Latest Updates
-
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ
ആര്‍ത്തവം തെറ്റി ആദ്യം കാണുന്ന ഗര്‍ഭലക്ഷണം ഇതാണ്: 90% പോസിറ്റീവ് സാധ്യത
ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളെങ്കില്‍ ഇവര്‍ പലപ്പോഴും ആഗ്രഹിക്കുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് വേണ്ടിയായിരിക്കും. എന്നാല്‍ ആര്‍ത്തവം ഇല്ലാതിരിക്കുന്ന എല്ല അവസ്ഥയും നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യതയെ അല്ല കാണിക്കുന്നത്. എന്നാല്‍ ആര്‍ത്തവം ഇല്ലാതായി മൂന്ന് ദിവസമെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമേ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സാധിക്കൂ. കാരണം ചിലരിലെങ്കിലും ആര്‍ത്തവം കൃത്യമാണെങ്കില്‍ കൂടി രണ്ടോ മൂന്നോ ദിവസത്തിന്റെ മാറ്റം ചില സാഹചര്യങ്ങളില്‍ വരാറുണ്ട്. എന്നാല്‍ ആര്‍ത്തവം തെറ്റിയ ഉടനെ തന്നെ ഗര്‍ഭധാരണം ഉറപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

പ്രധാനമായും നല്ലൊരു ശതമാനം സ്ത്രീകളും ആര്‍ത്തവത്തിന്റേതായ പല ലക്ഷണങ്ങളും അനുഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ പ്രകടമാവുന്ന ലക്ഷണങ്ങള്‍ എല്ലാം തന്നെ ആര്ത്തവത്തിന്റേതാകണം എന്നില്ല, ഗര്ഭധാരണത്തിന്റേതാകാം എന്നതാണ്. ഗര്‍ഭാവസ്ഥയുടെ പ്രധാന ആദ്യകാല ലക്ഷണങ്ങളില്‍ വായില്‍ വ്രണങ്ങള്‍, ദഹന പ്രശ്നങ്ങള്‍, വയറുവേദന, അടിവയറ്റില്‍ വേദന, വയറിന് കനം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. എന്നാല്‍ ഇതെല്ലാം ഗര്‍ഭത്തിന്റെ മാത്രം ലക്ഷണങ്ങളാണ് എന്ന് തെറ്റിദ്ധരിക്കരുത്.

ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍
ഗര്‍ഭധാരണം കൃത്യമായി ഉറപ്പിക്കുന്നതിന് വേണ്ടി ആദ്യം തന്നെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവം തെറ്റിയതിന് ശേഷം ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അവയില്‍ പലതും പ്രഗ്നന്‍സി ടെസ്റ്റിന് മുന്നേ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എങ്കിലും ഗര്ഭമുറപ്പിക്കുക എന്നത് പ്രഗ്നന്‍സി ടെസ്റ്റിലൂടെ മാത്രം ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്തൊക്കെയാണ് ആര്‍ത്തവം നഷ്ടപ്പെട്ട ഉടനേ കാണുന്ന ഗര്‍ഭലക്ഷണങ്ങള്‍ എന്ന് നോക്കാം.

വയറുവേദന
വയറുവേദന പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ ആര്‍ത്തവ സമയത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ രീതിയിലുള്ള വയറു വേദന നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? അതോടൊപ്പം തന്നെ വയറ് കമ്പനവും അനുഭവിക്കുന്നുണ്ടോ, എന്നാല്‍ അത് ആര്‍ത്തവ സൂചനകളായി കണക്കാക്കേണ്ട. ഇത് പലപ്പോഴും നിങ്ങള്‍ ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാണ്. ചിലരില്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന അതേ അസ്വസ്ഥതകള്‍ തന്നെ ഈ സമയവും അനുഭവിക്കേണ്ടതായി വരുന്നു. അതുപോലെയുണ്ടാവുന്ന വയറുവേദനയാണ് പലപ്പോഴും ആര്‍ത്തവം ഉണ്ടാവും എന്ന ഒരു തോന്നലിലേക്ക് നിങ്ങളെ എത്തിക്കുന്നതും. അതുകൊണ്ട് ശ്രദ്ധിക്കണം. ഈ സമയം ഒരു പ്രഗ്നന്‍സി ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്.

