For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം ഇതോ, അപകടം

|

ഗർഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ പലപ്പോഴും വളരെ ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പ്രസവം വരേയും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ പ്രസവം സുഗമമാക്കാം. എന്നാൽ നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും ചെറിയ ചില അസ്വസ്ഥതകൾ ഗർഭകാലം പ്രശ്നമാക്കിക്കൊണ്ടേ ഇരിക്കും. എന്നാൽ അതെന്താണെന്ന് പലർക്കും അറിയുകയില്ല. ഗർഭകാലത്തുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിനും ദോഷം വരുത്തുന്നവയാണ്. എന്നാല്‍ ഇത് എത്രത്തോളം ശ്രദ്ധിക്കണം എന്നുള്ളതാണ് പലർക്കും അറിയാത്തത്.

ഗർഭകാലത്ത് സാധാരണ അവസ്ഥയിൽ വജൈനൽ ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന്‍റെ നിറം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. അല്ലെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം മാറുന്നത് അൽപം ആശങ്കക്കിടയാക്കുന്ന കാര്യം തന്നെയാണ്.

Most read: പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണംMost read: പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണം

ഗർഭകാലത്ത് ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പലപ്പോഴും വജൈനൽ ഡിസ്ചാർജും ഒരു കാരണം തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വജൈനൽ ഡിസ്ചാർജിന്‍റെ നിറവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. ഗർഭാരംഭത്തിൽ തന്നെ ചിലരിൽ ഇത്തരത്തിലുള്ള അവസ്ഥകൾ കാണപ്പെടുന്നുണ്ട്. കൂടുതല്‍ അറിയാൻ വായിക്കൂ.

എന്തുകൊണ്ട് ഗ്രീൻ ഡീസ്ചാർജ്

എന്തുകൊണ്ട് ഗ്രീൻ ഡീസ്ചാർജ്

എന്തുകൊണ്ടാണ് ഗർഭകാലത്ത് ചില സ്ത്രീകളിലെങ്കിലും ഗ്രീൻ ഡിസ്ചാർജ് കാണപ്പെടുന്നത്? പലപ്പോഴും ഇതിന് കൃത്യമായ ഉത്തരം നിങ്ങൾക്ക് സ്വതവേ നൽകുന്നതിന് സാധിക്കുകയില്ല. പല വിധത്തിലുള്ള ഇൻഫെക്ഷന്‍റെ ഫലമായാണ് ഇത്തരം ഡിസ്ചാർജ് ഉണ്ടാവുന്നത്. ഇതിന്‍റെ നിറം ഗ്രീൻ ആണെങ്കിൽ അല്‍പം ശ്രദ്ധിക്കണം. കാരണം വജൈനൽ ഇൻഫെക്ഷനുള്ള സാധ്യത വിദൂരമല്ല എന്ന് മനസ്സിലാക്കണം. സാധാരണ അവസ്ഥയിൽ ഗർഭകാലത്ത് ഡിസ്ചാർജ് സംഭവിക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ കുഞ്ഞിനും നിങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നതല്ല. എന്നാല്‍ ഗ്രീൻ ഡിസ്ചാർജ് ആണെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഗ്രീൻ ഡിസ്ചാർജ് സാധാരണമോ?

ഗ്രീൻ ഡിസ്ചാർജ് സാധാരണമോ?

ഗര്‍ഭകാലത്ത് ഡിസ്ചാർജ് ഉണ്ടാവുമെങ്കിലും ഇത് സാധാരണ സംഭവിക്കുന്നതാണോ അല്ലയോ എന്ന് നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഗ്രീൻ ഡിസ്ചാർജ് പലപ്പോഴും സാധാരണമായ ഒന്നല്ല. ഇത് അൽപം പ്രതിസന്ധികൾ നിങ്ങളുടെ ഗർഭകാലത്ത് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇതോടൊപ്പം ചെറിയ രീതിയിൽ ഉള്ള ദുർഗന്ധം കൂടി ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. എന്നാൽ മിൽക്ക് വൈറ്റ് ആയിട്ടുള്ള ഡിസ്ചാർജ് ഗർഭിണികളിൽ സാധാരണമാണ്. അതുകൊണ്ട് ഭയപ്പെടാൻ ഒന്നുമില്ല. പക്ഷേ ഗ്രീൻ നിറത്തിലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് ഒരു പ്രധാന കാരണമാണ് ഇത്തരം ഡിസ്ചാർജ് ഉണ്ടാവുന്നതിന്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ലൈംഗിക ബന്ധത്തിന് ശേഷമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ജന്യ രോഗങ്ങളിൽ ഏറ്റവും അധികം വില്ലനായി നിൽക്കുന്ന ഒന്നാണ് പെൽവിക് ഇൻഫ്ളമേറ്ററി ഡിസീഡ്. ഇത് പിടിപെട്ടിട്ടുണ്ടെങ്കിൽ പലപ്പോഴും ശക്തമായ ദുർഗന്ധവും ഉണ്ടാവുന്നുണ്ട്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധക്ക് പലപ്പോഴും ഗർഭകാലം ഒരു പ്രശ്നമാണ്. ഇവരിൽ ഗ്രീൻ ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഗർഭസമയത്ത് ഗർഭപാത്രം വികസിക്കുന്നുണ്ട്. ഇത് പലപ്പോഴും ബ്ലാഡറിന് വളരെയധികം പ്രഷര്‍ നൽകുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇടക്കിടക്ക് മൂത്രശങ്കയുണ്ടാവുന്നത് അതുകൊണ്ട് തന്നെ ഇതിന്‍റെ ഫലമായാണ്. എന്നാൽ ഇത് പേടിച്ച് പലരും മൂത്രമൊഴിക്കാതിരിക്കുന്നുണ്ട്. ഇത്തരം അവസ്ഥയിൽ പലപ്പോഴും പലരും വെള്ളം കുടിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും അണുബാധ ഉണ്ടാക്കുകയും അതിന്‍റെ ഫലമായി ഗ്രീന്‍ ഡിസ്ചാർജിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

 ബാക്ടീരിയൽ വജൈനോസിസ്

ബാക്ടീരിയൽ വജൈനോസിസ്

ബാക്ടീരിയൽ വജൈനോസിസ് പലപ്പോഴും നിങ്ങളിൽ ഗ്രീൻ ഡിസ്ചാർജിലേക്ക് എത്തുന്നുണ്ട്. ഇത് വളരെ വലിയ രീതിയിൽ തന്നെ അണുബാധ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൃത്യമായി കണ്ടെത്തി അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഗർഭസ്ഥശിശുവിനെ പോലും ഇത് ബാധിക്കുന്നുണ്ട്.

അംനിയോട്ടിക് ഫ്ളൂയിഡ്

അംനിയോട്ടിക് ഫ്ളൂയിഡ്

അംനിയോട്ടിക് ഫ്ളൂയിഡ് പലപ്പോഴും ലീക്കാവുന്നതും ഇത്തരത്തിൽ ഗ്രീന്‍ വജൈനൽ ഡിസ്ചാർജിലേക്ക് എത്തുന്നുണ്ട്. ഇത് ലീക്കായാൽ അത് പലപ്പോഴും മഞ്ഞനിറത്തിലുള്ള പച്ച ഡിസ്ചാർജ് ആയി പുറത്തേക്ക് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇത് പ്രസവത്തോട് അടുത്താണ് സംഭവിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ പലപ്പോഴും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. ശ്രദ്ധയിൽ പെട്ടാൽ ഉടനേ തന്നെ നിങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ എത്താൻ ശ്രദ്ധിക്കണം. ഇത് പലപ്പോഴും കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കുന്നതാണ്.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

പലപ്പോഴും വജൈനയിലെ വൃത്തിയില്ലായ്മ ഇത്തരത്തിലുള്ള അവസ്ഥക്ക് വഴി വെക്കുന്നുണ്ട്. ഇത് അണുബാധ വര്‍ദ്ധിപ്പിക്കുന്നതിനും അനാരോഗ്യത്തിനും കുഞ്ഞിന് പ്രശ്നമുണ്ടാക്കുന്നതിലേക്കും പിന്നീട് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്നത് ഇത്തരം അസ്വസ്ഥതകൾ. ഓരോ തരത്തിലും നിങ്ങളുടെ ആരോഗ്യസംരക്ഷണം മാത്രം ഗർഭകാലത്ത് ശ്രദ്ധിച്ചാൽ പോരാ കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ശ്രദ്ധിക്കണം.

 വജൈനൽ ഡിസ്ചാർജ് അപകടം

വജൈനൽ ഡിസ്ചാർജ് അപകടം

ഗർഭകാലത്തുണ്ടാവുന്ന വജൈനൽ ഡിസാചാർജ്ജും അതിലെ ചില അപകടങ്ങളും നമുക്ക് നോക്കാം. ക്ലിയർ വൈറ്റ് - സാധാരണ ഡിസ്ചാർജ്, പിങ്ക് - ഇംപ്ലാന്‍റേഷൻ ബ്ലീഡിംങ്, ഗ്രേ- ബാക്ടീരിയൽ വജൈനോസിസ്, വൈറ്റ് - യീസ്റ്റ് ഇൻഫെക്ഷൻ, പച്ച - അണുബാധ, ചുവപ്പ് - അബോര്‍ഷൻ സാധ്യത. ഇത്രയുമാണ് ഗർഭകാലത്ത് നിങ്ങളെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥകൾ.

English summary

Green Vaginal Discharge During Pregnancy

In this article we are discussing about the green vaginal discharge during pregnancy. Read on.
X
Desktop Bottom Promotion