Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബീറ്റ്റൂട്ട് അമ്മക്കും കുഞ്ഞിനും ഗുണങ്ങളേറെ
ആരോഗ്യ സംരക്ഷണം ഗര്‍ഭകാലത്ത് വളരെയധികം വെല്ലുവിളികള്‍ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിനെ അത്രക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കാണേണ്ടതല്ല. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഗര്‍ഭിണികളില്‍ സാധാരണ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഓരോ ആഴ്ചയിലും കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നത്. എന്നാല്‍ അമ്മമാരുടെ ഭക്ഷണ ക്രമവും ഡയറ്റും ശരിയല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്.

ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളും അമ്മക്കും കുഞ്ഞിനും ഗുണങ്ങള്‍ നല്‍കുന്നതാണ്. ബീറ്റ്റൂട്ട് ഇത്തരത്തില്‍ അമ്മയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്നും എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ബീറ്റ്റൂട്ടിലൂടെ ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാം. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഗര്‍ഭകാലം വളരെയധികം മെച്ചപ്പെട്ടതായി മാറുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും കുഞ്ഞിന്റെ ആരോഗ്യത്തിനും വേണ്ടി ബീറ്റ്റൂട്ട് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
ജനന വൈകല്യങ്ങള്‍
കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബീറ്റ്റൂട്ടോ അല്ലെങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. കാരണം ബീറ്റ്റൂട്ടില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിനുണ്ടാവുന്ന ജനനവൈകല്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി കുറയുന്നുണ്ട്. എന്നാല്‍ ഇതിനെ വര്‍ദ്ധിപ്പിക്കുന്നതിനും പെട്ടെന്ന് നിങ്ങളെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. അണുബാധകള്‍ പെട്ടെന്ന് ഏല്‍ക്കുന്നവര്‍ക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കാലിലെ നീരിനും വേദനക്കും
കാലിലെ നീരിനും വേദനക്കും പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും കാലിലെ നീരും വേദനയും. ഇത് കൂടാതെ സന്ധികളില്‍ ഉണ്ടാവുന്ന വേദനയും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ദുര്‍ബലമാക്കുന്നു. ഈ പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട്.
രക്തം ശുദ്ധീകരിക്കുന്നു
രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിലൂടെ ഗര്‍ഭകാലത്ത് കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുള്ള അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. കാരണം രക്തത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ആണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ശാരീരിക ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദത്തിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട് ജ്യൂസ്.
അനീമിയക്ക് പരിഹാരം
അനീമിയ പോലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭാവസ്ഥയില്‍ സാധാരണമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ അനീമിയ എന്ന പ്രശ്നത്തിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നമുക്ക് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്.
കുഞ്ഞിന്റെ വളര്‍ച്ച
കുഞ്ഞിന്റെ വളര്‍ച്ച ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ആരോഗ്യമുള്ള ഭ്രൂണത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ മറ്റ് പ്രശ്നങ്ങളില്ലാതെ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് അമ്മക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കൂടാതെ ഗര്‍ഭകാലത്തുണ്ടാവുന്ന ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇത്ത ദഹനത്തെ എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നുണ്ട്.
പാര്‍ശ്വഫലങ്ങള്‍
എന്തിനും ആരോഗ്യ ഗുണത്തോടൊപ്പം തന്നെ പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ബീറ്റ്റൂട്ട് അധികം കഴിക്കുന്നവരില്‍ ഛര്‍ദ്ദി, മനം പിരട്ടല്‍, ഡയറിയ, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് സാധ്യതയുണ്ട്. ചിലരില്‍ കിഡ്നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. ഇടക്കിടക്ക് ക്ഷീണം ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ എന്തും ഗര്‍ഭകാലത്ത് പരീക്ഷിക്കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിക്കേണ്ടതാണ്.



Click it and Unblock the Notifications
