പ്രസവവേദനയെ ഭയമാണോ, ഇനി പേടിക്കേണ്ട കാരണം

നിങ്ങളുടെ പ്രസവത്തീയ്യതി അടുത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നുന്നുണ്ടോ? എന്നാല്‍ ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല. കാരണം പല സ്ത്രീകളും പ്രസവത്തെ ഭയപ്പെടുന്നവര്‍ തന്നെയാണ്. അതില്‍ ആദ്യ തവണ പ്രസവിക്കുന്ന സ്ത്രീകള്‍ മാത്രമല്ല, ഒന്നിലധികം തവണ പ്രസവിച്ചവരും ഉള്‍പ്പെടുന്നുണ്ട്. ചില അമ്മമാര്‍ അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകുമ്പോള്‍, മറ്റുള്ളവര്‍ പ്രസവവേദനയെ ഭയപ്പെടുന്നവരാണ്. നിങ്ങള്‍ ജോലിചെയ്യുന്ന അമ്മയാണെങ്കില്‍, കുഞ്ഞിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം.

പ്രസവവേദന പലപ്പോഴും ആദ്യമായി അമ്മയാവാന്‍ പോവുന്നവരെയാണ് കൂടുതല്‍ ബാധിക്കുന്നത്. കാരണം മറ്റുള്ളവര്‍ പറഞ്ഞ അനുഭവങ്ങളില്‍ നിന്നും ആറ്റിക്കുറുക്കിയെടുത്ത പല കാര്യങ്ങളും ആയിരിക്കും ഇവരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും ഇവര്‍ മറ്റുള്ളവരെക്കുറിച്ച് ആലോചിച്ച് ആയിരിക്കും ലേബര്‍ റൂമില്‍ എത്തുന്നത്. എന്നാല്‍ ചില സ്ത്രീകളില്‍ ആദ്യ പ്രസവത്തിന് ശേഷവും ഇത്തരം മാനസിക ഉത്കണ്ഠയും പ്രശ്‌നങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. ഒരിക്കലും ഇതിനെ നിസ്സാരവത്കരിച്ച് വിടരുത് എന്നുള്ളത് തന്നെയാണ് പ്രധാനം.

ഗര്‍ഭധാരണത്തിനും പ്രസവത്തിനും ഇടയില്‍ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും അല്‍പ്പം അസ്വസ്ഥത തോന്നുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഈ ഭയം ചിലപ്പോള്‍ ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസികരോഗങ്ങളുടെ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഗര്‍ഭിണികളായ സ്ത്രീകളില്‍ 15% മുതല്‍ 20% വരെ പ്രസവാനന്തര കാലഘട്ടത്തില്‍ 11% മുതല്‍ 17% വരെ പ്രസവാനന്തരം കാര്യമായ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍ ഇവയാണ്

കാരണങ്ങള്‍ ഇവയാണ്

ആദ്യമായി അമ്മയാകുന്നുവെന്ന ഭയം, ഐവിഎഫിന് ശേഷമുള്ള ഗര്‍ഭധാരണം, പ്രസവവുമായി ബന്ധപ്പെട്ട ആഘാതത്തിന്റെ മുന്‍ അനുഭവം, ഗര്‍ഭം അലസല്‍, പ്രസവാനന്തര വിഷാദം, വൈകാരിക പിന്തുണയുടെ അഭാവം, സാമ്പത്തിക സമ്മര്‍ദ്ദം, മെഡിക്കല്‍ പരിചരണ പരിമിതികള്‍, തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണയും, ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പ്രസവത്തെക്കുറിച്ചുള്ള ഭയം ഒരു പൂര്‍ണ്ണമായ ഭയമായി മാറാം, ഇതിന് ഡോക്ടര്‍മാര്‍ ടോക്കോഫോബിയ എന്നാണ് പറയുന്നത്.

രണ്ട് തരത്തില്‍

രണ്ട് തരത്തില്‍

പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ട് പ്രധാന തരങ്ങളായാണ് ഇത്തരം ഉത്കണ്ഠയെ തരം തിരിച്ചിരിക്കുന്നത്. പ്രൈമറി ടോക്കോഫോബിയ വളരെ ചെറുപ്പത്തില്‍ പ്രസവവുമായി ബന്ധപ്പെട്ട ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, വളരെ ചെറുപ്പമായിരിക്കുമ്പോള്‍ പ്രസവത്തിന്റെ ഗ്രാഫിക് വീഡിയോകള്‍ കാണുക, അല്ലെങ്കില്‍ കുട്ടിക്കാലത്ത് അനുഭവപ്പെടുന്ന ലൈംഗികാതിക്രമമോ ദുരുപയോഗമോ അനുഭവിക്കുക. ഇവയെല്ലാമാണ് പ്രൈമറി സ്റ്റേജില്‍ വരുന്നത്. എന്നാല്‍ മറുവശത്ത്, മുന്‍പുണ്ടായ പ്രസവ അനുഭവത്തെത്തുടര്‍ന്ന് ഉണ്ടാവുന്ന മാനസിക പ്രയാസങ്ങളാണ് പലപ്പോഴും സെക്കന്ററി ആയി മാറുന്നത്.

