For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍ കുഞ്ഞോ പെണ്‍കുഞ്ഞോ അമ്മയുടെ വിശപ്പ് പറയും

|

ഗര്‍ഭകാലം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതൊരിക്കലും ഒരു രോഗാവസ്ഥയുടെ ഭാഗമല്ല. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നത് വളരെയധികം കുറ്റകരമായ ഒന്നാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇതിനുള്ള അനുമതിയുണ്ട്. നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യ കൂടി വരുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് ഭ്രൂണത്തിന്റെ ലിംഗ പരിശോധന നിയമവിരുദ്ധവും കുറ്റകരവും ആണെന്ന് പറയുന്നത്.

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

1994-ല്‍ പ്രീ-കണ്‍സെപ്ഷന്‍ ആന്റ് പ്രീ-നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് (പി.സി.പി.എന്‍.ഡി.ടി) ആക്റ്റ് പ്രകാരം പ്രസവത്തിന് മുമ്പുള്ള ലിംഗ നിര്‍ണ്ണയം നിരോധിച്ചിരിക്കുന്നു. അള്‍ട്രാസൗണ്ട് പരിശോധനയില്‍ പിഞ്ചു കുഞ്ഞിന്റെ ലിംഗം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് മാതാപിതാക്കള്‍ അറിയാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്നില്ല. ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും ഒരുപോലെയായിരിക്കണം ഏതൊരു അച്ഛനും അമ്മക്കും. എന്നാല്‍ കൃത്യമായ ഫലം ലഭിക്കില്ലെങ്കിലും നിങ്ങളുടെ കൗതുകത്തിന് വേണ്ടി നിങ്ങളുടെ കുട്ടി ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ ചില പരീക്ഷണങ്ങള്‍ ഉണ്ട്.

2003 ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആണ്‍കുട്ടികളെ ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ പെണ്‍കുട്ടികളെ ഗര്‍ഭിണിയായിരിക്കുന്നതിനേക്കാള്‍ 10% ഭക്ഷണം കൂടുതലാണ് കഴിക്കുന്നത് എന്നാണ് പറയുന്നത്. അവരുടെ പഠനത്തിനായി, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ ആണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഗര്‍ഭാവസ്ഥയുടെ രണ്ടാം ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന ഭക്ഷണത്തിലെ മാറ്റമാണ് ഇത്തരം തിരിച്ചറിയലുകള്‍ക്ക് കാരണം എന്നാണ് പറയുന്നത്.

ആണ്‍കുട്ടികളെ പ്രസവിച്ച സ്ത്രീകള്‍ 8% കൂടുതല്‍ പ്രോട്ടീന്‍, 9% കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്, 11% കൂടുതല്‍ കൊഴുപ്പ്, 15% കൂടുതല്‍ സസ്യ എണ്ണകള്‍ എന്നിവ കഴിച്ചതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അധിക ഭക്ഷണം കഴിച്ചിട്ടും, ആണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീകള്‍ക്ക് പെണ്‍കുട്ടികളെ ഗര്‍ഭിണിയായ സ്ത്രീകളേക്കാള്‍ ഭാരം വര്‍ദ്ധിച്ചിട്ടില്ല എന്നാതണ് സത്യം. ഗര്‍ഭസ്ഥശിശുവിന്റെ വൃഷണങ്ങള് സ്രവിക്കുന്ന ടെസ്റ്റോസ്റ്റിറോണ് ആണ്‍കുട്ടികളുള്ള ഗര്ഭിണികളായ സ്ത്രീകളില് അധിക ഭക്ഷണ ആസക്തി ഉളവാക്കുന്നുവെന്നാണ് അവസാനമെത്തിയ കണ്ടു പിടുത്തം.

 എപ്പോള്‍ ലിംഗനിര്‍ണയം നടത്താം?

എപ്പോള്‍ ലിംഗനിര്‍ണയം നടത്താം?

നിങ്ങളുടെ കുഞ്ഞിന്റെ ലിംഗനിര്‍ണയം എപ്പോഴാണ് തിരിച്ചറിയാന്‍ സാധിക്കുന്നത് എന്ന് നോക്കാം. അള്‍ട്രാസൗണ്ട് പരിശോധന ഏറ്റവും കൃത്യവും വിശ്വസനീയവുമായ പ്രക്രിയയാണ്. സാധാരണയായി, ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയം ഏഴാമത്തെ ആഴ്ചയിലാണ് രൂപം കൊള്ളാന്‍ തുടങ്ങുന്നത്. എന്നിരുന്നാലും, മിക്ക കുഞ്ഞുങ്ങളും ഗര്‍ഭാവസ്ഥയുടെ 14-ാം ആഴ്ചയ്ക്ക് മുമ്പ് വരെ എല്ലാം ഒരുപോലെയായിരിക്കും. 18-20 ആഴ്ചകള്‍ക്കുള്ളില്‍, നിങ്ങളുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി ലിംഗാഗ്രം അല്ലെങ്കില്‍ ലിംഗത്തിന്റെ അഭാവം പോലുള്ള അടയാളങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കുന്നു.

എപ്പോള്‍ ലിംഗനിര്‍ണയം നടത്താം?

എപ്പോള്‍ ലിംഗനിര്‍ണയം നടത്താം?

