For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തെ വയറിന്‍റെ വലിപ്പം ചില സൂചനയാണ്

|

ഗർഭകാലം ആസ്വദിക്കാനാണ് ഓരോ അമ്മമാരുടേയും ആഗ്രഹം. എന്നാൽ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ കാരണം ഗർഭകാലം പലർക്കും ആസ്വാദ്യകരമായ സമയമായിരിക്കില്ല. എങ്കിലും ഗർഭത്തിന്‍റെ ആദ്യമാസങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥത കുഞ്ഞ് വയറ്റിൽ വളർന്ന് സെക്കന്‍റ് ട്രൈമസ്റ്ററിൽ എത്തുന്നതോടെ കുറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പലതും ചെയ്യുന്നുണ്ട്. എന്നാൽ ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലാണ് നിങ്ങളുടെ വയറിന്‍റെ വലിപ്പം കൂടുന്നത് എന്ന് നമുക്ക് നോക്കാം.

കൂടുതൽ വായനക്ക്: ബീജത്തിന്‍റെ എണ്ണവും ആരോഗ്യം ഉറപ്പ് നൽകും ഒറ്റമൂലികൂടുതൽ വായനക്ക്: ബീജത്തിന്‍റെ എണ്ണവും ആരോഗ്യം ഉറപ്പ് നൽകും ഒറ്റമൂലി

കുഞ്ഞ് ആദ്യ ട്രൈമസ്റ്ററിൽ തന്നെ വളരുന്നുണ്ട്. എന്നാൽ പിന്നീട് ഏത് ഘട്ടത്തിലാണ് വയറ് പുറത്തേക്ക് വരുന്നത് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങൾ ഏത് ഘട്ടത്തിൽ എത്തുമ്പോഴാണ് ഇത്തരം വിസിബിൾ ആയിട്ടുള്ള കാര്യങ്ങള്‍ കാണുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന്‍റെ വളർച്ചയെ എങ്ങനെ വയറിന്‍റെ വലിപ്പത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും എന്നും ഏത് സമയത്താണ് വയറ് പുറത്തേക്ക് വരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് മനസ്സിലാക്കാവുന്നതാണ്.

എല്ലാവരിലും വ്യത്യസ്തം

എല്ലാവരിലും വ്യത്യസ്തം

എല്ലാ സ്ത്രീകളിലും ഗർഭധാരണവും വയറിന്‍റെ വലിപ്പവും വ്യത്യസ്തമായിരിക്കും. നിങ്ങൾ ആദ്യമായാണ് ഗർഭം ധരിക്കുന്നത് എന്നുണ്ടെങ്കിൽ 12-16 വരെയുള്ള ആഴ്ചകളിലാണ് വയറിന്‍റെ വലിപ്പം വർദ്ധിക്കുന്നത്. അപ്പോഴാണ് പല അമ്മമാർക്കും മറ്റുള്ളവരിൽ നിന്ന് പോലും അല്ലെങ്കിൽ അപരിചിതരിൽ നിന്ന് പോലും ഗര്‍ഭിണിയാണോ എന്ന ചോദ്യം ഉണ്ടാവുന്നത്. എന്നാൽ നിങ്ങൾക്ക് ആദ്യത്തെ ഗർഭധാരണം അല്ല എന്നുണ്ടെങ്കിൽ വയറിന്‍റെ വലിപ്പം പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ആദ്യ ഗർഭധാരണത്തിന്‍റെ സമയത്ത് അസാമാന്യമായ വലിപ്പം ഉണ്ട് എന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

എപ്പോൾ കാണിക്കുന്നു?

എപ്പോൾ കാണിക്കുന്നു?

ഗർഭകാലത്ത് എപ്പോഴാണ് നിങ്ങൾക്ക് വയറ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നത് എന്ന് പലർക്കും അറിയുകയില്ല. ഇത് നിങ്ങളുടെ ആദ്യ കുഞ്ഞാണെങ്കിൽ, സെക്കന്‍റ് ട്രൈമസ്റ്ററിൽ( 12-16 ആഴ്ചകളിൽ) ബേബി ബംമ്പ് പ്രത്യക്ഷപ്പെടാവുന്നതാണ്. എന്നാൽ മെലിഞ്ഞവരിൽ പെട്ടെന്ന് വയറ് പുറത്തേക്ക് വരുന്നുണ്ട്. എന്നാൽ ശരീരത്തിൽ അൽപം കൊഴുപ്പ് ഉള്ളവരിലോ അല്ലെങ്കിൽ തടിയുള്ളവരിലോ മൂന്നാമത്തെ ട്രൈമസ്റ്ററിൽ ആയിരിക്കും വയറ് വലിപ്പം വർദ്ധിക്കുന്നത്. ഇവർ ഗർഭിണിയാണെന്ന് പോലും പലപ്പോഴും മറ്റുള്ളവർക്ക് മനസ്സിലാവുന്നത് അവസാന ട്രൈമസ്റ്ററിൽ ആയിരിക്കും.

