For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാണോ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആദ്യ മൂന്ന് മാസത്തെ ഭക്ഷണം ശ്രദ്ധിക്കണം

|

ഗര്‍ഭകാലം സ്ത്രീകളില്‍ പല വിധത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ സമ്മാനിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളില്‍ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഭക്ഷണത്തിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതൊക്കെ ഭക്ഷണം കഴിക്കരുത് എന്നത് പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. കാരണം ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ അത് കഴിക്ക് ഇത് കഴിക്ക് എന്ന് പറഞ്ഞ് നല്ലൊരു ശതമാനം ബന്ധുക്കളും കുടുംബക്കാരും പിടിവലി തുടങ്ങും. എന്നാല്‍ കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് ഡോക്ടറോട് ചോദിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

Foods To Eat In First Trimester

ഇത്തരം അവസ്ഥയില്‍ പ്രത്യേകിച്ചും ആദ്യത്തെ മൂന്ന് മാസത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. എന്ത് ഭക്ഷണവും കഴിക്കുന്നതിന് പകരം കുഞ്ഞിന്റേയും അമ്മയുടേയും വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കാരണം നാം കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും അനാരോഗ്യത്തേയും സ്വാധീനിക്കുന്നത്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഒരു പരിധി വരെ ഭക്ഷണങ്ങളും അതിനെ സഹായിക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങള്‍ ആദ്യത്തെ മൂന്ന് മാസം നിര്‍ബന്ധമായും കഴിക്കണം എന്ന് നമുക്ക് നോക്കാം.

ആദ്യ മൂന്ന് മാസത്തില്‍ എന്താണ് സംഭവിക്കുന്നത്

ആദ്യ മൂന്ന് മാസത്തില്‍ എന്താണ് സംഭവിക്കുന്നത്

ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ നിങ്ങളുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇംപ്ലാന്റേഷന് ശേഷം നിങ്ങളില്‍ കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്നതിന് തുടങ്ങുന്നു. അമ്‌നിയോട്ടിക് സഞ്ചി രൂപപ്പെടുന്നു. ഇത് കൂടാതെ പൊക്കിള്‍ക്കൊടി ഉണ്ടാവുന്നു. പ്ലാസന്റ രൂപപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് പോഷകങ്ങള്‍ കൊണ്ടുപോകുന്നതിനും മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിനും സഹായിക്കുന്നതാണ്. ഇനി കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍

ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ ഘട്ടത്തില്‍ നല്ലതുപോലെ ഇലക്കറികള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. സാലഡ്, പച്ചിലകള്‍, ചീര, ബ്രോക്കോളി, എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, നാര്, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ജനന വൈകല്യങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ പച്ചിലകള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കഴിയുന്നത്ര പോഷകങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ കടും നിറമുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആദ്യത്തെ ട്രൈമസ്റ്ററില്‍ മാത്രമല്ല അതിന് ശേഷമുള്ള സമയത്തും കഴിക്കുന്നത് നല്ലതാണ്. ശതാവരി, കോളിഫ്‌ലവര്‍, മുള്ളങ്കി, വെള്ളരിക്ക, ചോളം, മധുരക്കിഴങ്ങ് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ പ്രസവ സമയത്ത് വരെ സഹായിക്കുന്നു.

ആരോഗ്യകരമായ പ്രോട്ടീനുകള്‍

ആരോഗ്യകരമായ പ്രോട്ടീനുകള്‍

പ്രോട്ടീന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ഗര്‍ഭകാലത്തും വളരെ മികച്ചതാണ്.

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജ സ്രോതസ്സാണ് പ്രോട്ടീന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വളരുന്ന ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും വികാസത്തെ സഹായിക്കുന്ന ഗുണങ്ങള്‍ ഇത്തരം പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണത്തിലുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രോട്ടീനുകള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. എന്നാല്‍ മത്സ്യവും മാംസവും കഴിക്കുമ്പോള്‍ അത് വൃത്തിയും ആരോഗ്യവും നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യം, ചിക്കന്‍, മട്ടണ്‍, മുട്ട, പീനട്ട് ബട്ടര്‍, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കണം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ധാന്യങ്ങള്‍ വളരെ മികച്ചതാണ്. ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭാവസ്ഥയുടെ ആദ്യ ട്രൈമസ്റ്റര്‍ ഗുണം നല്‍കുന്നതാണ് എന്നതാണ്. അതിന് വേണ്ടി ധാന്യങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. തവിട്ട് അരി, ഗോതമ്പ് പാസ്ത, ധാന്യങ്ങള്‍, ഓട്സ് എന്നിവയെല്ലാം ധാന്യങ്ങളില്‍ വരുന്നത്. ഇത് കഴിക്കുന്നത് ആരോഗ്യഗുണങ്ങള്‍ ധാരാളം നല്‍കുന്നു. ധാന്യങ്ങളില്‍ നാര്, ഇരുമ്പ്, ബി വിറ്റാമിനുകള്‍, ഫോളിക് ആസിഡ് എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയുടെ സാധാരണ ലക്ഷണങ്ങളായ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് ഇത്തരം ധാന്യങ്ങള്‍ സഹായിക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച് കൂടാനാവാത്തതാണ് പഴങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പഴങ്ങള്‍ പക്ഷേ ജ്യൂസ് ആക്കി കഴിക്കുന്നതിനേക്കാള്‍ തനിയേ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം ജ്യൂസ് അടിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ ഷുഗര്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഷുഗര്‍ കൂടുതലുള്ളവരെങ്കില്‍ അവര്‍ ഗര്‍ഭകാലത്ത് മധുരം കുറവുള്ള പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. മിതമായ അളവില്‍, ഇനിപ്പറയുന്ന പഴങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. വാഴപ്പഴം, സ്‌ട്രോബെറി, ആപ്പിള്‍, മാമ്പഴം, പിയര്‍, അവോക്കാഡോ, മാതളനാരങ്ങ, മുന്തിരി എന്നിവ കഴിക്കാവുന്നതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള പ്രോട്ടീന്റേയും കാല്‍സ്യത്തിന്റേയും കലവറ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലെ കാല്‍സ്യം നിങ്ങളുടെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും സഹായിക്കുന്നു. ഗര്‍ഭധാരണ സമയത്ത് പലപ്പോഴും നിങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പാല്‍ കുടിക്കാവുന്നതാണ്. എന്നാല്‍ പാല്‍ പാസ്ചുറൈസ് ചെയ്തതാണ് എന്ന് ഉറപ്പിക്കേണ്ടതാണ്. കാല്‍സ്യം മാത്രമല്ല വിറ്റാമിന്‍ ജി, പ്രോട്ടീന്‍, കൊഴുപ്പ്, ഫോളിക് ആസിഡ് എന്നിവ പാലില്‍ ഉണ്ട്.

കുട്ടികളില്‍ പാരെക്കോവൈറസ്: ലക്ഷണങ്ങള്‍, കാരണം, പരിഹാരംകുട്ടികളില്‍ പാരെക്കോവൈറസ്: ലക്ഷണങ്ങള്‍, കാരണം, പരിഹാരം

most read:കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ല

English summary

Foods To Eat In First Trimester During Pregnancy In Malayalam

Here in this article we have listed some best foods to eat in your first trimester while pregnant in malayalam. Take a look.
Story first published: Friday, July 22, 2022, 14:32 [IST]
X
Desktop Bottom Promotion