For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ ഒരുപിടികശുവണ്ടി കഴിച്ചാൽ കുഞ്ഞ് മിടുമിടുക്കൻ

|

ഗർഭകാലം ശ്രദ്ധയോടെ പോവേണ്ട ഒരു കാലമാണ്. ഓരോ മിനിട്ടിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. പ്രത്യേകിച്ച് ആദ്യ ഗർഭമാണെങ്കിൽ അൽപം ശ്രദ്ധ കൂടുതൽ നൽകണം. ഓരോ മാസത്തിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഗർഭത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. ഗർഭകാലത്ത് നാം കഴിക്കുന്ന ഓരോ ഭക്ഷണവും അമ്മക്കും കുഞ്ഞിനും ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതായിരിക്കണം. എന്നാൽ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നുള്ളൂ. കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണ് എന്തുകൊണ്ടും കുഞ്ഞിൻറെ ആരോഗ്യത്തേയും ബാധിക്കുന്നത്.

<strong>Most read :ഗർഭത്തിന് മുന്‍പ് ഇത് ശ്രദ്ധിക്കണം,പെട്ടെന്ന് ഗർഭം</strong>Most read :ഗർഭത്തിന് മുന്‍പ് ഇത് ശ്രദ്ധിക്കണം,പെട്ടെന്ന് ഗർഭം

എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന കാര്യം അമ്മമാര്‍ ആദ്യം അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ആദ്യമായി ഗർഭം ധരിക്കുന്നവർ. അല്ലെങ്കിൽ അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കശുവണ്ടിപ്പരിപ്പ് ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഗർഭിണികൾ കശുവണ്ടിപ്പരിപ്പ് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളും ചില്ലറയല്ല. കൂടുതല്‍ വായനക്ക്.

സിങ്ക് ധാരാളം

സിങ്ക് ധാരാളം

കശുവണ്ടിപ്പരിപ്പിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് ഭ്രൂണത്തിന്റെ കോശവളർച്ചക്ക് സഹായിക്കുന്നുണ്ട്. മാത്രമല്ല ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന ശരിയായ വളർച്ചക്ക് ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കശുവണ്ടിപ്പരിപ്പ് ഗർഭകാലത്ത് കഴിക്കാവുന്നതാണ്. അഞ്ചോ ആറോ എണ്ണം വെച്ച് ദിവസവും കഴിക്കാവുന്നതാണ്. ഇത് കുഞ്ഞിനും ആരോഗ്യം വർദ്ധിപ്പിക്കുന്നുണ്ട്.

കാൽസ്യം കലവറ

കാൽസ്യം കലവറ

കാൽസ്യം ധാരാളം കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാവുന്ന ദന്തപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മോണരോഗങ്ങൾ പോലുള്ള അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇത് ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് പോലുള്ളവ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് കശുവണ്ടിപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന് ജന്മനാ ഉണ്ടാവാൻ ഇടയുള്ള വൈകല്യങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പ്രത്യേകിച്ച് ഗർഭകാലത്ത്.

വിളർച്ചക്ക് പരിഹാരം

വിളർച്ചക്ക് പരിഹാരം

വിളർച്ച പോലുള്ള അവസ്ഥകൾ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ട്. വിളർച്ച ഗർഭിണികളിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതിന് പരിഹാരംകാണുന്നതിന് വേണ്ടി കശുവണ്ടിപ്പരിപ്പ് സഹായിക്കുന്നുണ്ട്. കാരണം അയേൺ‌‌ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അനിമീയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വിളർച്ചയെ ഇല്ലാതാക്കി ശരീരത്തിൽ ചുവന്ന രക്തകോശങ്ങൾ വർദ്ധിപ്പിക്കുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹം ഗർഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങൾ ധാരാളം ഉണ്ടാക്കുന്നുണ്ട്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും പലരും തേടാറുണ്ട്. എന്നാൽ ഇനി ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കശുവണ്ടികഴിക്കാവുന്നതാണ്. ഇത് ഗർങകാലത്തുണ്ടാവുന്ന പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കുഞ്ഞിനും യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാവുന്നു ഇതിലൂടെ.

<strong>Most read: കുഞ്ഞിന്റെ ജീവനെടുക്കും സിഡ്സ് എന്ന വില്ലൻ, അറിയാം</strong>Most read: കുഞ്ഞിന്റെ ജീവനെടുക്കും സിഡ്സ് എന്ന വില്ലൻ, അറിയാം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇത് കഴിക്കുന്നതിലൂടെ ഗർഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത്.

കുഞ്ഞിന് ബുദ്ധിയും ആരോഗ്യവും

കുഞ്ഞിന് ബുദ്ധിയും ആരോഗ്യവും

നല്ല തൂക്കവും ആരോഗ്യവും ബുദ്ധിയും അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കുഞ്ഞിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഈ അസ്വസ്ഥതക്ക് നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കുഞ്ഞിന് നല്ല ബുദ്ധിയും തൂക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് അമ്മ ദിവസവും അൽപം കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള ജനന വൈകല്യങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ എന്ത് പുതിയ ശീലവും ഗർഭകാലത്ത് തുടങ്ങുമ്പോൾ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറോട് ചോദിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ തുടങ്ങാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. പുതിയ ഭക്ഷണശീലം നിങ്ങളിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഡോക്ടറെ കണ്ട് ചോദിച്ച ശേഷം പുതിയ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക.

English summary

health benefits of cashew nuts during pregnancy

We have listed some of the health benefits of cashew nuts during pregnancy. Read on.
X
Desktop Bottom Promotion