എന്നാല്‍ ചിലപ്പോള്‍ കുഞ്ഞ് അവരുടെ ജനനേന്ദ്രിയം മറയ്ക്കുന്ന അവസ്ഥയിലായിരിക്കാം. ഈ സാഹചര്യത്തില്‍, 18-20 ആഴ്ച വരേക്കും നിങ്ങളുടെ കുഞ്ഞിന്റെ ലിംഗനിര്‍ണയം കൃത്യമായി അറിയാന്‍ ഒരു അള്‍ട്രാസൗണ്ടിന് കഴിഞ്ഞേക്കില്ല. നിങ്ങള്‍ ഇരട്ടകുട്ടികളെ വഹിക്കുന്നുണ്ടെങ്കില്‍ സമാനമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ലിംഗനിര്‍ണയം മനസ്സിലാക്കുന്നതിന് വേണ്ടി രണ്ടാമത്തെ അള്‍ട്രാസൗണ്ട് ആവശ്യമായി വന്നേക്കാം. കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തിന് സഹായിക്കുന്ന മറ്റ് ചില സാങ്കേതിക വിദ്യകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അമ്‌നിയോസെന്റസിസ്

അമ്‌നിയോസെന്റസിസ്

ജനിതക വൈകല്യങ്ങള്‍ അല്ലെങ്കില്‍ ക്രോമസോം തകരാറുകള്‍ (ടര്‍ണര്‍ സിന്‍ഡ്രോം അല്ലെങ്കില്‍ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ പോലുള്ളവ) പരിശോധിക്കുന്നതിനാണ് ഇത് സാധാരണയായി ചെയ്യുന്നത്. ഗര്‍ഭാവസ്ഥയുടെ 15-20 ആഴ്ചകള്‍ക്കിടയിലാണ് സാധാരണയായി അമ്‌നിയോസെന്റസിസ് അല്ലെങ്കില്‍ അമ്‌നിയോസ് നടത്തുന്നത്. ഈ പരിശോധനയിലൂടെ, ഡോക്ടര്‍മാര്‍ക്ക് നിങ്ങളുടെ കുഞ്ഞിന്റെ ലിംഗനിര്‍ണംയ നടത്താന്‍ കഴിയും. എന്നിരുന്നാലും, ചില അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ലിംഗനിര്‍ണ്ണയത്തിനായി മാത്രം നിങ്ങള്‍ ഈ പരിശോധനകള്‍ നടത്തരുത്.

 കോറിയോണിക് വില്ലസ് സാമ്പിള്‍ (സിവിഎസ്)

കോറിയോണിക് വില്ലസ് സാമ്പിള്‍ (സിവിഎസ്)

സിസ്റ്റിക് ഫൈബ്രോസിസ്, ഡൗണ്‍ സിന്‍ഡ്രോം പോലുള്ള ചില ജനിതക തകരാറുകള്‍ പരിശോധിക്കുന്നതിനായി സാധാരണയായി നടത്തുന്ന ഒരു പരിശോധനയാണിത്. ഗര്‍ഭാവസ്ഥയുടെ പത്താം ആഴ്ചയില്‍ തന്നെ ഈ പരിശോധന നടത്താന്‍ സാധിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ കുഞ്ഞിന്റെ ലിംഗനിര്‍ണയം 99% വരെ കൃത്യതയോടെ വെളിപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, ഇത് ഗര്‍ഭാശയ അണുബാധയിലേക്കോ അബോര്‍ഷനിലേക്കോ നയിച്ചേക്കാം. അതിനാല്‍, നിങ്ങളുടെ കുഞ്ഞിന്റെ ലിംഗഭേദം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പരിശോധനയല്ല ഇത്.

സെല്‍-ഫ്രീ ഡിഎന്‍എ പരിശോധന

സെല്‍-ഫ്രീ ഡിഎന്‍എ പരിശോധന

ഡൗണ്‍ സിന്‍ഡ്രോം, ട്രൈസോമി 13, ട്രൈസോമി 18 തുടങ്ങിയ ക്രോമസോം അവസ്ഥ നിര്‍ണ്ണയിക്കുന്നതിനുള്ള രക്തപരിശോധനയാണിത്. ഗര്‍ഭത്തിന്റെ പത്താം ആഴ്ച മുതല്‍ ഇത് ചെയ്യാന്‍ കഴിയും. ഈ പരിശോധനയ്ക്കിടെ, പുരുഷ Y ക്രോമസോമിന്റെ സാന്നിധ്യം പരിശോധിച്ചുകൊണ്ട് നിങ്ങളുടെ ഡോക്ടര്‍ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നതിന് സാധിക്കുന്നുണ്ട്.

ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍

സെക്‌സ് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭം ഉറപ്പ്സെക്‌സ് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭം ഉറപ്പ്

വിട്രോ ഫെര്‍ട്ടിലൈസേഷനില്‍

വിട്രോ ഫെര്‍ട്ടിലൈസേഷനില്‍

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്റെ (ഐവിഎഫ്) കാര്യത്തില്‍, നിങ്ങളുടെ ഐവിഎഫ് നടപടിക്രമത്തിന്റെ ആരംഭം മുതല്‍ തന്നെ നിങ്ങളുടെ കുഞ്ഞിന്റെ ലിംഗം നിര്‍ണ്ണയിക്കാനാകും. സ്‌ക്രീനിംഗ് ചെലവേറിയതാണെങ്കിലും, ഇതിന് 100% കൃത്യതയോടെ ഫലങ്ങള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അച്ഛനമ്മമാര്‍ ഒരുപോലെ സ്‌നേഹിക്കണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

English summary

Expecting mother's appetite can reveal the gender of unborn baby

Here in this article we are discussing about Expecting mother's appetite can reveal the gender of unborn baby. Take a look
X