For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍

|

വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ പലരും ഐവിഎഫ് എന്ന ഘട്ടത്തിലേക്ക് എത്തുന്നു. വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഈ സമയത്തുണ്ട്. അതില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. കാരണം ഭക്ഷണത്തിന് ഗര്‍ഭധാരണത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു എന്ന് നമുക്ക് അറിയാം. പ്രത്യുത്പാദന ശേഷിയില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പലപ്പോഴും പലരും ഐവിഎഫ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബീജത്തിന്റെ ആരോഗ്യവും അണ്ഡത്തിന്റെ ആരോഗ്യവും എണ്ണവും എല്ലാം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഐവിഎഫ് ചെയ്യുന്നവരായാലും അല്ലാത്തവരായാലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

Foods To Eat And Avoid During IVF

ഇനി നിങ്ങള്‍ ഐവിഎഫ് ചെയ്യുന്ന വ്യക്തിയാണെങ്കിലും അല്ലെങ്കില്‍ ഐവിഎഫിന് വേണ്ടി തീരുമാനിച്ച വ്യക്തിയാണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണം കഴിക്കണം, ഏതൊക്കെ ഭക്ഷണം കഴിക്കരുത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഐവിഎഫ് സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ എന്തുകൊണ്ടും ശീലമാക്കണം. ശരീരത്തിന് സിങ്ക് എല്ലാം വളരെ ചെറിയ അളവില്‍ മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ ഇത് ശരീരത്തിലെ ഹോര്‍മോണിന്റെ അളവിനേയും നിയന്ത്രണത്തിനേയും സഹായിക്കുന്നു. അതിന് വേണ്ടി അണ്ടിപ്പരിപ്പും, പാലുല്‍പ്പന്നങ്ങളും മാസവും ധാന്യങ്ങളും എല്ലാം കഴിക്കേണ്ടതാണ്. ഇതെല്ലാം ഐവിഎഫ് ചെയ്യുന്നവര്‍ കഴിച്ചാല്‍ നിങ്ങളുടെ ഐവിഎഫ് വിജയത്തിലേക്ക് എത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശുന്നു.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഗര്‍ഭകാലത്ത് ഏറ്റവും അധികം വേണ്ട ഒന്നാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ തലച്ചോറിന്റേയും സുഷുമ്‌നാ നാഡിയുടേയും ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗര്‍ഭകാലത്ത് ഇത് ഒരു സപ്ലിമെന്റായി നല്‍കുന്നുമുണ്ട്. പക്ഷേ ഫോളിക് ആസിഡ് അടങ്ങിയ ബീന്‍സ്, ചീര, കടല, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. പലപ്പോഴും പലരും പ്രോട്ടീന്‍ ഐവിഎഫിന് മുന്‍പ് തന്നെ കഴിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഏതൊക്കെ ഭക്ഷണമാണ് പ്രോട്ടീന്‍ അടങ്ങിയത് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ മത്സ്യം, ടോഫു, തൈര്, പാല്‍, ചിക്കന്‍, പരിപ്പ്, ബ്രൊക്കോളി മുതലായവയെല്ലാം കഴിക്കാവുന്നതാണ്. ഇത് കൂടാതെ മുട്ട കഴിക്കുന്നതും നല്ലതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിനും ഐവിഎഫ് വിജയകരമാവുന്നതിനും ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം.

അയേണ്‍

അയേണ്‍

അയേണ്‍ ഗര്‍ഭകാലത്ത് അത്യാവശ്യമുള്ളതാണ്. കാരണം അല്ലാത്ത പക്ഷം ഇത് നിങ്ങളില്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അനീമിക് ആയ അമ്മയുടെ കുഞ്ഞിന് ജനിക്കുമ്പോള്‍ ശരീര ഭാരം വളരെ കുറവായിരിക്കും. മാത്രമല്ല അകാല ജനനത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് അയേണ്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ചീര, കക്ക, മത്തങ്ങ വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പച്ച പച്ചക്കറികള്‍

പച്ച പച്ചക്കറികള്‍

പച്ച ഇലക്കറികള്‍, വാഴപ്പഴം, ഈന്തപ്പഴം എന്നിവ പോലുള്ള ഭക്ഷണങ്ങളും മികച്ചതാണ്. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിന് കുടിക്കണം. ഒരിക്കലും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കരുത്. എന്ന് മാത്രമല്ല ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ചികിത്സയ്ക്കിടെ ശരിയായ ഭക്ഷണം വളരെ പ്രധാനമാണ്, ആവശ്യത്തിന് വെള്ളം കുടിക്കുകയും എല്ലായ്പ്പോഴും നന്നായി ജലാംശം നിലനിര്‍ത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഐവിഎഫ് ചികിത്സ വിജയിപ്പിക്കുന്നു. എന്നാല്‍ ഐവിഎഫ് ചെയ്യുമ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്.

വേവിക്കാത്ത മുട്ട

വേവിക്കാത്ത മുട്ട

പലരും ബുള്‍സൈ പോലുള്ള ഭക്ഷണങ്ങളുടെ ആരാധകരായിരിക്കാം. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോഴോ അല്ലെങ്കില്‍ ഐവിഎഫിന് വേണ്ടി ശ്രമിക്കുമ്പോഴോ വേവിക്കാത്ത മുട്ടകള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇതില്‍ സാല്‍മൊണല്ല എന്ന വൈറസിന്റെ സാന്നിധ്യം കൂടുതലാണ്. ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതിനാല്‍ ഐവിഎഫ് സമയത്ത് വേവിക്കാത്ത മുട്ട പാടേ ഒഴിവാക്കണം.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍

സംസ്‌കരിച്ച ഭക്ഷണങ്ങള്‍

പലരും റെഡി ടു ഈറ്റിന് ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ അതില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചില മത്സ്യം കഴിക്കുമ്പോള്‍ അതും അല്‍പം ശ്രദ്ധിക്കണം. കാരണം ചിലതില്‍ ഹോര്‍മോണ്‍ അവശിഷ്ടങ്ങള്‍ കൂടുതലാണ്, ഇത് പലപ്പോഴും IVF ചികിത്സയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ഐവിഎഫ് ചികിത്സ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കഴിക്കുന്ന മധുരത്തിന്റെ അളവിലും അല്‍പം ശ്രദ്ധിക്കണം. കാരണം പ്രമേഹം എന്നത് ഗര്‍ഭകാലത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

ഐ വി എഫ് പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊന്നാണ്ഐ വി എഫ് പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊന്നാണ്

English summary

Foods To Eat And Avoid During IVF Treatment In Malayalam

Here in this article we are discussing about some foods to eat and avoid with ivf treatment in malayalam. Take a look.
Story first published: Saturday, August 13, 2022, 16:46 [IST]
X
Desktop Bottom Promotion