For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുണ്ടാവാന്‍ ആണിനും പെണ്ണിനും തടസ്സം ഹെപ്പറ്റൈറ്റിസ് ബി

|

ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സാധാരണയായി കരളിനെ ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എ (എച്ച്എവി), ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി), ഹെപ്പറ്റൈറ്റിസ് സി (എച്ച്‌സിവി) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തരം ഹെപ്പറ്റൈറ്റിസ് ഉണ്ട്. ഈ വൈറസുകളില്‍ ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളും വ്യത്യസ്ത ചികിത്സാ രീതികളുമുണ്ട്. കൃത്യമായ പരിശോധനക്ക് ശേഷം ഒരു വ്യക്തിക്ക് ബാധിച്ച ഹെപ്പറ്റൈറ്റിസ് ഏത് തരത്തിലുള്ളതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയും. ഹെപ്പറ്റൈറ്റിസ് പല തരത്തില്‍ പകരാന്‍ കഴിയുമെങ്കിലും ഇത് പലപ്പോഴും നിങ്ങളുടെ ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്ന തരത്തിലേക്ക് എത്തുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 325 ദശലക്ഷത്തിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അണുബാധ എന്നിവയാല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ മാത്രം, 40 ദശലക്ഷത്തിലധികം ആളുകള്‍ക്ക് എച്ച്ബിവി അണുബാധയുണ്ട്, ഏകദേശം 12 ദശലക്ഷം ആളുകള്‍ എച്ച്‌സിവി ബാധിതരാണ്. ദമ്പതികളില്‍ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് എച്ച്ബിവി, എച്ച്‌സിവി എന്നിവയാണെന്ന് പലര്‍ക്കും അറിയില്ല.

മഞ്ഞപിത്തം

മഞ്ഞപിത്തം

ഹെപ്പറ്റൈറ്റിസ് ബി ഒരുതരം വൈറല്‍ കരള്‍ അണുബാധയാണ്. മഞ്ഞപ്പിത്തം, പനി, ക്ഷീണം, വയറുവേദന, വേദന, സന്ധിവേദന, ഇളം നിറമുള്ള മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പുറത്തേക്ക് വരുന്നതിന് 6 മാസം വരെ എടുത്തേക്കാം. രോഗബാധിതരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യം തന്നെ പ്രകടമായ മാറ്റങ്ങള്‍ ഒന്നും തോന്നുന്നില്ല. രോഗനിര്‍ണയം പലപ്പോഴും രക്തപരിശോധനയിലാണ് മനസ്സിലാവുന്നത്. HBV സാധാരണയായി ലൈംഗികത, സൂചികള്‍ പരസ്പരം പങ്കിടുന്നത്, ആകസ്മികമായ അമ്മയില്‍ നിന്ന് കുട്ടിക്ക് എന്നീ അവസ്ഥകളിലാണ് മഞ്ഞപ്പിത്തം പകരുന്നത്.

ഹെപ്പറ്റൈറ്റിസ് സി

ഹെപ്പറ്റൈറ്റിസ് സി

കരളിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന കരളിന്റെ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് സി. രോഗലക്ഷണങ്ങള്‍ 2 ആഴ്ച മുതല്‍ 6 മാസം വരെ ഉണ്ടാകാം, പക്ഷേ പലപ്പോഴും രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ കാണുന്നില്ല. പനി, മഞ്ഞപ്പിത്തം, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, സന്ധിവേദന, മഞ്ഞപ്പിത്തം, മഞ്ഞ നിറമുള്ള മൂത്രം, ഇരുണ്ട മൂത്രം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

പകരുന്നത്

പകരുന്നത്

രോഗബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും ഒന്നിലധികം ലൈംഗിക പങ്കാളികളിലൂടെയും സൂചികളും മരുന്നുകളും പങ്കിടുന്നതും സൂചികളില്‍ നിന്ന് ആകസ്മികമായ അണുബാധയും വ്യക്തിപരമായ പരിചരണവും പച്ചകുത്തുന്നതും വൃത്തിഹീനമായ അവസ്ഥയില്‍ ടാറ്റു ചെയ്യുന്നതും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും അണുബാധ പകരുന്നതിനുള്ള സാധ്യതയെയാണ് എച്ച്‌സിവി കൊണ്ടുദ്ദേശിക്കുന്നത്.