മറ്റുള്ളവരുടെ ഇടപെടല്‍

മറ്റുള്ളവരുടെ ഇടപെടല്‍

പ്രസവവും ഗര്‍ഭധാരണവും എല്ലാം പലരുടേയും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്ക് വെക്കുന്നതിനുള്ള ഒരു അവസരം കൂടിയായി മാറുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. പ്രസവത്തിന്റെ മറ്റൊരു രൂപമാണ് സോഷ്യല്‍ ടോക്കോഫോബിയ എന്നറിയപ്പെടുന്നത്, അത് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും. ഗര്‍ഭധാരണത്തെക്കുറിച്ചോ മുലയൂട്ടുന്നതിനെക്കുറിച്ചോ മറ്റുള്ളവരുടെ നെഗറ്റീവ് സ്റ്റോറികള്‍ കേട്ടതിനുശേഷം ഈ മൂന്നാമത്തെ അവസ്ഥയുണ്ടാക്കുന്നു. ഇത് പലപ്പോഴും ആദ്യമായി അമ്മയാവാന്‍ പോവുന്നവരുടെ ഭയം വര്‍ദ്ധിപ്പിക്കും.

ഇതിന്റെ ലക്ഷണങ്ങള്‍

ഇതിന്റെ ലക്ഷണങ്ങള്‍

ടോക്കോഫോബിയയുടെ സാധാരണ ലക്ഷണങ്ങളില്‍ പല സ്ത്രീകളിലും കണ്ടു വരുന്ന ചിലതുണ്ട്. ഇതില്‍ ഗര്‍ഭാവസ്ഥ ഒഴിവാക്കുക എന്നുള്ളതാണ് പലരും ആഗ്രഹിക്കുന്നത്. വൈദ്യസഹായമില്ലാതെ സി-സെക്ഷന്‍ ആഗ്രഹിക്കുക, ഒരു ആശുപത്രിയില്‍ പ്രസവിക്കുന്നതില്‍ വെറുപ്പ് ഉണ്ടാകുക എന്നിവയാണ്. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍. നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളുടെ മനസ്സിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതും പ്രധാനമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉത്കണ്ഠ കുറക്കാന്‍

ഉത്കണ്ഠ കുറക്കാന്‍

പ്രസവത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എങ്ങനെ കുറയ്ക്കാമെന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. അതിന് വേണ്ടി നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണശീലം ഒഴിവാക്കുക എന്നത് തന്നെയാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാര്യം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളുടെ മനസ്സിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതും പ്രധാനമാണ്. ഇത് രണ്ടും ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെയുള്ള പ്രസവം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ഈ പ്രസവ കാലം നിങ്ങളെ സഹായിക്കുന്നു.

മറ്റുള്ളവരെ കേള്‍ക്കാതിരിക്കുക

മറ്റുള്ളവരെ കേള്‍ക്കാതിരിക്കുക

നിങ്ങള്‍ക്ക് ഇതിനകം തന്നെ പ്രസവത്തെക്കുറിച്ച് ഉത്കണ്ഠ തോന്നുന്നുണ്ടെങ്കില്‍, മറ്റുള്ളവരുടെ നെഗറ്റീവ് ലേബര്‍ സ്റ്റോറികള്‍ ഓണ്‍ലൈനില്‍ വായിക്കുന്നതോ കേള്‍ക്കുന്നതോ ഒഴിവാക്കുക. ചിലപ്പോള്‍ അത്തരം സ്റ്റോറികള്‍ അമിതമായി നാടകീയത നിറഞ്ഞതായിരിക്കാം. അത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. പേടികളും ഇതിലൂടെ വര്‍ദ്ധിക്കുന്നു. ഓരോ ഡെലിവറിയും വ്യത്യസ്തമാണ്. ഓരോ സ്ത്രീശരീരവും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് നിങ്ങള്‍ക്ക് സംഭവിക്കണമെന്നില്ല. അതിനാല്‍, പ്രസവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ചില അപരിചിതരുമായി സംസാരിക്കുന്നതിനുപകരം, പ്രസവത്തിലൂടെ നൂറുകണക്കിന് സ്ത്രീകളെ പിന്തുണച്ചതിന്റെ അനുഭവത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ കഴിയുന്ന ഒരു പ്രൊഫഷണലിനെ സമീപിക്കുക.

സുരക്ഷിതവും എളുപ്പവും

സുരക്ഷിതവും എളുപ്പവും

സി സെക്ഷന്‍ എളുപ്പമെന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പലപ്പോഴും ഉത്കണ്ഠയും ഭയവും മൂലം സംഭവിക്കുന്നതാണ്. എളുപ്പവുമാണെന്ന് കരുതി പല അമ്മമാരും സി-സെക്ഷന്‍ തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ വൈദ്യശാസ്ത്രപരമായി സൂചിപ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ഡെലിവറി സി-സെക്ഷനെക്കാള്‍ മികച്ചതാണെന്ന് ഓര്‍മ്മിക്കുക. വേദനയാണ് നിങ്ങള്‍ ഏറ്റവും ഭയപ്പെടുന്നതെങ്കില്‍, ഒരു എപ്പിഡ്യൂറല്‍ അല്ലെങ്കില്‍ വാട്ടര്‍ ഡെലിവറി നിങ്ങള്‍ക്ക് പരിഗണിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഉത്കണ്ഠ ഒഴിവാക്കിയുള്ള പ്രസവമാണ് നിങ്ങള്‍ക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നത് എന്ന കാര്യവും ഓര്‍ക്കണം.

X
Desktop Bottom Promotion