട്ട എടുത്ത് തേനിലോ മറ്റോ ചാലിച്ച് കഴിക്കാവുന്നതാണ്. ഇത് സ്ത്രീകളിൽ ആർത്തവം കൃത്യമാക്കുന്നതിനും പുരുഷൻമാരിൽ ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വന്ധ്യതയെന്ന പ്രതിസന്ധി പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. സ്ത്രീകളിലെ പിസിഓഎസ് എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട.



Click it and Unblock the Notifications