സ്ത്രീ വന്ധ്യതയെ ബാധിക്കുന്നു

സ്ത്രീ വന്ധ്യതയെ ബാധിക്കുന്നു

HBV, HCV എന്നിവയുള്ള സ്ത്രീകളില്‍, ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. ലിവര്‍ സിറോസിസ് പോലുള്ള കരള്‍ തകരാറില്‍ നിന്ന് ഉണ്ടാകുന്ന ഘടകങ്ങളും ഇതിന് കാരണമാകാം. ആര്‍ത്തവവിരാമത്തിന് മുമ്പുള്ളവരും എച്ച്‌സിവി ബാധിച്ചവരുമായ സ്ത്രീകള്‍ക്ക് അണ്ഡാശയത്തിന്റെ ആരോഗ്യത്തില്‍ പ്രശ്‌നമുണ്ടാകുന്നുണ്ട്. ഇത് ആജീവനാന്തം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം. ഈ അവസ്ഥ പ്രസവം, ഗര്‍ഭം അലസല്‍, ഗര്‍ഭകാല പ്രമേഹം എന്നിവയ്ക്കും കാരണമാകും.

ഫെര്‍ട്ടിലിറ്റിയില്‍

ഫെര്‍ട്ടിലിറ്റിയില്‍

ഫെര്‍ട്ടിലിറ്റിയില്‍ HBV- യുടെ ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് HBV പോസിറ്റീവ് ആയ സ്ത്രീക്കും അവരുടെ പങ്കാളികള്‍ക്കും ട്യൂബല്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. HBV പോസിറ്റീവ് അല്ലാത്ത ദമ്പതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കാളികളില്‍ ആരെങ്കിലും നെഗറ്റീവ് ആണെങ്കില്‍ ഇത് കൂടുതല്‍ IVF -ലേക്ക് നയിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു

പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു

പല വൈറസുകളും ബീജത്തെ ബാധിക്കുകയും പുരുഷ വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുമെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. ബീജത്തില്‍ അസാധാരണമായ രൂപഘടനയില്‍ ഗണ്യമായ വര്‍ദ്ധനയ്ക്കും ചലനശേഷി കുറയാനും HCV കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബീജത്തിന്റെ അളവിനേയും ബീജത്തിന്റെ എണ്ണത്തേയും പ്രതികൂലമായി ബാധിക്കുന്നു. എച്ച്‌സിവി വൈറല്‍ ലോഡ് വര്‍ദ്ധിക്കുന്നതോടെ ബീജങ്ങളുടെ എണ്ണം അതിനനുസരിച്ച് കുറയുന്നു.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍

ഹെപ്പറ്റൈറ്റിസ് ബിയില്‍ നിന്ന് എല്ലാവരെയും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദവും പൂര്‍ണ്ണമായും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക എന്നുള്ളത്. പ്രമേഹം ഉള്ളവര്‍ അല്ലെങ്കില്‍ ജീവിത ശൈലി, ജനിച്ച രാജ്യം, ജീവിത സാഹചര്യം അല്ലെങ്കില്‍ ജോലി എന്നിവ കാരണം ഹെപ്പറ്റൈറ്റിസ് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളവരും ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ലൈംഗികമായി സജീവമായ ആളുകള്‍, ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരും അല്ലെങ്കില്‍ സംശയിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് വ്യക്തിയുടെ ലൈംഗിക പങ്കാളിയും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കേണ്ടതാണ്.

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

English summary

Hepatitis B Virus Infection And The Risk Of Infertility

Here in this article we are discussing about hepatitis B virus infection and the risk of male infertility. Take a look
Story first published: Saturday, July 31, 2021, 18:41 [IST]
X
Desktop Bottom Promotion