മൂഡ് സ്വിംങ്സ്
പലപ്പോഴും പല സ്ത്രീകളും ആര്‍ത്തവത്തിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്. അതില്‍ ഒന്നാണ് മൂഡ് സ്വിംങ്സ്. എന്നാല്‍ ഇത് ആര്‍ത്തവത്തിന് മുന്നോടിയായി മാത്രമല്ല ആര്‍ത്തവം തെറ്റിയതിന് ശേഷവും സ്ഥിരമായി അനുഭവപ്പെടുന്നെങ്കില്‍ അതിന് കാരണം പലപ്പോഴും ഗര്ഭമാവാം. നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ഇതൊരിക്കലും നിസ്സാരമാണെന്ന് പറഞ്ഞ് തള്ളിക്കളയരുത്. ഗര്‍ഭധാരണ സാധ്യതയെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഭക്ഷണത്തോടുള്ള വെറുപ്പും ആര്‍ത്തിയും
പല സ്ത്രീകളും ഇതേ ലക്ഷണത്തോടെ അവരുടെ ഗര്‍ഭത്തെ സ്വാഗതം ചെയ്യുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന സാധാരണ ലക്ഷണങ്ങളില്‍ ഏറ്റവും പ്രകടമായി ഏറ്റവും ആദ്യം കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ചില ഭക്ഷണങ്ങളോടുള്ള പ്രത്യേക താല്‍പ്പര്യവും ചില ഭക്ഷണങ്ങളോടുള്ള വെറുപ്പും. പലപ്പോഴും ഇഷ്ടപ്പെട്ട പല ഭക്ഷണവും കഴിക്കാന്‍ താല്പ്പര്യപ്പെടാത്ത അവസ്ഥയിലായിരിക്കും പല സ്ത്രീകളും അവരുടെ ഗര്‍ഭകാലത്ത് തുടക്കം കുറിക്കുന്നത് തന്നെ. മാത്രമല്ല ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നു.

വിട്ടുമാറാത്ത ക്ഷീണം
പല സ്ത്രീകളും ആര്‍ത്തവ തീയ്യതിയോട് അടുത്ത ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഇത് നിങ്ങളെ അമിതമായി അലട്ടുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ആര്‍ത്തവത്തിന്റെ ലക്ഷണം മാത്രമല്ല ഇത് പലപ്പോഴും വിട്ടുമാറാത്ത ക്ഷീണം സൂചിപ്പിക്കുന്നത് ഗര്‍ഭാവസ്ഥയുടെ ലക്ഷണങ്ങളെക്കൂടിയാണ്. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.

നിരന്തരമായ തലകറക്കം
തലകറക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. രക്തസമ്മര്ദ്ദത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ തലകറക്കത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ ആര്‍ത്തവ ദിനമായിട്ടും ആര്‍ത്തവമില്ലാത്ത അവസ്ഥയും അതോടൊപ്പം തന്നെ തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ആദ്യ കാല ഗര്‍ഭലക്ഷണങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് ക്ഷീണവും തലകറക്കവും വിട്ടുമാറാതെ നില്ക്കുന്ന അവസ്ഥയാണെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണത്തെ സൂചിപ്പിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ മാത്രം നോക്കി ഗര്‍ഭമുറപ്പിക്കാന്‍ സാധിക്കുകയില്ല. അതോടൊപ്പം തന്നെ ആര്‍ത്തവ ദിനം കൃത്യമാണോ എന്നും പ്രഗ്നന്‍സി ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെന്നും ഉറപ്പ് വരുത്തേണ്ടതാണ്. അതിന് വേണ്ടി നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications