For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുൻകൂട്ടിയറിയാം ഗർഭധാരണ ശേഷിയുണ്ടോ എന്ന്

|

ഗർഭധാരണം ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. എന്നാൽ പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാതെ വരുന്നു. അതിൻറെ ഫലമായി പലരും അതിഭീകരമായ ഡിപ്രഷനിലേക്കും മറ്റും വീണു പോകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാൽ ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ എന്താണെന്ന് ആദ്യമേ തിരിച്ചറിയാൻ സാധിക്കണം. ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ടും ഗർഭം ധരിക്കുന്നില്ല എന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ തന്നെ വന്ധ്യത ചികിത്സക്ക് തയ്യാറാകേണ്ടതാണ്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യുത്പാദന ശേഷിയെക്കുറിച്ച് നമുക്ക് ആദ്യമേ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Most read: കുഞ്ഞിലെ കടുത്ത ചുമക്ക് വെളുത്തുള്ളി ഇങ്ങനെMost read: കുഞ്ഞിലെ കടുത്ത ചുമക്ക് വെളുത്തുള്ളി ഇങ്ങനെ

സ്ത്രീകളിലെ പ്രത്യുത്പാദന ശേഷി കണ്ടെത്തുന്നതിന് വേണ്ടി പല വിധത്തിലുള്ള ടെസ്റ്റുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇത് എന്തൊക്കെയെന്ന് കാര്യം പലർക്കും അറിയുകയില്ല. പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ചികിത്സകളും മറ്റും ലഭ്യമാണെങ്കിലും ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ല എന്നുള്ളതാണ് ആദ്യത്തെ കാര്യം. സ്ത്രീകളിൽ എങ്ങനെ പ്രത്യുത്പാദന ശേഷി കണ്ടെത്താം എന്നും ഗർഭധാരണത്തിന് സാധ്യതയുണ്ടോ എന്നും മനസ്സിലാക്കാമെന്നും നോക്കാം.

സെർവ്വിക്കല്‍ ടെസ്റ്റ്

സെർവ്വിക്കല്‍ ടെസ്റ്റ്

ഗർഭധാരണത്തിന് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിടുമ്പോഴാണ് പലരും ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പലപ്പോഴും ഡോക്ടർ നിർദ്ദേശിക്കുന്ന ഒന്നാണ് സെർവ്വിക്കല്‍ ടെസ്റ്റ്. ഇതിലൂടെ സെർവിക്സിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടോ എന്നും അല്ലെങ്കിൽ സെർവിക്സിൽ ക്യാൻസർ പോലുള്ളവ പിടിമുറുക്കിയിട്ടുണ്ടോ എന്നും തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. ഈ അവസരത്തില്‍ സെർവിക്സിൽ നിന്ന് ചെറിയ തരത്തിലുള്ള സാംപിൾ കോശങ്ങൾ എടുക്കുന്നു. അൽപം അൺകംഫർട്ടബിൾ ആയിട്ടുള്ള സാഹചര്യമാണെങ്കിലും ഒരിക്കലും വേദനയുണ്ടാവുന്നില്ല. ഇത് ലബോറട്ടറിയിലേക്ക് അയച്ച് പരിശേധിക്കുകയാണ് ചെയ്യുന്നത്.

ഓവുലേഷന്‍ ടെസ്റ്റ്

ഓവുലേഷന്‍ ടെസ്റ്റ്

ഓവുലേഷൻ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളിൽ ഗർഭധാരണ സാധ്യതയുള്ള ദിവസങ്ങളെ പറയാൻ സഹായിക്കുന്നുണ്ട്. എന്നാൽ ചിലരിൽ അണ്ഡവിസർജനം അഥവാ ഓവുലേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് ഓവുലേഷൻ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ കൃത്യമായ ഓവുലേഷന്‍ മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഓവുലേഷൻ ടെസ്റ്റ് നടത്താവുന്നതാണ്. അതിന് വേണ്ടി ഓവുലേഷൻ കിറ്റ് വാങ്ങി പരിശോധിക്കാവുന്നതാണ്. ആർത്തവത്തിന് ശേഷം അൽപ ദിവസം കഴിഞ്ഞ് പത്ത് പതിനൊന്ന് മണിയോടെ എടുക്കുന്ന മൂത്രം വേണം പരിശോധിക്കാൻ. ഗർഭധാരണം ടെസ്റ്റ് ചെയ്യുന്നത് പോലെ തന്നെ നമുക്ക് ഇതും ചെയ്യാവുന്നതാണ്.

