For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ചക്ക കഴിച്ചാല്‍ അമ്മയ്ക്ക് നേട്ടം ഇങ്ങനെ

|

നിരവധി വിറ്റാമിനുകളും ധാതുക്കളും നല്‍കുന്ന പോഷകസമൃദ്ധമായ ഫലമാണ് ചക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗര്‍ഭകാലത്ത് ചക്ക കഴിക്കുന്നത് സുരക്ഷിതമാണോ? മിക്ക ഗൈനക്കോളജിസ്റ്റുകളും ചക്ക ഉള്‍പ്പെടെ മിക്കവാറും എല്ലാ പഴങ്ങളും ഗര്‍ഭാവസ്ഥയില്‍ മിതമായ അളവില്‍ കഴിക്കാന്‍ ഉപദേശിക്കുന്നു.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

എന്നിരുന്നാലും, ഗര്‍ഭിണികള്‍ ചക്ക കഴിക്കുന്ന സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള നിരവധി മിഥ്യാധാരണകള്‍ കാരണം പല അമ്മമാരും തങ്ങളുടെ ഗര്‍ഭകാല ഭക്ഷണത്തില്‍ ഈ പോഷകസമൃദ്ധമായ പഴം ഉള്‍പ്പെടുത്താന്‍ മടിക്കുന്നു. ഗര്‍ഭകാലത്ത് ചക്ക കഴിക്കുന്നത് നല്ലതാണോ അല്ലയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ.

ഗര്‍ഭകാലത്ത് ചക്ക കഴിക്കുന്നത് സുരക്ഷിതമാണോ?

ഗര്‍ഭകാലത്ത് ചക്ക കഴിക്കുന്നത് സുരക്ഷിതമാണോ?

ചക്ക ശരീരത്തില്‍ ചൂട് ഉത്പാദിപ്പിക്കുന്നു, അതിനാല്‍ ഗര്‍ഭകാലത്ത് ഇത് വലിയ അളവില്‍ കഴിക്കാതിരിക്കുക. എന്നാല്‍ ഗര്‍ഭിണിയായ അമ്മയ്ക്ക് ഇത് ചെറിയ അളവില്‍ കഴിക്കാം. അമിതമായി കഴിക്കുന്നത് നല്ല ആശയമല്ല, കാരണം ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭകാലത്ത് ചക്ക കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില നേട്ടങ്ങള്‍ ഇതാ.

ചക്കയുടെ പോഷക മൂല്യം

ചക്കയുടെ പോഷക മൂല്യം

ചക്കയ്ക്ക് മിതമായ അളവില്‍ മാത്രമേ കലോറി ഉള്ളൂ. ഒരു കപ്പില്‍ 155 കലോറി. കൊഴുപ്പില്‍ നിന്ന് ഏകദേശം 5 കലോറി മാത്രമേ ലഭിക്കുന്നുള്ളൂ, ഇത് ചക്കയെ ശരിക്കും ആരോഗ്യകരമായ ഭക്ഷണമാക്കുന്നു. അതേസമയം, ഇത് ഫോളേറ്റ്, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, സി എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം എന്നിവയും ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ഫൈബര്‍ അടങ്ങിയത്

ഫൈബര്‍ അടങ്ങിയത്

ഗര്‍ഭാവസ്ഥയില്‍, നിങ്ങളുടെ ഗര്‍ഭപാത്രം നിങ്ങളുടെ വയറിലെ അവയവങ്ങള്‍ക്ക് നേരെ തള്ളുന്നു. ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സ്ത്രീകള്‍ ധാരാളം പോഷകങ്ങള്‍ കഴിക്കേണ്ടതായുണ്ട്. എന്നാല്‍ നിങ്ങള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മലബന്ധത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായ ഫലമാണ് ചക്ക, ഇത് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണതകളാണ് പ്രീ-എക്ലാമ്പ്‌സിയയും എക്ലാംസിയയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു, ചക്കയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

വിറ്റാമിനുകളുടെ ഉറവിടം

വിറ്റാമിനുകളുടെ ഉറവിടം

ഗര്‍ഭപിണ്ഡത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. ഗര്‍ഭാവസ്ഥയില്‍ ചക്ക കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വളര്‍ത്താന്‍ സഹായിക്കുന്നു.

മഗ്‌നീഷ്യം അടങ്ങിയത്

മഗ്‌നീഷ്യം അടങ്ങിയത്

മഗ്‌നീഷ്യം, അമ്മയുടെയും ഗര്‍ഭപിണ്ഡത്തിന്റെയും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ധാരാളം മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണമാണ് ചക്ക.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യുന്നു

ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യുന്നു

ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വളരെ സാധാരണമാണ്. ഇത് സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഗര്‍ഭകാല സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം. നിങ്ങളുടെ ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യുന്നതിനുള്ള നല്ലൊരു വഴിയാണ് ചക്ക കഴിക്കുന്നത്.

മൂഡ് സ്വിംഗ്‌സ് നിയന്ത്രിക്കുന്നു

മൂഡ് സ്വിംഗ്‌സ് നിയന്ത്രിക്കുന്നു

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്‌ക്കൊപ്പം നിങ്ങളുടെ മാനസികാവസ്ഥയും മാറും. ചക്ക ചിപ്സ് കഴിക്കുന്നത് തീര്‍ച്ചയായും അവയെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. കൂടാതെ നിങ്ങള്‍ക്ക് പുറത്ത് നിന്ന് ലഭിക്കുന്ന ജങ്ക് ഫുഡിനേക്കാള്‍ എന്തുകൊണ്ടും മികച്ച ബദലാണ് അവ.

ഊര്‍ജ്ജം വളര്‍ത്തുന്നു

ഊര്‍ജ്ജം വളര്‍ത്തുന്നു

സുക്രോസ് പോലെയുള്ള പ്രകൃതിദത്ത പഞ്ചസാരയാല്‍ സമ്പന്നമാണ് ചക്ക. അതിനാല്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോഴെല്ലാം, തല്‍ക്ഷണ ഊര്‍ജ്ജത്തിനായി നിങ്ങള്‍ക്ക് ചക്ക കഴിക്കാം.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

English summary

Health Benefits Of Eating Jackfruit during Pregnancy in Malayalam

If you’re wondering whether to eat jackfruit during pregnancy, here is everything you need to know.
Story first published: Monday, June 6, 2022, 10:27 [IST]
X
Desktop Bottom Promotion