For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യത്തെ ആഴ്ചയില്‍ ഗര്‍ഭം തെളിയും ഷാമ്പൂ ടെസ്റ്റ്

|

ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് വേണ്ടി പലരും പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡ് വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കാറുണ്ട്. എന്നാല്‍ ചിലര്‍ വീട്ടില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തി ഉറപ്പ് വരുത്തിയതിന് ശേഷം കിറ്റ് വാങ്ങി നോക്കാറുണ്ട്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവരാണെങ്കില്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കുന്നതിന് ഇനി വീട്ടില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്.

Homemade Pregnancy Test With Shampoo;

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

ഈ ലേഖനത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഷാമ്പൂ പരിശോധനയെക്കുറിച്ച് ഒന്ന് നോക്കാം. വീട്ടില്‍ തന്നെ പലപ്പോഴും നിങ്ങള്‍ ബേക്കിംഗ് സോഡയും, സോപ്പും, വിനാഗീരിയും എല്ലാം ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും കൂടി നോക്കാം. എന്തായാലും ഇതിന് പിന്നില്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഉറപ്പ് ഇല്ല എന്ന് നമുക്ക് ഉറപ്പ് പറയാവുന്നതാണ്. നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നുവെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്.

എന്താണ് ഷാമ്പൂ ഗര്‍ഭ പരിശോധന?

എന്താണ് ഷാമ്പൂ ഗര്‍ഭ പരിശോധന?

കുറച്ച് ഷാംപൂവും നിങ്ങളുടെ മൂത്ര സാമ്പിളും ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ് ഈ പരിശോധന. പരിശോധനയിലൂടെ ഗര്‍ഭധാരണം വീട്ടില്‍ സ്ഥിരീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും അതിന്റെ കൃത്യത ചര്‍ച്ചാവിഷയമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗര്‍ഭാവസ്ഥയിലുള്ള ഹോര്‍മോണായ ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ (എച്ച്‌സിജി) യുമായി ഷാമ്പൂ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കുമെന്ന് പറയപ്പെടുന്നു. ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണം ഉറപ്പാക്കുന്നു എന്നാണ് പറയുന്നത്.

പരിശോധന എങ്ങനെ നടത്താം

പരിശോധന എങ്ങനെ നടത്താം

ഏതൊരു ടെസ്റ്റിലെയും പോലെ, നിങ്ങള്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇതിന് വേണ്ടി എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കളെന്ന് നോക്കാം. ദിവസത്തിലെ ആദ്യത്തെ മൂത്രത്തിന്റെ സാമ്പിള്‍, രണ്ട് അണുവിമുക്തമാക്കിയ പാത്രങ്ങള്‍, ഷാംപൂ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് എങ്ങനെ പരീക്ഷിക്കാം എന്ന് നോക്കാം. ഒരു പാത്രത്തില്‍, ദിവസത്തിലെ ആദ്യത്തെ മൂത്രത്തിന്റെ ഒരു സാമ്പിള്‍ എടുക്കുക. പിന്നീട് മറ്റൊരു പാത്രം എടുത്ത് അതില്‍ കുറച്ച് വെള്ളം എടുക്കുക. കുറച്ച് തുള്ളി ഷാംപൂ വെള്ളത്തില്‍ ചേര്‍ത്ത് ചേര്‍ത്ത് നല്ല സോപ്പ് ലായനി ഉണ്ടാക്കുക. നിങ്ങളുടെ മൂത്രത്തിന്റെ ചെറിയ ഒരു തുള്ളി ഇതിലേക്ക് ചേര്‍ക്കുക. അല്‍പ സമയം ഇത് നിരീക്ഷിക്കുക.

പരീക്ഷണ ഫലം എങ്ങനെ?

പരീക്ഷണ ഫലം എങ്ങനെ?

