For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവിക്കാന്‍ തയ്യാറാവുകയാണോ, ഇതൊന്നും വേണ്ട

|

നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭാവസ്ഥ. നിങ്ങളുടെ കുഞ്ഞിനെ പരിപോഷിപ്പിക്കാനും പ്രസവത്തിന് യോഗ്യരാകാനും നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഡയറ്റിന് വലിയ പങ്കുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന് നിങ്ങള്‍ ഇപ്പോള്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഈ സമയത്ത് പുതിയ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കാര്‍ബണുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കേണ്ടത് അത്യാവശ്യമാണ്.

Foods That You Must Avoid If You Are An Expecting Mother

കോണ്ടം ഉപയോഗിച്ചാലും ഗര്‍ഭം നിശ്ചയം, കാരണംകോണ്ടം ഉപയോഗിച്ചാലും ഗര്‍ഭം നിശ്ചയം, കാരണം

അതേസമയം, അനാവശ്യ സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളും നിങ്ങള്‍ ഒഴിവാക്കണം. നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞിനും ഹാനികരമായ നിരവധി ഭക്ഷണങ്ങളുണ്ട്. ചില സമയങ്ങളില്‍ നിങ്ങളുടെ ഗര്‍ഭധാരണത്തെ മതവിശ്വാസങ്ങള്‍, സാമൂഹിക അവസ്ഥകള്‍, ആരോഗ്യസ്ഥിതികള്‍ എന്നിവ സ്വാധീനിച്ചേക്കാം എന്നതും ഒരു വസ്തുതയാണ്. അതിനാല്‍, നിര്‍ണായകമായ ഒമ്പത് മാസങ്ങളില്‍ നിങ്ങള്‍ പാലിക്കേണ്ട ശരിയായ ഭക്ഷണത്തെക്കുറിച്ച് ഡോക്ടറുമായി കൂടിയാലോചിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എന്തൊക്കെയാണ് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

വേവിക്കാത്ത മാംസം

വേവിക്കാത്ത മാംസം

പകുതി വേവിച്ച മാംസം ഏത് അവസ്ഥയിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്താണെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ടോക്‌സോപ്ലാസ്‌മോസിസ് സാധ്യത ഒഴിവാക്കാന്‍ നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നന്നായി വേവിച്ച മാംസം കഴിക്കണം. അസംസ്‌കൃത മാംസത്തില്‍ ചെറിയ ബാക്ടീരിയകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിസന്ധിയുണ്ടാക്കുന്നു.

വേവിക്കാത്ത മുട്ട

വേവിക്കാത്ത മുട്ട

വേവിക്കാത്ത മുട്ട പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഗര്‍ഭിണികള്‍ ഒരു കാരണവശാലും ഇവ കഴിക്കാന്‍ പാടില്ല. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ഭാഗികമായി വേവിച്ച മുട്ടകളും ഇതില്‍ ഉള്‍പ്പെടുന്നു. അസംസ്‌കൃത മുട്ട കഴിക്കുന്നത് നിങ്ങള്‍ക്ക് സാല്‍മൊണെല്ല എന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത നല്‍കും. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

എള്ള് പോലുള്ളവ

എള്ള് പോലുള്ളവ

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് എള്ള് പോലുള്ളവ. ഇത് പലപ്പോഴുും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധികളിലേക്കാണ് ഗര്‍ഭകാലത്ത് എത്തിക്കുന്നത്. മുന്‍ ദിവസങ്ങളില്‍, ഉണങ്ങിയ എള്ള് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നായി ഉപയോഗിച്ചിരുന്നു. ഇത് ഗര്‍ഭാശയ പേശിയെ ഉത്തേജിപ്പിക്കുകയും ബീജസങ്കലനം ചെയ്ത അണ്ഡത്തെ പുറന്തള്ളാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് എള്ള് കഴിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. കൂടുതല്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യത ഇതിലൂടെ ഉണ്ടാവുന്നുണ്ട്.

ഗര്‍ഭധാരണം ഉടനെ വേണമെങ്കില്‍ ഈ ദിനം സെക്‌സ്‌ഗര്‍ഭധാരണം ഉടനെ വേണമെങ്കില്‍ ഈ ദിനം സെക്‌സ്‌

പപ്പായ

പപ്പായ

അസംസ്‌കൃതവും പഴുക്കാത്തതുമായ പപ്പായയില്‍ ലാറ്റക്‌സ് എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്, ഇത് ഗര്‍ഭാശയത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു. പപ്പായയിലെ പപ്പൈനും പെപ്‌സിനും ഗര്ഭപിണ്ഡത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. നിയന്ത്രിക്കുക എന്നതിലുപരി ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഇല്ലാതാക്കി അബോര്‍ഷനിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ ഉള്ളപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പപ്പായ പോലെ തന്നെ അബോര്‍ഷനിലേക്ക് നയിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പൈനാപ്പിളില്‍ ബ്രോമെലൈന്‍ അടങ്ങിയിട്ടുണ്ട് ഇത് ഗര്‍ഭാശയത്തെ മയപ്പെടുത്തുകയും ഗര്‍ഭം അലസലിലേക്ക് നയിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തെ വേഗത്തില്‍ ചൂടാക്കുകയും ഗര്‍ഭച്ഛിദ്രത്തിലേക്കോ അകാല ജനനത്തിലേക്കോ നയിക്കും. അതുകൊണ്ട് ഈ പറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എല്ലാം അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒന്നും തന്നെ ഗര്‍ഭകാലത്ത് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Foods That You Must Avoid If You Are An Expecting Mother

We are discussing about the foods that you must avoid if you are an expecting mother. Read on.
X
Desktop Bottom Promotion