Just In
Don't Miss
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- News
ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് മാഷ്
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Finance
വാഹന നിർമ്മാണ ഘടകങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് ഇടിവ്
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
- Technology
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും
ഗർഭകാലം അവസാന മാസം ഇതെല്ലാം കഴിക്കണം, കാരണം
ഗർഭകാലത്ത് ഭക്ഷണങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് എപ്പോഴും ആദ്യം തിരിച്ചറിയേണ്ടത് അമ്മയാണ്. ഗർഭത്തിന്റെ ആദ്യ ട്രൈമസ്റ്ററിൽ ഭക്ഷണം അത്രക്ക് പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. കാരണം അമ്മ സാധാരണ കഴിക്കുന്ന ഭക്ഷണം കഴിച്ചാലും കുഞ്ഞ് വളരുന്നുണ്ട്. എന്നാൽ ഓരോ മാസം പിന്നിടുമ്പോഴും പിന്നീട് അമ്മ കഴിക്കുന്ന ഭക്ഷണം എന്ന് പറയുന്നത് കുഞ്ഞിനെ കൂടി ബാധിക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
Most read:ഈ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും
അമ്മ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. പ്രത്യേകിച്ച് അവസാന ട്രൈമസ്റ്ററിൽ അമ്മ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ച് വേണം. എന്തൊക്കെ കുഞ്ഞിന്റെ വളർച്ചക്ക് സഹായിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ഘട്ടത്തിലും അമ്മ കഴിക്കേണ്ട ഭക്ഷണം എന്ന് പറയുന്നത് തന്നെയാണ് കുഞ്ഞിനെ സഹായിക്കുന്നത്. ഗർഭത്തിന്റെ അവസാന മാസത്തിൽ അമ്മ എന്തൊക്കെ നിർബന്ധമായും കഴിക്കേണ്ടതായുണ്ട് എന്ന് നമുക്ക് നോക്കാം.

പഴങ്ങൾ
ധാരാളം പഴങ്ങൾ നിങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് പ്ലാസന്റയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പഴങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന വിറ്റാമിന്‍ പ്ലാസന്റ വഴിയാണ് കുഞ്ഞിന് ലഭിക്കുന്നത്. ഇത് അയേൺ സ്വാംശീകരിച്ചെടുക്കുകയും അത് കുഞ്ഞിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് മൂന്നാമത്തെ ട്രൈമസ്റ്ററിൽ നിർബന്ധമായും വേണ്ട ഒന്നാണ്. അമ്മയുടേയും കുഞ്ഞിന്റേയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പഴങ്ങൾ സഹായിക്കുന്നുണ്ട്. എന്നാല്‍ പഴങ്ങളിൽ പപ്പായയും പൈനാപ്പിളും ഒഴിവാക്കാൻ വളരെയധികം ശ്രദ്ധിക്കണം.

പരിപ്പ്
പരിപ്പ് നിങ്ങളുടെ ഭക്ഷണ ശീലത്തിൽ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. ഇതിൽ ധാരാളം വിറ്റാമിൻ ബി1 അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി സഹായിക്കുന്നുണ്ട്. ദിവസവും പരിപ്പ് ഭക്ഷണത്തിന്റെ ഭാഗമാക്കുക. വിവിധ തരത്തിലുള്ള പരിപ്പുകൾ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കാം.

