For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐവിഎഫ് ചെയ്തവര്‍ക്ക് ഗര്‍ഭധാരണം ഉറപ്പ് നല്‍കും ടിപ്‌സ്‌

|

ഗര്‍ഭധാരണം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളും പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭധാരണം സംഭവിക്കാത്തവരില്‍ അത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒന്നാണ് പലപ്പോഴും ഐവിഎഫ് ചികിത്സാ രീതി. എന്നാല്‍ പലരിലും ഐവിഎഫ് ചികിത്സ ആദ്യഘട്ടത്തില്‍ ഫലിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഐവിഎഫ് ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ലോകമെമ്പാടുമുള്ള എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസ്സം നേരിടുന്നുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ദമ്പതികളെ സഹായിക്കുന്ന ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അല്ലെങ്കില്‍ ഐവിഎഫ്. ഒരു ആര്‍ത്തവ ചക്രത്തില്‍ കൂടുതല്‍ അണ്ഡം ഉത്പാദിപ്പിക്കാന്‍ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്നതിന് ഫെര്‍ട്ടിലിറ്റി വിദഗ്ദ്ധര്‍ നല്‍കുന്ന ഒരു മെഡിക്കല്‍ പ്രക്രിയയാണ് ഐവിഎഫ്.

ഇതിന്റെ ആദ്യ പടിയെന്നോണം ലളിതമായ നടപടിക്രമത്തിലൂടെ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് പക്വതയാര്‍ന്ന അണ്ഡങ്ങള്‍ എടുത്ത് അത് പങ്കാളിയുടെ ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തുകയും ഭ്രൂണം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും സമയദൈര്‍ഘ്യമുള്ള നടപടിക്രമമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അത് കൊണ്ട് തന്നെ ഇത് നിങ്ങളെ വൈകാരികമായും ശാരീരികമായും ക്ഷീണിപ്പിക്കുന്നു. ഗര്‍ഭധാരണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി നമുക്ക് അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഐവിഎഫ് ശേഷം ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

സാധാരണ ഗര്‍ഭവും ഐവിഎഫും

സാധാരണ ഗര്‍ഭവും ഐവിഎഫും

സാധാരണ ഗര്‍ഭത്തില്‍ നിന്ന് ഐവിഎഫ് വ്യത്യസ്തമാണ് എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. IVF ഗര്‍ഭം സാധാരണ ഗര്‍ഭധാരണത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഗര്‍ഭിണിയാകാന്‍ പ്രയോഗിക്കുന്ന നടപടിക്രമം മുതല്‍, IVF ഒരു സാധാരണ ഗര്‍ഭധാരണത്തില്‍ നിന്ന് വൈകാരികമായും ശാരീരികമായും വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച് നിരവധി ഐവിഎഫ് ചികിത്സക്ക് വിധേയമാവേണ്ടി വന്നവര്‍ക്ക്.

സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തം

സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തം

ഒരു സാധാരണ ഗര്‍ഭാവസ്ഥയില്‍, ഗര്‍ഭിണിയായി ഒന്നോ രണ്ടോ മാസം വരെ അമ്മ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരിക്കാം. എന്നാല്‍ IVF- ല്‍, ഭ്രൂണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന നിമിഷം മുതല്‍ തന്നെ അമ്മ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞിരിക്കും. സ്വാഭാവിക രീതിയില്‍ ഗര്‍ഭം ധരിക്കുന്ന അമ്മമാരേക്കാള്‍ കൂടുതല്‍ ഉത്കണ്ഠയും സംവേദനക്ഷമതയും അവര്‍ നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം വിജയിച്ചില്ലെങ്കില്‍ വീണ്ടും ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തം

സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തം

ഒരു IVF ഗര്‍ഭധാരണത്തിന് ഏറ്റവും ഉയര്‍ന്ന അളവിലുള്ള മെഡിക്കല്‍ നിരീക്ഷണവും ലഭിക്കും. ഒരു സാധാരണ ഗര്‍ഭധാരണത്തിന് ഇത് സംഭവിച്ചേക്കില്ല. ഒരു പ്രശ്‌നവുമില്ലാതെ ഗര്‍ഭം 10 ആഴ്ചയിലെ ഗര്‍ഭാവസ്ഥയിലേക്ക് പുരോഗമിക്കുകയാണെങ്കില്‍, അത് സാധാരണ ഗര്‍ഭധാരണത്തില്‍ നിന്ന് പ്രായോഗികമായി വേര്‍തിരിക്കാനാവില്ല. ഗര്‍ഭാവസ്ഥയുടെ ആദ്യ 10 ആഴ്ചകള്‍ക്കപ്പുറം, സാധാരണ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും ഐവിഎഫ് ഗര്‍ഭധാരണമുള്ള സ്ത്രീകള്‍ക്കും ബാധകമാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഐവിഎഫ് ഗര്‍ഭധാരണത്തില്‍ ശ്രദ്ധിക്കേണ്ടത് ഇത് വിജയകരമാവുന്നതിന് എന്തൊക്കെ ഘടകങ്ങള്‍ ആയിരിക്കും വേണ്ടത് എന്നുള്ളതാണ്. അതിന് വേണ്ടി കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവയുടെ ആരോഗ്യകരമായ സഹായത്തോടുകൂടിയ സമീകൃത ആഹാരം ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ക്വിനോവ, പയര്‍വര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, വിത്തുകള്‍, ഒലിവ് ഓയില്‍, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ്.

ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇതോടൊപ്പം റെഡ് മീറ്റ്, ശുദ്ധീകരിച്ച ധാന്യങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപ്പ് കുറയ്ക്കുന്നതും സഹായിക്കും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഫീന്‍, മദ്യം, പുകവലി എന്നിവ ഒഴിവാക്കുന്നതും പ്രധാനമാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഐവിഎഫ് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് മികച്ചഫലം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കേണ്ടതില്ല.

 വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ഒരു IVF ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് ഏറ്റവും നല്ല കാര്യമല്ലെന്ന് പല സ്ത്രീകളും കരുതുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ ഇല്ലെങ്കില്‍, നിങ്ങള്‍ പതിവായി വ്യായാമം ചെയ്യണമെന്ന് പ്രത്യേകിച്ച് വന്ധ്യതാ വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ചും ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങള്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ അത് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നു. IVF ഗര്‍ഭകാലത്ത് നടത്തം, യോഗ, സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവ പരീക്ഷിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്

ഗര്‍ഭിണിയായിരിക്കുമ്പോള്‍, എന്‍ഡോക്രൈന്‍ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കള്‍ (ഇഡിസി) അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യുല്‍പാദന ആരോഗ്യം, ഹോര്‍മോണുകള്‍, പ്രസവാനന്തര പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇവ അടങ്ങിയവയെല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. ഐവിഎഫ് വിജയത്തിലെത്താതെ പോവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.

ഉറക്കം

ഉറക്കം

ഉറങ്ങുന്നതിന് വളരെയധികം ശ്രദ്ധ നല്‍കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചുരുങ്ങിയത് അല്ലെങ്കില്‍ കൂടുതല്‍ നേരം ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണമുണ്ടെന്ന് പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ IVF ഗര്‍ഭധാരണം നന്നായി പുരോഗമിക്കാന്‍ എല്ലാ രാത്രിയിലും നല്ല രീതിയില്‍ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക.

ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

English summary

Expert Tips To Ensure Healthy IVF Pregnancy In Malayalam

Here in this article we are discussing about some expert tips to endure healthy IVF pregnancy. Take a look.
Story first published: Saturday, August 7, 2021, 16:54 [IST]
X
Desktop Bottom Promotion