Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ആശിക്കും കുഞ്ഞിന് ആയുര്‍വേദം തുണ, അറിയൂ
ആയുര്‍വേദത്തിലൂടെ നേടാം നല്ല സന്താനം
ദമ്പതിമാരുടെ അടുത്ത ആഗ്രഹം, പ്രതീക്ഷ ഒരു കുഞ്ഞിക്കാലായിരിയ്ക്കും. കുഞ്ഞുണ്ടായാല്‍ മാത്രം പോരാ, ആരോഗ്യവും സൗന്ദര്യവും ബുദ്ധിശക്തിയുമുള്ള കുഞ്ഞാകണമെന്നും ആഗ്രഹിയ്ക്കുന്നവരാണ് ഓരോ ദമ്പതിമാരും. ചിലര്‍ക്കെങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് താല്പര്യങ്ങളുമുണ്ടാകും.
നല്ല കുഞ്ഞിനായി ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ട കാര്യങ്ങള്‍ പലതാണ്. ശാരീരികവും മാനസികവുമായി ഒരുങ്ങണം. കഴിയ്ക്കുന്ന ഭക്ഷണങ്ങളും ശീലങ്ങളുമെല്ലാം ഇതില്‍ പ്രധാനപ്പെട്ടതുമാണ്.
ആയുര്‍വേദം പൊതുവേ നാം വിശ്വസിയ്ക്കുന്ന ശാസ്തശാഖയാണ്. ആയുര്‍വേദ പ്രകാരം നല്ല കുഞ്ഞിനായി ദമ്പതിമാര്‍ ചെയ്യേണ്ട, ഗര്‍ഭകാലത്തു ഗര്‍ഭിണി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ
ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ പുരുഷനും സ്ത്രീയും ആരോഗ്യമുളള കുഞ്ഞിനായി ഒരുങ്ങുക. ആരോഗ്യമുള്ള അണ്ഡവും ബീജവും സംയോജിയ്ക്കുമ്പോഴാണ് ആരോഗ്യകരമായ ഭ്രൂണവും ഉണ്ടാകുക.

സ്ത്രീയില്‍
സ്ത്രീയില്‍ പ്രത്യുല്പാദനത്തിനു തയ്യാറായെന്നുള്ള സൂചന നല്കുന്ന ആര്‍ത്തവം മുതല്‍ തന്നെ ആഹാര, ജീവിത രീതികളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഇതു ഭാവിയില്‍ ആരോഗ്യകരമായ അണ്ഡോല്‍പാദനത്തിനു സഹായിക്കും. സ്ത്രീ നല്ലെണ്ണ ചേര്‍ത്തു ഭക്ഷണം കഴിയ്ക്കുന്നത് ഇതിനു സഹായിക്കുന്നു. മത്സ്യം, എള്ള് എന്നിവയും നല്ലതാണ്.

പുരുഷന്
പുരുഷന് ഉഴുന്നു കൂടുതലുളള ആഹാരം കഴിയ്ക്കുക. ഇത് ബീജാരോഗ്യത്തെ സഹായിക്കുന്നു. പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക. സ്ത്രീ പുരുഷന്മാരുടെ മനോനിലയും പ്രധാനമാണ്. ആഗ്രഹത്തോടെ, താല്പര്യത്തോടെ, സന്തോഷത്തോടെ വേണം, കുഞ്ഞിനായി ശ്രമിയ്ക്കുവാന്‍.

ആര്‍ത്തവം കഴിഞ്ഞ് നാലാം ദിവസം
ആര്‍ത്തവം കഴിഞ്ഞ് നാലാം ദിവസം സ്ത്രീയും പുരുഷനും കുളിച്ച് ശുദ്ധിയായി പ്രാര്‍ത്ഥനയോടെ വേണം, കുഞ്ഞിനായി ശ്രമിയ്ക്കുവാന്‍. സ്ത്രീ ഇടതു കാല് വച്ച് കട്ടിലില്‍ കയറമെന്നും ആയുര്‍വേദം പറയുന്നു.

ആണ്‍കുഞ്ഞിനോ പെണ്‍കുഞ്ഞിനോ ആയി
ആണ്‍കുഞ്ഞിനോ പെണ്‍കുഞ്ഞിനോ ആയി ചില പ്രത്യേക ചിട്ടവട്ടങ്ങളും ആയുര്‍വേദം വിശദീകരിയ്ക്കുന്നു. ആണ്‍കുഞ്ഞിനെ വേണമെങ്കില്‍ ആര്‍ത്തവ ശേഷം 4, 6, 8 എന്നിങ്ങനെ വരുന്ന ഇരട്ട ദിവസങ്ങളിലും പെണ്‍കുഞ്ഞിനായി 1, 3, 5 എന്നിങ്ങനെ വരുന്ന ഒറ്റ ദിവസങ്ങൡലും ശ്രമിയ്ക്കണം. ആര്‍ത്തവശേഷം 11-ാം ദിവസ സമാഗമത്തിലൂടെയുണ്ടാകുന്ന കുഞ്ഞ് നപുംസക സാധ്യതയുള്ളതാകുമെന്നും ആയുര്‍വേദം പറയുന്നു.

ഗര്‍ഭധാരണം നടന്ന് ആദ്യ മാസം മുതല്‍
ഗര്‍ഭധാരണം നടന്ന് ആദ്യ മാസം മുതല്‍ മൂന്നു മാസം വരെ അമിതമായ കൂടുതല്‍ ബന്ധപ്പെടുക, അമിത വ്യായാമം, കട്ടിയുള്ള പുതപ്പ് പുതയ്ക്കുക, അമിതമായി കരയുക, ദേഷ്യപ്പെടുക എന്നിവയെല്ലാം ഒഴിവാക്കുക. ഉപവാസം, എരിവും മസാലകളും കൂടുതലുളള ഭക്ഷണം എന്നിവയും ഉപേക്ഷിയ്ക്കുക. ചുവന്ന നിറത്തിലെ വസ്ത്രവും ഈ സമയം ധരിയ്ക്കരുതെന്നു പറയുന്നു. ചുവന്ന നിറം പ്രകൃതിയിലെ ഹാനികരമായ നിറങ്ങള്‍ പെട്ടെന്നു വലിച്ചെടുക്കുന്നു. കുഞ്ഞില്‍ ജനിതക പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

ആദ്യ മൂന്നു മാസത്തില്‍
ആദ്യ മൂന്നു മാസത്തില്‍ തണുത്തതും ദ്രവ രൂപത്തിലുള്ളതും മധുരമുളളതുമായി ആഹാരങ്ങളാണ് നല്ലത്. മൂന്നാം മാസം ഞവരയരി ചോറാക്കി കഴിയ്ക്കുന്നതു നല്ലതാണ്. നാലാം മാസം തൈര്, പാല്, വെണ്ണ എന്നിവ ചേര്‍ത്തുള്ള ഭക്ഷണങ്ങളാണ് നല്ലത്.
ആദ്യ മൂന്നു മാസം ഛര്‍ദിയും മനം പിരട്ടലും സാധാരണയാണ്. ഈ സമയത്ത് കുറേശെ വീതം ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇഞ്ചിയും മലരും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കല്‍ക്കണ്ടമിട്ടു കുടിയ്ക്കുന്നത് ഛര്‍ദി കുറയ്ക്കാന്‍ നല്ലതാണ്. മധുരവും പുളിയുമുളള പഴവര്‍ഗങ്ങളും ഈ സമയത്തു കഴിയ്ക്കാം.



Click it and Unblock the Notifications
