Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണം
ഗര്‍ഭധാരണം സ്ത്രീകളില്‍ ചില അവസ്ഥകളിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വെല്ലുവിളികള്‍ പലപ്പോഴും സംഭവിക്കുന്നുണ്ട്. പങ്കാളിയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കില്‍ സ്വയമുള്ള പ്രശ്നങ്ങള്‍ കൊണ്ടോ ഗര്‍ഭധാരണം സംഭവിക്കാത്തതിനെക്കുറിച്ച് പലര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ചികിത്സ തേടുന്നതും മറ്റും. എന്നാല്‍ സാധാരണ അവസ്ഥയില്‍ ആണെങ്കില്‍ പോലും ഗര്‍ഭധാരണത്തിന് അനുകൂലമായ ചില ഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഓവുലേഷന്, കൃത്യമായ ആര്‍ത്തവം എന്നിവ.
എങ്കിലും സ്ത്രീ ശരീരത്തിലെ ചില ഘടകങ്ങള്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്നവയാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓവുലേഷന്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീശരീരത്തില്‍ നടക്കുന്ന ചില മാറ്റങ്ങള്‍ പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഓര്‍ഗാസം. ലൈംഗിക ബന്ധസമയത്തുണ്ടാവുന്ന ഓര്‍ഗാസം പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഓര്‍ഗാസത്തില്‍ സംഭവിക്കുന്നത്
ഓര്‍ഗാസ സമയത്ത് എന്താണ് സ്ത്രീശരീരത്തില്‍ സംഭവിക്കുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. കാരണം ഇത് വെറും ഒരു ലൈംഗിക പ്രക്രിയ മാത്രമല്ല ധാരാളം ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ അടിസ്ഥാനം തന്നെയാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ. ഏറെ ശാരീരിക പ്രക്രിയകള്‍ ഇതിന് പിന്നിലുണ്ട്. ഹോര്‍മോണ്‍ വ്യത്യാസവും എല്ലാം രതിമൂര്ച്ഛയെ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.ഗര്‍ഭധാരണത്തിന് ഇത്തരത്തിലുള്ള രതിമൂര്‍ച്ഛ സഹായിക്കുന്നു എന്നുള്ളതാണ് പറയുന്നത്. ഇവരില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെ സാധൂകരിച്ച് സയന്‍സ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എന്താണെന്ന് നോക്കാം.

ഈ സമയത്തുണ്ടാവുന്ന മാറ്റം
സ്ത്രീകളില്‍ ശാരീരിക ബന്ധത്തിലൂടേയും അല്ലാതേയും ഓര്‍ഗാസം സംഭവിക്കുന്നുണ്ട്. സ്വയം ഭോഗം ചെയ്യുന്ന സ്ത്രീകളില്‍ പലപ്പോഴും ഓര്‍ഗാസം വരുന്നുണ്ട്. ഇത് കൂടാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് സംഭവിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഓര്‍ഗാസം സംഭവിക്കുമ്പോള്‍ സ്ത്രീ ശരീരത്തില്‍ മസിലുകളുടെ സങ്കോച വികാസങ്ങള്‍ യോനീ ഭാഗത്ത് സംഭവിക്കുന്നുണ്ട്. ഇത് ബീജത്തെ പെട്ടെന്ന് ഫലോപിയന്‍ ട്യൂബിലേക്ക് എത്തിക്കുന്നുണ്ട്.

ഗര്‍ഭധാരണം സംഭവിക്കുന്നത്
സ്ത്രീകളില്‍ ആണ് ആദ്യം ഓര്‍ഗാസം സംഭവിക്കുന്നത് എന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ബീജം ഫലോപിയന്‍ ട്യൂബില്‍ എത്തുന്നു. ഈ സമയത്ത് ട്യൂബില്‍ അണ്ഡമുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഗര്‍ഭധാരണം സംഭവിക്കുകയും അണ്ഡവും ബീജവും ഒന്നിച്ച് ചേരുകയും ചെയ്യുന്നുണ്ട്. ബീജത്തിന്റെ ആരോഗ്യവും ഇക്കാര്യത്തില്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കാരണം ആരോഗ്യമില്ലാത്ത ബീജമാണെങ്കില്‍ അതിന് ചലന ശേഷി കുറവായിരിക്കും. ഇത് ഫലോപിയന്‍ ട്യൂബില്‍ എത്തുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഈ സമയത്ത് ഓര്‍ഗാസം സംഭവിച്ച് മറ്റ് ഘടകങ്ങള്‍ എല്ലാം തന്നെ അനുകൂലമായാലും ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ പുരുഷന്മാരില് ഓര്‍ഗാസം ഒരുസമയം
സ്ത്രീ പുരുഷന്മാരില് ഒരേ സമയമാണ് ഓര്‍ഗാസം സംഭവിക്കുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇരട്ടിയാണ്. എന്നാല്‍ ആദ്യം പുരുഷനാണ് ഓര്‍ഗാസം സംഭവിക്കുന്നത് എന്നുണ്ടെങ്കില്‍ ഇത് ഗര്‍ഭധാരണ സാധ്യതക്ക് ചെറിയ രീതിയില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീക്കാണ് ആദ്യം ഓര്‍ഗാസം എന്നുണ്ടെങ്കില്‍ ഇത് ഗര്‍ഭധാരണ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ബീജത്തെ പെട്ടെന്ന് ഫലോപിയന്‍ ട്യൂബില്‍ എത്തുന്നതിന് സഹായിക്കുന്നുണ്ട്. പുരുഷനിലെങ്കില്‍ പ്രശ്നങ്ങള്‍ ഇങ്ങനെയാണ്. കാരണം പുറന്തള്ളപ്പെടുന്ന ബീജം സ്ത്രീയോനിയില് എത്തുന്നതിന് അല്പം സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭധാരണം നടക്കുന്നില്ല എന്ന് അര്‍ത്ഥമില്ല, എന്നാലും ഇതിനുള്ള സാധ്യത കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്.

യോനീ സ്രവം കൂടുതല്‍
ഓര്‍ഗാസ സമയത്ത് സ്ത്രീകളില്‍ യോനീസ്രവം വളരെയധികം കൂടുതലായിരിക്കും. ഈ സമയത്ത് യോനീഭാഗം ആല്‍കലൈന്‍ ആയി മാറുന്നുമുണ്ട്. ഇതെല്ലാം ബീജത്തിന്റെ യാത്ര എളുപ്പത്തിലാക്കുന്നു. ഇത് കൂടാതെ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീ ശരീരം ഗര്‍ഭത്തെ സ്വീകരിക്കാന്‍ തയ്യാറാണ് എന്നുള്ളതാണ്. സ്ത്രീ ശരീരത്തിലൂടെ പെട്ടെന്ന് തന്നെ ബീജങ്ങള്‍ സഞ്ചരിച്ച് അത് ഫലോപിയന്‍ ട്യൂബിലെത്തി അണ്ഡവുമായി സംയോജിക്കുന്നു. ഇതിലൂടെ പെട്ടെന്ന് ഗര്‍ഭധാരണം സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഫലപ്രദം
ഓര്‍ഗാസ സമയത്ത് സ്ത്രീശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇവയില്‍ ഓക്സിടോസിന്‍, പ്രൊജസ്റ്റിറോണ്‍ എന്നിവയെല്ലാം സ്ത്രീ ശരീരം പുറപ്പെടുവിക്കുന്നുണ്ട്. ഇത് കൂടാതെ സ്വകാര്യഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നത് ഒരു പോസിറ്റീവ് സൈന്‍ ആണ് എന്നുള്ളതാണ്. ഗര്‍ഭധാരണത്തെ അടിസ്ഥാനമാക്കി ഓവുലേഷന് സമയത്ത് വേണം ബന്ധപ്പെടുന്നതിന് എന്നുള്ളതാണ് ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീ പുരുഷന്മാര് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓര്‍ഗാസമില്ലെങ്കില്‍
എന്നാല്‍ ഓര്‍ഗാസമില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല എന്ന് വിചാരിക്കേണ്ടതില്ല. ഓര്‍ഗാസം ഗര്‍ഭധാരണ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ ബന്ധപ്പെട്ടാല്‍ ഓര്ഗാസമുണ്ടെങ്കില് മാത്രമേ ഗര്‍ഭധാരണം സംഭവിക്കൂ എന്ന് ഇല്ല. ആരോഗ്യമുള്ള അണ്ഡവും ആരോഗ്യമുള്ള ബീജവും ഉണ്ടെങ്കില്‍ ഗര്‍ഭധാരണ സാധ്യതയുണ്ട്. എന്നാല്‍ ഓര്‍ഗാസമെങ്കില്‍ ഇതിന് ആക്കം കൂടും എന്നുള്ളത് മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇതില്‍ സ്ത്രീ ശരീരത്തില്‍ ഒരു അണ്ഡം മാത്രമേ ഒരു മാസം ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നാല്‍ പുരുഷ ശരീരത്തില്‍ ഓരോ സ്ഖലനത്തിലും ബീജോത്പാദനം സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications