For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈകിയുള്ള ഗര്‍ഭധാരണത്തിന് മുന്‍പ് ഈ ടെസ്റ്റുകള്‍ ഗര്‍ഭസാധ്യത കൂട്ടും

|

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശാരീരികമായും മാനസികമായും വിവിധ മാറ്റങ്ങളാണ് സ്ത്രീകളില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഗര്‍ഭധാരണം വൈകി നടന്നാല്‍ മതിയെന്ന് ആഗ്രഹിക്കുന്നു. കരിയറോ, ജോലിയോ അല്ലെങ്കില്‍ വിദ്യാഭ്യാസമോ ഏതെങ്കിലും ഒന്ന് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണത്തിനെ വൈകിക്കുന്നതിന് കാരണമാകുന്നു. ഇത്തരം ദമ്പതികള്‍ എന്തുകൊണ്ടും ഗര്‍ഭധാരണം ആഗ്രഹിക്കുന്നതിന് മുന്‍പ് തന്നെ ഫെര്‍ട്ടിലിറ്റി സ്‌ക്രീനിംഗ് നടത്തുന്നത് നല്ലതാണ്. ഇത് ഭാവിയില്‍ സ്വാഭാവിക ഗര്‍ഭധാരണത്തിനുള്ള സാധ്യതയെ എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതിനെ ചൂണ്ടിക്കാണിക്കുന്നു.

Fertility Tests

ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനും അതില്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. 30 വയസ്സിന് മുകളിലുള്ള ദമ്പതികള്‍ക്ക് ഇത് വളരെ പ്രധാനമാണ്, കാരണം ഇത് പ്രത്യുല്‍പാദനക്ഷമത കുറയുന്നത് പലപ്പോഴും മുപ്പതുകള്‍ക്ക് ശേഷമാണ്. ഗര്‍ഭധാരണത്തിന് മുന്‍പ് നിങ്ങള്‍ എന്തായാലും ഇനി പറയുന്ന ഫെര്‍ട്ടിലിറ്റി ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. ഈ പരിശോധനയില്‍ രക്തപരിശോധന, അള്‍ട്രാസൗണ്ട്, മറ്റ് ചില പരിശോധനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. എന്തൊക്കെയാണ് ഗര്‍ഭാവസ്ഥയ്ക്ക് മുന്നേ നിങ്ങള്‍ നടത്തേണ്ട പ്രത്യുത്പാദന പരിശോധനകള്‍ എന്ന് നമുക്ക് നോക്കാം.

എഗ്ഗ് റിസര്‍വ്വ്

എഗ്ഗ് റിസര്‍വ്വ്

നിങ്ങളുടെ അണ്ഡത്തെ റിസര്‍വ്വ് ചെയ്ത് വെക്കുന്നതിനെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് വിലയിരുത്തുന്നതിനുള്ള ആദ്യ പരിശോധന ആന്റി മുള്ളേറിയന്‍ ഹോര്‍മോണ്‍ പരിശോധനയാണ്. ഒരു രോഗിയുടെ അണ്ഡശേഖരത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഈ പരിശോധന നടത്തുന്നത്. ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ അടങ്ങിയിരിക്കുന്ന മുട്ടകളുടെ അളവും ഗുണനിലവാരവും പരിശോധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷിയെക്കുറിച്ച് നിങ്ങളെ മനസ്സിലാക്കിപ്പിക്കുന്നു. നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യം മികച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് വൈകിയും ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ അണ്ഡത്തിന്റെ ആരോഗ്യം കുറവോ അല്ലെങ്കില്‍ അണ്ഡാശയത്തില്‍ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഇവരില്‍ അതിന് പരിഹാരം കാണുന്നതിനുള്ള ചികിത്സ നേരത്തേ തന്നെ ആരംഭിക്കാവുന്നതാണ്. നിങ്ങളുടെ ഫലഭൂയിഷ്ഠത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് അണ്ഡം ഫ്രീസ് ചെയത് സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ഗര്‍ഭധാരണം നേരത്തെ ആസൂത്രണം ചെയ്യാം. നിങ്ങള്‍ക്ക് അണ്ഡവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്.

ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട്

ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട്

ഫെര്‍ട്ടിലി സ്‌ക്രീനിംഗിലെ അടുത്ത ഘട്ടം എന്ന് പറയുന്നത് ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് ആണ്. ഇത് നിങ്ങളുടെ അണ്ഡാശയവും ഗര്‍ഭാശയവും പരിശോധിക്കുന്നതിനും അതിലുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ അണ്ഡാശയത്തില്‍ കാണപ്പെടുന്ന അണ്ഡത്തിന്റെ എണ്ണം നിങ്ങളുടെ ഭാവിയില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്നവയാണോ അല്ലയോ എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. പരിശോധനക്ക് ശേഷം നിങ്ങളുടെ അണ്ഡങ്ങളുടെ എണ്ണം മികച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദനക്ഷമത കൈവരിക്കാനും നിങ്ങളുടെ ഗര്‍ഭധാരണം പിന്നീട് നടത്തുന്നതിനും സാധിക്കുന്നു. ഈ പരിശോധനയില്‍ സിസ്റ്റ് പോലുള്ളവയും കണ്ടെത്താന്‍ സാധിക്കുന്നു. അതുപോലെ, നിങ്ങളുടെ ഗര്‍ഭപാത്രം നോര്‍മല്‍ അവസ്ഥയില്‍ ആണോ അല്ലയോ എന്ന് വരെ കണ്ടെത്താന്‍ ഒരു സ്‌കാനിംഗിലൂടെ സാധിക്കുന്നു. ഫൈബ്രോയിഡുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വാഭാവികത കണ്ടെത്തിയാല്‍, ഗര്‍ഭധാരണത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

ബീജ വിശകലനം

ബീജ വിശകലനം

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും ഗര്‍ഭധാരണത്തിന് സഹായിക്കുന്ന അനുകൂല പ്രതികൂല ഘടകങ്ങള്‍ ധാരാളം ഉണ്ട്. പലപ്പോഴും ഗര്‍ഭധാരണം താമസിക്കുമ്പോള്‍ സ്ത്രീയെ മാത്രം കുറ്റം പറയുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ സ്ത്രീക്കും പുരുഷനും ഗര്‍ഭധാരണത്തില്‍ തുല്യമായ പങ്കാണ് ഉള്ളത്. നിങ്ങളുടെ പങ്കാളിയുടെ ബീജ വിശകലനമാണ് പിന്നീട് നടത്തേണ്ട പ്രധാന കാര്യം. നിങ്ങളുടെ ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്ന ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വരെ ഈ ടെസ്റ്റിലൂടെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ ബീജ പാരാമീറ്ററുകള്‍ സാധാരണമല്ലെങ്കില്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അതിനെക്കുറിച്ചെല്ലാം ഇതില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

നിങ്ങളുടെ പതിവ് ഹീമോഗ്ലോബിന്‍ പരിശോധന നടത്തുന്നതിനും മടിക്കേണ്ടതില്ല. പരിശോധനയില്‍ നിങ്ങളുടെ ഹീമോഗ്ലോബിന്‍ കുറവാണെന്ന് മനസ്സിലായാല്‍ അതനുസരിച്ചുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇ്ത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന്. നിങ്ങളുടെ ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്തുന്നതിന് സപ്ലിമെന്റുകള്‍ കഴിക്കാനും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഡോക്ടര്‍ പറയുന്നു. ഇതനുസരിച്ച് വേണം പിന്നീട് മുന്നോട്ട് പോവാന്‍. അതിന് ശേഷം നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ മാറ്റം വരുത്താം.

തൈറോയിഡും മറ്റ് പരിശോധനകളും

തൈറോയിഡും മറ്റ് പരിശോധനകളും

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍. നിങ്ങളുടേയും പങ്കാളിയുടേയും തൈറോയ്ഡ് പരിശോധിക്കുകയും ഷുഗര്‍, പ്രമേഹം, കരള്‍, വൃക്ക, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുകയും ചെയ്യുക. ഇവയെല്ലാം പ്രവര്‍ത്തന ക്ഷമവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണം വൈകിയാലും അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. തൈറോയ്ഡ് ഗ്രന്ഥിയിലോ പഞ്ചസാരയുടെ അളവിലോ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാല്‍ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ഗര്‍ഭധാരണം വൈകി ആഗ്രഹിക്കുന്ന വ്യക്തിയാണെന്നുണ്ടെങ്കില്‍ അതിന് വേണ്ടി ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഭാവിയിലെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ കൃത്യമായ ആരോഗ്യ ദിനചര്യകള്‍ പാലിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വൈകിയുള്ള ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഇടക്കിടക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുക.

കുഞ്ഞിന്റെ പുഞ്ചിരി ഏത് പ്രായത്തില്‍: ചിരിക്കാന്‍ വൈകുന്നതിലെ അപകടംകുഞ്ഞിന്റെ പുഞ്ചിരി ഏത് പ്രായത്തില്‍: ചിരിക്കാന്‍ വൈകുന്നതിലെ അപകടം

ഗര്‍ഭകാലം നടുവേദനയുടേതോ: പരിഹരിക്കാന്‍ അഞ്ച് യോഗപോസ് മാത്രംഗര്‍ഭകാലം നടുവേദനയുടേതോ: പരിഹരിക്കാന്‍ അഞ്ച് യോഗപോസ് മാത്രം

English summary

Fertility Tests Before Planning A Delay Conceiving In Malayalam

Here in this article we are sharing some fertility tests before planning a delay pregnancy in malayalam. Take a look.
Story first published: Tuesday, September 6, 2022, 17:15 [IST]
X
Desktop Bottom Promotion