For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീസ്രവം വര്‍ദ്ധിപ്പിക്കും അണ്ഡാരോഗ്യം കൂട്ടും: ആഗ്രഹിക്കുന്ന സമയം ഗര്‍ഭത്തിന്

By Aparna
|

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് അണ്ഡാരോഗ്യമാണ്. ആരോഗ്യമുള്ള അണ്ഡമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യം. എന്നാല്‍ നൂറില്‍ പത്ത് പേര്‍ക്കെങ്കിലും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് ഇത്തരത്തില്‍ അണ്ഡാരോഗ്യത്തിന്റെ അനാരോഗ്യം കൊണ്ടാണ്. എന്നാല്‍ സ്ത്രീകളില്‍ മാത്രമല്ല വന്ധ്യതയെന്ന പ്രശ്‌നം പലപ്പോഴും പുരുഷന്‍മാരിലും വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും വന്ധ്യതയെന്ന വില്ലന്‍. സ്ത്രീകളിലും പുരുഷന്‍മാരിലും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുറക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Foods To Eat And Avoid

ഇതില്‍ തന്നെ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അണ്ഡാരോഗ്യം കുറയുന്നത്, മദ്യവും സിഗരറ്റും ഉപയോഗിക്കുന്നത് തുടങ്ങിയവ. ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും ശ്രദ്ധിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും അണ്ഡാരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രായവും ജനിതകശാസ്ത്രവും പോലുള്ള അനിയന്ത്രിതമായ ഘടകങ്ങളുമായി നിങ്ങള്‍ ഇടപെടുമ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണിയാകാന്‍ പദ്ധതിയിടുന്ന ഒരാള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് സ്ത്ൃരീകളില്‍ യോനീസ്രവം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍

ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍

ഫോളേറ്റ് ആവശ്യമായ വിറ്റാമിനാണ്, കാരണം ഇത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയുന്നു. നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് എല്ലാ ദിവസവും ഫോളിക് ആസിഡ് 400 മൈക്രോഗ്രാം സപ്ലിമെന്റ് കഴിക്കേണ്ടതാണ്. ഇത് അണ്ഡാരോഗ്യത്തിനും അത് കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുരുഷന്‍മാരില്‍ വന്ധ്യതയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനുശേഷം എല്ലാ ദിവസവും, നിങ്ങള്‍ 12 ആഴ്ച ഗര്‍ഭിണിയാകുന്നതുവരെ ഇത് കഴിക്കേണ്ടതാണ്. ഇലക്കറികള്‍ കഴിക്കാന്‍ സാധാരണയായി എല്ലാവരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ കൂടുതല്‍ കഴിക്കുന്നതില്‍ തെറ്റില്ല., കാത്സ്യം, ഇരുമ്പ്, വൈറ്റമിന്‍ കെ, ഫോളേറ്റ് തുടങ്ങിയ ജനനത്തിനു മുമ്പുള്ള പോഷകങ്ങള്‍ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജനന വൈകല്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇലക്കറികള്‍ വിറ്റാമിന്‍ ബിയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്, ഇത് അണ്ഡത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അണ്ഡോത്പാദന തകരാറുകള്‍ തടയുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

മാതളനാരങ്ങയില്‍ വൈറ്റമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവയും പ്രത്യുല്‍പാദനക്ഷമതയെ സഹായിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങളായ ഓറഞ്ച്, കിവി, കറുക, ഇന്ത്യന്‍ നെല്ലിക്ക പേരക്ക, സ്‌ട്രോബെറി എന്നിവ വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ്. വിറ്റാമിന്‍ സി ഗര്‍ഭധാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രൊജസ്റ്ററോണ്‍ എന്ന ഗര്‍ഭധാരണ ഹോര്‍മോണിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. . വിറ്റാമിന്‍ സി ബീജത്തിന്റെ ആരോഗ്യവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു. ഇത് പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ഡി3, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി3, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടം സൂര്യപ്രകാശമാണ്. വിറ്റാമിന്‍ ബി, ഡി 3 എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മുട്ടകള്‍ (സാല്‍മണ്‍ ഫിഷും കോഡ് ലിവര്‍ ഓയിലും വിറ്റാമിന്‍ ഡി 3 യുടെ സമ്പന്നമായ ഉറവിടമാണ്). പ്രഭാതഭക്ഷണത്തിലെ പ്രധാന ഭക്ഷണമായ മുട്ടയില്‍ കോളിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഗര്ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വിറ്റാമിന്‍ ബി അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, വിറ്റാമിന്‍ ഡി 3 അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും ബീജത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സെലെനിയം മുട്ടയിലും അടങ്ങിയിട്ടുണ്ട്. ഒരു സ്ത്രീയുടെ അണ്ഡത്തിന്റെ ചുറ്റുമുള്ള ഫോളികുലാര്‍ ദ്രാവകത്തിനും ഇത് ഗുണം ചെയ്യും. പുരുഷ ശരീരത്തിന് ബീജം സൃഷ്ടിക്കുന്നതിനും സെലിനിയം ആവശ്യമാണ്. സെലിനിയം, വിറ്റാമിന്‍ ഇ എന്നിവയുടെ സംയോജനം ബീജത്തിന്റെ ഗുണനിലവാരവും ചലനശേഷിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ യോനീസ്രവത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍

സീഫുഡ്, സാല്‍മണ്‍ മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവ വിറ്റാമിന്‍ ബി 12 ന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. വിറ്റാമിന്‍ ബി 12 അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മുട്ടയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് എല്ലാ ദിവസവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങള്‍ക്ക് മികച്ച ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ദിനവും ഇത് കഴിക്കുന്നത് യോനീസ്രവത്തിന്റെ ആരോഗ്യത്തിനും അണ്ഡാരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ആന്റിഓക്സിഡന്റുകള്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പെണ്‍ അണ്ഡം പക്വതയാവാത്തതിനെ തുടര്‍ന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഈ സപ്ലിമെന്റ് കഴിക്കാന്‍ ശ്രദ്ധിക്കണം. മാംസം, ചിക്കന്‍, പന്നിയിറച്ചി, കൊഴുപ്പുള്ള മത്സ്യം, സോയാബീന്‍, പയര്‍, ഓറഞ്ച്, ചീര, കോളിഫ്‌ലവര്‍, നിലക്കടല, എള്ള് എന്നിവയില്‍ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു. ഇത് സ്ഥിരമായി ഡയറ്റിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആന്റിഓക്സിഡന്റുകള്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യത്തെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പഴങ്ങള്‍. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബീജത്തിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്‌ട്രോബെറി, ചെറി, ബ്ലൂബെറി തുടങ്ങിയ ബെറികളില്‍ ആവശ്യമായ ആന്റിഓക്സിഡന്റുകള്‍ കൂടാതെ ഫോളേറ്റ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആന്റിഓക്സിഡന്റുകള്‍ നിര്‍ണായകമാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍

നിങ്ങളുടെ ശരീരത്തിന് ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഫ്‌ളാക്‌സ് സീഡുകളില്‍ കൂടുതലാണ്. മൊത്തത്തില്‍, ഫ്‌ളാക്‌സ് സീഡുകള്‍ ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശക്തമായ സംയോജനമാണ്. അവയില്‍ ലിഗ്‌നന്‍സ് എന്നറിയപ്പെടുന്ന ഫൈറ്റോ ഈസ്ട്രജന്‍ (പ്ലാന്റ് ഈസ്ട്രജന്‍) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ദോഷകരമായ സെനോസ്‌ട്രോജനുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ ഇത് കഴിക്കുന്നത് നല്ലതാണ്. മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് അണ്ഡോത്പാദനത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബീജത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

English summary

Foods To Eat And Avoid For Healthy Fertility In Malayalam

Here in this article we are sharing some foods to eat and avoid for healthy fertility in malayalam. Take a look.
X
Desktop Bottom Promotion