അള്‍ട്രാ സൗണ്ട് ടെസ്റ്റ്

അള്‍ട്രാ സൗണ്ട് ടെസ്റ്റ്

അൾട്രാ സൗണ്ട് ടെസ്റ്റ് ചെയ്യുന്നതിലൂടെയും നമുക്ക് ഗർഭധാരണത്തിനുള്ള സാധ്യതയെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. വജൈനൽ അള്‍ട്രാ സൗണ്ട് സ്കാനിംങ് ആണ് ഇതിന് വേണ്ടി ചെയ്യുന്നത്. ഇതിൽ ഗർഭപാത്രത്തിനകത്തുള്ള എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും തിരിച്ചറിയുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അൾട്രാ സൗണ്ട് സ്കാനിംങിലൂടെ ഗർഭപാത്രത്തിന്‍റെ ഷേപ്പ്, ഗർഭപാത്രത്തിലുണ്ടാവുന്ന ഫൈബ്രോയ്ഡ്, മറ്റ് മുഴകൾ എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തിരിച്ചറിയുന്നതിനും ഗര്‍ഭധാരണ ശേഷി ഉണ്ടോ എന്നറിയുന്നതിനും അൾട്രാ സൗണ്ട് ടെസ്റ്റ് നല്ലതാണ്.

ഹോർമോൺ ബ്ലഡ് ടെസ്റ്റ്

ഹോർമോൺ ബ്ലഡ് ടെസ്റ്റ്

ഹോർമോൺ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിലൂടേയും ഗർഭധാരണശേഷി മുന്‍കൂട്ടി അറിയാൻ സാധിക്കുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളിൽ ഓവുലേഷന് സഹായിക്കുന്ന പ്രൊജസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് കൃത്യമാണോ എന്ന് അറിയാൻ സാധിക്കുന്നുണ്ട്. നിങ്ങൾക്ക് ഗർഭധാരണത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിൽ പ്രൊലാക്റ്റിന്‍ എടുക്കാൻ ഡോക്ടർമാര്‍ നിർദ്ദേശിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ഓവുലേഷൻ തകരാറുകൾ പരിഹരിക്കുകയും ആരോഗ്യമുള്ള ഗർഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഹിസ്റ്റീരിയോസ്കോപി

ഹിസ്റ്റീരിയോസ്കോപി

ഹിസ്റ്റിരിയോസ്കോപി ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വാഭാവികതകളെ കണ്ട് പിടിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ഗർഭപാത്രത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളേയും സെർവിക്സിലുണ്ടാവുന്ന അസ്വാവാഭാവികതകളേയും കണ്ട് പിടിച്ച് ഗർഭധാരണം എളുപ്പത്തിലാക്കുന്നുണ്ട്. ഒരു ഫ്ളെക്സിബിൾ ട്യൂബിന് അപ്പുറം ഘടിപ്പിച്ച ക്യാമറ വജൈനയിലൂടെ കടത്തി വിടുകയും അത് വഴി സെർവിക്സ്, ഗർഭപാത്രം എന്നിവ നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

 ലാപ്രോസ്കോപി

ലാപ്രോസ്കോപി

ലാപ്രോസ്കോപി ചെയ്യുന്നതും പലരും സ്വീകരിക്കുന്ന മാർഗ്ഗമാണ്. വയറിന്റെ ഒരു വശത്ത് ചെറിയ രീതിയിൽ ഉള്ള ഒരു മുറിവുണ്ടാക്കി അത് വഴി ക്യാമറ ഗർഭപാത്രത്തിന് അകത്തേക്ക് കയറ്റി വിടുകയും ഇതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകളേയും പെൽവിസ്, ഓവറീസ്, സെർവിക്സ, യൂട്രസ് എന്നിവിടങ്ങളിലുള്ള അസ്വാഭാവികത കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്നുണ്ട്. എൻഡോമെട്രിയോസിസ്, യൂട്രസിന്‍റെ ഭിത്തിയുടെ കനം എന്നിവയെല്ലാം കണ്ടെത്താൻ സഹായിക്കുന്നുണ്ട്.

മറ്റ് മാര്‍ഗ്ഗങ്ങൾ

മറ്റ് മാര്‍ഗ്ഗങ്ങൾ

ഇതൊന്നുമല്ലാതെ മറ്റ് ചില മാർഗ്ഗങ്ങളിലൂടെ നമുക്ക് ഈ പ്രശനത്തെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഗർഭധാരണത്തിന് ഏറ്റവും പറ്റിയ സമയം എന്ന് പറയുന്നത് എപ്പോഴും ഓവുലേഷൻ തന്നെയായിരിക്കും. എന്നാൽ ഇത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. എന്നാല്‍ ബോഡി ടെംപറേച്ചർ നോക്കിയും വജൈനൽ ഡിസ്ചാർജ് നോക്കിയും ഓവുലേഷൻ നടക്കുന്നുണ്ടോ കൃത്യമാണോ എന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതെല്ലാം ഗർഭധാരണം എളുപ്പമാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്.

English summary

Fertility Testing & Diagnosis for Women

If you are trying to get pregnant learn about the fertility testing and diagnosis for women. Read on.
Story first published: Friday, October 11, 2019, 11:38 [IST]
X
Desktop Bottom Promotion