 ഇരട്ടക്കുട്ടികൾ ആണെങ്കിൽ

ഇരട്ടക്കുട്ടികൾ ആണെങ്കിൽ

നിങ്ങളിൽ ഇരട്ടക്കുട്ടികളോ അതില്‍ കൂടുതല്‍ കുട്ടികളോ ആണെങ്കിൽ പലപ്പോഴും ആ വ്യത്യാസം നിങ്ങളുടെ വയറിൽ ആദ്യമേ തന്നെ കാണിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇവരിൽ വയറിന്‍റെ മസിലുകൾ വലുതാവുകയും കുഞ്ഞിനെ ആദ്യ ട്രൈമസ്റ്ററിൽ തന്നെ വളരുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരിൽ പലപ്പോഴും പെട്ടെന്ന് ഗർഭം ദൃശ്യമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യ സ്കാനിംഗിൽ തന്നെ ഇത് മനസ്സിലാക്കാൻ േസാധിക്കുന്നുണ്ട്.

 ശരീരഭാരം

ശരീരഭാരം

നിങ്ങളുടെ ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ശരീരഭാരം ഉള്ളവരിൽ എന്തുകൊണ്ടും പലപ്പോഴും ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ പെട്ടെന്ന് നിങ്ങളുടെ ഗർഭം പുറത്തേക്ക് ദൃശ്യമാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. നിങ്ങളുടെ ശരീര ഭാരം വർദ്ധിക്കുമ്പോൾ പെട്ടെന്ന് നിങ്ങൾ ഗർഭിണിയാണെന്ന് മറ്റുള്ളവർ നോട്ടീസ് ചെയ്യപ്പെടുന്നുണ്ട്.

പ്രായം

പ്രായം

നിങ്ങൾ നിങ്ങളുടെ ഇരുപതുകളിലാണ് ഗർഭിണിയാവുന്നത് എന്നുണ്ടെങ്കിൽ ഇവരിൽ വയറ് പെട്ടെന്ന് തന്നെ തെളിയുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ പ്രായമാവുന്നതിലൂടെയാണ് നിങ്ങളുടെ ഗർഭധാരണത്തിലൂടെ ഉണ്ടാവുന്ന വയറ് പുറത്തേക്ക് കാണിക്കുന്നില്ല. ഇത് കൂടാതെ ഫിറ്റ്നസ് ആയിരിക്കുന്ന സ്ത്രീകളിലും പെട്ടെന്ന് വയറ് പുറത്തേക്ക് കാണുന്നുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നത് പ്രായമായി ഗർഭം ധരിക്കുന്ന സ്ത്രീകളിലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

 യൂട്രസിന്‍റെ ആകൃതി

യൂട്രസിന്‍റെ ആകൃതി

ഗർഭപാത്രത്തിന്‍റെ ആകൃതി വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. നിങ്ങളുടെ ഗർഭപാത്രം പിന്നിലേക്ക് ചരിഞ്ഞ ഒരു റിട്രോവർട്ടഡ് ഗര്‍ഭപാത്രം ആണ് ഉള്ളത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഗർഭത്തെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും, ചില സ്ത്രീകൾക്ക് ഗർഭപാത്രത്തിന്‍റെ ആകൃതി വളരെയധികം വ്യത്യാസപ്പെട്ടതായിരിക്കും. ഇത്തരം അവസ്ഥകളിൽ ഇത് ഗർഭത്തെ പെട്ടെന്ന് തന്നെ പുറത്തേക്ക് കാണിക്കുന്നതിന് സമ്മതിക്കുന്നുണ്ട്.

English summary

Factors That Can Affect The Size Of Your Baby Bump

Here in this article we are discussing about the factors that can affect the size of your baby bump. Read on.
X
Desktop Bottom Promotion