For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിക്കുത്തമം ബബ്ലൂസ് നാരങ്ങ; കാരണം ഇതാണ്

|

ഗര്‍ഭകാലം എപ്പോഴും പല വിധത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളുടെ കൂടി സമയമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്നുള്ളതിനെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. ഓറഞ്ചോ സിട്രസ് പഴങ്ങളോ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിലും, ഗര്‍ഭധാരണം നിങ്ങളുടെ രുചി മാറ്റുകയും അത്തരം പഴങ്ങള്‍ കഴിക്കുന്നതിനുള്ള ഇഷ്ടം പലപ്പോഴും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ ചിലരെങ്കിലും പുളിയുള്ള പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരം ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്നതിനാണ് നമുക്ക് ബബ്ലൂസ് നാരങ്ങ പോലെയുള്ള പഴങ്ങള്‍ ഉള്ളത്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

എന്നാല്‍ എന്ത് കഴിക്കുമ്പോഴും അതിന്റെ ഗുണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ബബ്ലൂസ് നാരങ്ങ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് അതോ ദോഷമാണോ നല്‍കുന്നത് എന്നുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഗര്‍ഭകാലഘട്ടത്തില്‍ ബബ്ലൂസ് നാരങ്ങ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും ഈ ലേഖനത്തില്‍ അറിയാം.

എന്താണ് ബബ്ലൂസ് നാരങ്ങ

എന്താണ് ബബ്ലൂസ് നാരങ്ങ

ബബ്ലൂസ് ഒരു സിട്രസ് പഴമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഈ പഴം പൊമേലോ എന്നാണ് അറിയപ്പെടുന്നത്. സിട്രസ് പഴങ്ങളില്‍ അധികം അറിയപ്പെടാത്ത ഒന്നാണ് ഇത്. എന്നാല്‍ പോഷകാഹാരത്തെ സംബന്ധിച്ചിടത്തോളം, ഓറഞ്ച്, മുന്തിരിപ്പഴം, ടാംഗറിന്‍ തുടങ്ങിയയേക്കാള്‍ സൂപ്പറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പോമെലോ ചൈനീസ് ഗ്രേപ്ഫ്രൂട്ട് എന്നും അറിയപ്പെടുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗുണങ്ങള്‍ എന്തെല്ലാം

ഗുണങ്ങള്‍ എന്തെല്ലാം

എല്ലാ സിട്രസ് പഴങ്ങളിലും ഏതാണ്ട് ഒരേ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഒരു ഓറഞ്ച്, ഒരു മധുരനാരങ്ങ അല്ലെങ്കില്‍ ഒരു ബബ്ലൂസ് നാരങ്ങ കഴിച്ചാല്‍ സമാനമായ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിവിധതരം സിട്രസ് പഴങ്ങളില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങളാണ് അവയുടെ പോഷക ഘടകങ്ങളിലെ വ്യത്യാസത്തിന്റെ ഒരു ഉദാഹരണം. ഗര്‍ഭകാലത്ത് പോമെലോ പഴത്തിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ബബ്ലൂസ് നാരങ്ങ ഉള്‍പ്പെടെയുള്ള എല്ലാ സിട്രസ് പഴങ്ങളും ഫോളിക് ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. ഗര്‍ഭകാലത്ത് ഫോളിക് ആസിഡിന്റെ അഭാവം ഗര്‍ഭസ്ഥശിശുവിന്റെ ജനന വൈകല്യങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് നമുക്ക് ബബ്ലൂസ് നാരങ്ങ മികച്ച ഓപ്ഷനാണ്. വിറ്റാമിന്‍ സി നിങ്ങളെ പല വിധത്തിലുള്ള അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ വിറ്റാമിന്‍ സി നിങ്ങളുടെ കോശങ്ങളെയും സംരക്ഷിക്കുന്നു.

ഗുണങ്ങള്‍ നിരവധി

ഗുണങ്ങള്‍ നിരവധി

നാരുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് ബബ്ലൂസ് നാരങ്ങ. ഇത് മറ്റ് സിട്രസ് പഴങ്ങളും പതിവായി കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഫൈബര്‍ നല്‍കും, അതിനാല്‍ മലബന്ധം പോലുള്ള സാധാരണ ഗര്‍ഭധാരണ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. പൊട്ടാസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും നല്ല ഉറവിടമാണ് പോമെലോ. പൊട്ടാസ്യം നിങ്ങളുടെ പേശികളെയും ഞരമ്പുകളെയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരത്തിന്റെദിവസവും എന്ന പോലെ ബബ്ലൂസ് നാരങ്ങ കഴിക്കാവുന്നതാണ്.

 ബബ്ലൂസ് നാരങ്ങ കഴിക്കുന്നത് സുരക്ഷിതമോ?

ബബ്ലൂസ് നാരങ്ങ കഴിക്കുന്നത് സുരക്ഷിതമോ?

ഗര്‍ഭകാലത്ത് ഇത്തരത്തിലുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണോ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് സുരക്ഷിതമാണ് എന്നാണ് പറയുന്നത്. എങ്കിലും ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ എന്ത് തന്നെയായാലും അത് ആരോഗ്യത്തോടെ ഉള്ളതാവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ.

കൂടുതല്‍ കഴിച്ചാല്‍

കൂടുതല്‍ കഴിച്ചാല്‍

എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന അളവില്‍ കൂടുതല്‍ വിറ്റാമിന്‍ സി വയറിളക്കം, വൃക്കയിലെ കല്ല് തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍, ബബ്ലൂസ് നാരങ്ങ പോലുള്ള വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം ഓക്കാനം, വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നെങ്കില്‍, ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അമിതമായ വിറ്റാമിന്‍ സി ഉപഭോഗം ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കു. ഇത് വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്, അതായത് നിങ്ങളുടെ ശരീരം വിറ്റാമിന്‍ സി അധികമായി സംഭരിക്കുന്നില്ല, എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ ഗര്‍ഭകാലത്ത് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Health Benefits Of Pomelo During Pregnancy In Malayalam

Here in this article we are discussing about the health benefits of pomelo during pregnancy in malayalam. Take a look.
X
Desktop Bottom Promotion