നട്സ്
നട്സിന് ആരോഗ്യഗുണങ്ങൾ എത്രത്തോളമെന്ന് നമുക്ക് വിശദീകരിക്കാൻ കഴിയില്ല. അത്രയും ആരോഗ്യ ഗുണങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിലിട്ട് കുതിർത്തപം അല്ലാതെയും എല്ലാം കഴിക്കാവുന്നതാണ്. നട്സ് എന്ന് പറയുമ്പോൾ കശുവണ്ടി, ബദാം, സണ്‍ഫ്ളവർ എന്നിവയെല്ലാം അവസാന മാസം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ കുഞ്ഞിനും അമ്മക്കും ആരോഗ്യവും കരുത്തും നൽകുന്നതാണ്. ബ്രേക്ക്ഫാസ്റ്റിനോടൊപ്പം ഇത് ഒന്ന് കഴിച്ച് നോക്കാവുന്നതാണ്. അത്രക്കും ഗുണങ്ങളാണ് നൽകുന്നത്. എന്നാൽ കഴിക്കുമ്പോള്‍ ഒരു നിശ്ചിത അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

ആവക്കാഡോ സാലഡ്
പഴങ്ങളുടെ കൂട്ടത്തിൽ തന്നെ കേമനാണ് ആവക്കാഡോ. ഇത് നിങ്ങൾക്ക് നല്കുന്ന ഗുണങ്ങള്‍ എന്ന് പറയുന്നത് ചില്ലറയല്ല. ആവക്കാഡോ സാലഡ് ആക്കി കഴിക്കുന്നതിലൂടെ അത് വളരെയധികം നേട്ടങ്ങൾ കുഞ്ഞിലേക്കും പകരുന്നുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ഇ , ഫൈബർ എന്നിവയെല്ലാം ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളിൽ ആരോഗ്യം നൽകുന്നതോടൊപ്പം തന്നെ കുഞ്ഞിന് ബുദ്ധിശക്തിയും രോഗപ്രതിരോധ ശേഷിയും നൽകുന്നുണ്ട്. നിങ്ങൾക്ക് ഏത് തരത്തിൽ വേണമെങ്കിലും ആവക്കാഡോ കഴിക്കാവുന്നതാണ്.

മത്സ്യം
മത്സ്യം കഴിക്കാന്‍ പലരും ഗർഭകാലത്ത് വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ ഇതിന് എത്രത്തോളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന കാര്യം പലര്‍ക്കും അറിയുന്നില്ല. മത്സ്യം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. നല്ല മത്തിയെല്ലാം കുഞ്ഞിന് നൽകുന്ന ഗുണം എന്ന് പറയുന്നത് ചില്ലറയല്ല. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങൾക്കും കുഞ്ഞിനും ലഭിക്കുന്നുണ്ട്. എന്നാൽ പുറത്ത് നിന്ന് വാങ്ങിയ മത്സ്യം കഴിക്കരുത്. വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാൻ പരമാവധി ശ്രദ്ധിക്കണം.

മുട്ട
ഗർഭകാലത്ത് മുട്ട കഴിക്കാൻ ഒട്ടും മടി വേണ്ട. ഇത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ കുഞ്ഞിനും ഗുണം നൽകുന്നതാണ് എന്നതാണ് സത്യം. ഇതിലുള്ള പ്രോട്ടീനും വിറ്റാമിനും എല്ലാം ഗുണങ്ങൾ നല്കുന്നവയാണ്. ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. ഇത് ഗർഭകാല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഒരു പുഴുങ്ങിയ മുട്ട ബ്രേക്ക്ഫാസ്റ്റിനോടൊപ്പം ശീലമാക്കി നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു മാർഗ്ഗമാണ് മുട്ട.

പാലും പാലുൽപ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളും കഴിക്കേണ്ടതും അവസാന ട്രൈമസ്റ്ററിൽ നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്. കാരണം ഇത് നിങ്ങളിൽ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കുകയും കുഞ്ഞിനും അതേ അളവിൽ കാൽസ്യം നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും ശീലമാക്കിയാൽ അത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഡോക്ടർ തന്നെ നിങ്ങളോട് പാൽ കുടിക്കാൻ പറയുന്നുണ്ട്. ഇത് കുഞ്ഞിന് കൂടി ആരോഗ്യകരമാണ് എന്നുള്ളത് കൊണ്ട് തന്നെയാണ് നിർദ്ദേശിക്കുന്നത്.