വീടുകളില്‍ നടത്തുന്ന മറ്റ് ഗര്‍ഭ പരിശോധനകളെപ്പോലെ, ഷാമ്പൂ ഗര്‍ഭ പരിശോധനയും മൂത്രവുമായി ചേരുന്നതിനാല്‍ വളരെയധികം മികച്ച പ്രതികരണങ്ങള്‍ കാണിക്കുന്നുണ്ട്. മിശ്രിതത്തിന് ഉപരിതലത്തില്‍ നുരയും പതയും കാണുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയാണെന്നതാണ്. എന്നിരുന്നാലും, മിശ്രിതം മാറ്റമില്ലാതെ തുടരുകയും പ്രതികരണമൊന്നുമില്ലെങ്കില്‍, നിങ്ങള്‍ ഗര്‍ഭിണിയാകണമെന്നില്ല. എന്നാല്‍ ചിലരില്‍ നേരത്തേ നടത്തുന്ന പരിശോധന പലപ്പോഴും കൃത്യമായ ഫലം നല്‍കുന്നില്ല. അത് പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡ് ആണെങ്കിലും നേരത്തെയുള്ള പരിശോധന കൃത്യമായ ഫലം നല്‍കില്ല എന്നത് തന്നെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ പരിശോധനയ്ക്ക് ചില തയ്യാറെടുപ്പുകള്‍ ആവശ്യമായി വന്നേക്കാം. പരിശോധനയ്ക്ക് തലേദിവസം രാത്രി നല്ല അളവില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. അതിനാല്‍ ദിവസത്തിലെ ആദ്യത്തെ മൂത്രം വളരെ കൂടുതല്‍ ആയിരിക്കും. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരുന്നത് വളരെ പ്രധാനമാണ്. അനാവശ്യമായി കുലുക്കുകയോ മിശ്രിതം ഇളക്കുകയോ ചെയ്യുന്നത് തെറ്റായ ഫലത്തിന് കാരണമാകും. ചിലപ്പോള്‍ നെഗറ്റീവ് ഫലമായിരിക്കാം. എന്നാലും നിങ്ങള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ അല്‍പം കൂടി കാത്തിരുന്ന് കൃത്യമായ മറ്റൊരു പരിശോധന നടത്തേണ്ടതാണ്. എന്നാല്‍ ഇത്രയുമാണെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് തന്നെയാണ് പ്രധാനപ്പെട്ടതും.

ഷാംപൂ ഗര്‍ഭകാല പരിശോധന വിശ്വസനീയമോ?

ഷാംപൂ ഗര്‍ഭകാല പരിശോധന വിശ്വസനീയമോ?

ഓരോ ഷാമ്പൂവിലെയും രാസഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ പരിശോധന എല്ലായ്‌പ്പോഴും കൃത്യഫലം തരണം എന്നില്ല. കൂടാതെ, പരിശോധന ഫലം നേരിയതും ശ്രദ്ധേയവുമായ ഒരു മാറ്റം കാണിച്ചേക്കാം, ഇത് നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് സൂചിപ്പിക്കാം അല്ലെങ്കില്‍ സൂചിപ്പിക്കാതിരിക്കാം. അതിനാല്‍, നിങ്ങള്‍ വീട്ടില്‍ തന്നെ ഗര്‍ഭ പരിശോധന നടത്തുകയാണെങ്കിലും ഇല്ലെങ്കിലും, നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആര്‍ത്തവം തെറ്റിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിനും അല്ലെങ്കില്‍ ഹോം പ്രഗ്നന്‍സി ടെസ്റ്റ് നടത്തേണ്ടതും അത്യാവശ്യമാണ്. എന്നിട്ടും ഫലം നെഗറ്റീവ് ആണെന്ന് കാണിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക.

എത്രത്തോളം കൃത്യത?

എത്രത്തോളം കൃത്യത?

ഈ ഗര്‍ഭാവസ്ഥയിലുള്ള ഗര്‍ഭ പരിശോധനയില്‍ ഫലങ്ങള്‍ കാണിക്കാന്‍ അധികം സമയമെടുക്കില്ല. പക്ഷേ ഇതിന് ശാസ്ത്രീയ അടിത്തറയില്ല, മിക്കവാറും അത് കൃത്യതയില്ലാത്തതാകാം. പാത്രത്തിന്റെ ശുചിത്വം, മൂത്രത്തിന്റെ സമയം, മൂത്രത്തിന്റെ അളവ്, ഉപയോഗിച്ച ഷാംപൂ തരം, അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്നിവയെല്ലാം ആ പരിശോധനയെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് ഇതിന്റെ കൃത്യത ഒരിക്കലും മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഗര്‍ഭത്തിനെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന എച്ച്‌സിജി ഹോര്‍മോണിന്റെ സാന്നിധ്യത്തിലാണ് മിക്ക ഗര്‍ഭധാരണ കിറ്റുകളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മൂത്രത്തില്‍ എച്ച്‌സിജി ഹോര്‍മോണ്‍ സാന്നിധ്യം നല്ല അളവില്‍ ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ അതിരാവിലെയുള്ള മൂത്രമാണ് ഏറ്റവും നല്ലത്. അതിനാല്‍, മൂത്രത്തില്‍ അല്‍പം കൂടുതല്‍ അളവില്‍ ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, അതിന് ഷാംപൂവുമായി ചില പ്രതികരണങ്ങളുണ്ടാകാം, പക്ഷേ ഇത് കൃത്യമായ ഫലം നല്‍കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് ഫലം നെഗറ്റീവ് ആക്കും. എങ്കിലും ഡോക്ടറെ കാണുന്നതിനും ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

English summary

Homemade Pregnancy Test With Shampoo; How to do and Effectiveness

In this article, we are talking about the homemade pregnancy tests, the shampoo pregnancy test. Read on to know more.
X
Desktop Bottom Promotion