For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ വ്യായാമം നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന്

|

ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്, നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇത് കൂടുതല്‍ സത്യമായ കാര്യവുമാണ്. ഗര്‍ഭാവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ഒഴിവാക്കാന്‍ സ്ത്രീകളോട് പറഞ്ഞ ദിവസങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ കൃത്യമായി ഉപദേശത്തോടെ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഓരോ ട്രൈമസ്റ്ററിലും പ്രത്യേക വ്യായാമങ്ങളുണ്ട്, നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ച ശേഷം നിങ്ങള്‍ക്ക് സുരക്ഷിതമായി ഒരു വ്യായാമ പരിപാടി ആരംഭിക്കാം. ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്.

Exercise During Pregnancy Can Boost Your Babys Metabolic Health

നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞിനും ഇതില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല പഠനങ്ങളും അമ്മയുടെ ശരീരഭാരവും അനാരോഗ്യകരമായ ഭക്ഷണരീതികളും കുഞ്ഞിന്റെ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പലപ്പോഴും വര്‍ഷങ്ങള്‍ക്കുശേഷം ഇത് സംഭവിക്കുന്നുണ്ട്. അമ്മ ചെയ്യുന്ന വ്യായാമം എങ്ങനെ ഈ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നതിനെക്കുറിച്ച് മനസിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഗര്‍ഭാവസ്ഥയിലെ ശാരീരിക വ്യായാമം സന്താനങ്ങളില്‍ ഉപാപചയ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

കുഞ്ഞിനുള്ള ഉപാപചയ ഗുണങ്ങള്‍

Exercise During Pregnancy Can Boost Your Babys Metabolic Health

അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനുമുള്ള അപകടസാധ്യതകള്‍ പലപ്പോഴും പ്രസവത്തിന് മുന്‍പ് ഉണ്ടാവുന്നുണ്ട്. പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന അമിതവണ്ണത്തിന്റെ തോത് തുടര്‍ന്നുള്ള തലമുറകളിലേക്ക് രോഗ സാധ്യത പകരും എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ശാരീരിക വ്യായാമം ചെയ്യുന്നത് പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉപാപചയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വ്യായാമം ചെയ്ത പ്ലാസന്റല്‍ പ്രോട്ടീന്‍ സന്തതികളില്‍ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, ഡിഎന്‍എ മെത്തിലേഷന്‍, സെല്‍ സിഗ്‌നലിംഗ്, ജീന്‍ എക്‌സ്പ്രഷന്‍ തുടങ്ങിയ പരാമീറ്ററുകളില്‍ വ്യായാമത്തിന്റെ ഫലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അന്വേഷിച്ചു, പ്രത്യേകിച്ച് ഗ്ലൂക്കോസ് മെറ്റബോളിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

Exercise During Pregnancy Can Boost Your Babys Metabolic Health

SOD3 എക്‌സ്പ്രഷന്റെ ഇടനിലക്കാരനെന്ന നിലയില്‍ വിറ്റാമിന്‍ ഡിയുടെ നിര്‍ണായക പങ്ക് ഗവേഷകര്‍ ഉയര്‍ത്തിക്കാണിക്കുന്നു. അവരുടെ ഡാറ്റ സൂചിപ്പിക്കുന്നത്, മാതൃ ഭക്ഷണത്തിന് SOD3 ന്റെ മറുപിള്ളയുടെ അളവിനെ സ്വാധീനിക്കാന്‍ ആവശ്യമായ വിറ്റാമിന്‍ ഡി അളവ് ഉണ്ടായിരിക്കണമെന്നും അതിനാല്‍ കുഞ്ഞുങ്ങളില്‍ ഉപാപചയ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നും. വാസ്തവത്തില്‍, വ്യായാമത്തിന്റെ അഭാവത്തില്‍ വിറ്റാമിന്‍ ഉയര്‍ന്ന അളവില്‍ SOD3 വര്‍ദ്ധിക്കുന്നില്ല എന്നും ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള എളുപ്പവഴിയാണ് ശാരീരിക വ്യായാമം ചെയ്യുന്നത്. ഗര്‍ഭിണികളായ സ്ത്രീകളിലെ എസ്ഒഡി 3 ലെവലുകള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന അളവിലുള്ള സെറം, മറുപിള്ള എസ്ഒഡി 3 എന്നിവയുണ്ടെന്നും ഗര്‍ഭത്തിന്റെ രണ്ടാം ട്രൈമസ്റ്ററില്‍ അവ ഏറ്റവും ഉയര്‍ന്നതാണെന്നും കണ്ടെത്തി. എസ്ഒഡി 3 പ്രോട്ടീന്റെ അളവ് ഉയര്‍ത്താനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗ്ഗം ശാരീരിക വ്യായാമത്തിലൂടെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭാവസ്ഥയുടെ രണ്ടാം ട്രൈമസ്റ്ററില്‍ ഒപ്റ്റിമല്‍ വിറ്റാമിന്‍ ഡി അളവ് സംയോജിപ്പിച്ച് വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് പഠന ഡാറ്റ സൂചനകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കണ്ടെത്തലുകളില്‍ ഗവേഷകര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും, കുഞ്ഞുങ്ങള്‍ക്ക് പരമാവധി നേട്ടങ്ങള്‍ ലഭിക്കുന്നതിന് ഭക്ഷണ, വ്യായാമങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്.

English summary

Exercise During Pregnancy Can Boost Your Baby's Metabolic Health

Here in this article we are discussing about exercise during pregnancy can boost your kid's metabolic health. Take a look.
Story first published: Friday, April 30, 2021, 19:57 [IST]
X
Desktop Bottom Promotion