For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ സഹായിക്കും 5 എണ്ണകള്‍

|

ഗര്‍ഭധാരണം പല സ്ത്രീകളും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഇത് ആഗ്രഹിക്കുന്ന സമയത്ത് സംഭവിക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യപരമായും മാനസികപരമായും ശരിയെന്ന സമയത്ത് വേണം ഗര്‍ഭം ധരിക്കാന്‍. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ട് പരാജയപ്പെട്ട പലരും ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഗര്‍ഭധാരണത്തിന് സഹായിക്കുന്നതിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Essential Oils to Boost Fertility in Women Naturally

പൊക്കിളില്‍ ഇനി പറയുന്ന എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. ഇത് നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും എന്തൊക്കെയാണ് നിങ്ങളില്‍ എണ്ണ കൊണ്ട് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ദൈനംദിന ആരോഗ്യപ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ ശരീരത്തിലെ ഒരു രഹസ്യ സ്ഥലമാണ് നാഭി. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉപയോഗിക്കേണ്ട എണ്ണകള്‍

ഉപയോഗിക്കേണ്ട എണ്ണകള്‍

ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ആവണക്കെണ്ണ, ചണവിത്ത് എണ്ണ, ബദാം എണ്ണ, പ്രിംറോസ് ഓയില്‍ എന്നിവയാണ് ഉപയോഗിക്കേണ്ട എണ്ണകള്‍. പ്രത്യുല്‍പാദനത്തിനായി ഈ എണ്ണകള്‍ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഈ എണ്ണകള്‍ വന്ധ്യതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിനായി ആദ്യം ഈ എണ്ണ പൊക്കിളില്‍ പ്രയോഗിക്കുക. മുകളില്‍ പറഞ്ഞ ഏതെങ്കിലും എണ്ണയില്‍ മുക്കിയ നനഞ്ഞ കോട്ടണ്‍ ബോള്‍ നാഭിയില്‍ പുരട്ടുക.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

നിങ്ങളുടെ ഭക്ഷണത്തില്‍ ഈ എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ അത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഈ എണ്ണകളുടെ ഔഷധഗുണങ്ങള്‍ ഒരു പരിധിവരെ ഗര്‍ഭധാരണത്തിന് ഹായിക്കുന്നു, കാരണം വന്ധ്യത പ്രശ്നത്തിന് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങളുണ്ട് ഈ എണ്ണയില്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ എണ്ണകളാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒമേഗ 3 തരം ഫാറ്റി ആസിഡുകളുടെ അളവ് വളരെ കൂടുതലാണ്. കാരണം അമ്മയുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഗര്‍ഭധാരണത്തിന്റെ കാര്യം വരുമ്പോള്‍, ഒലീവ് ഓയില്‍ വളരെ ഗുണം ചെയ്യും. പ്രത്യേകിച്ചും, വിഷ്വല്‍, സെറിബ്രല്‍, സൈക്കോമോട്ടോര്‍ ലെവലുകള്‍ ശരിയായ രീതിയില്‍ വികസിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഒന്‍പത് മാസങ്ങളില്‍ പ്രസവശേഷം ഒലിവ് ഓയില്‍ കഴിക്കുന്നതിന്റെ ഗുണവും നിസ്സാരമല്ല.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പോഷക സാന്ദ്രമായ മുഴുവന്‍ ഭക്ഷണങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്നതിലും വെളിച്ചെണ്ണ ഉപയോഗിക്കുക. വെളിച്ചെണ്ണ വലിയ അളവില്‍ കൊഴുപ്പ് നല്‍കുന്നു, അത് വലിയ അളവില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുക മാത്രമല്ല, നിങ്ങളുടെ കുഞ്ഞിന് സമാനമായ ഗുണങ്ങള്‍ ലഭിക്കും.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ഈ സസ്യ എണ്ണയില്‍ റിക്കിനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അണ്ഡാശയത്തിനും ഗര്ഭപാത്രത്തിനും കീഴിലുള്ള ടിഷ്യുകളെയും അവയവങ്ങളെയും നല്ലരീതിയിലാക്കുകയും ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആര്‍ത്തവചക്രത്തിന്റെ ഫോളികുലാര്‍ ഘട്ടത്തില്‍ പ്യൂബിക് ഹെയര്‍ ലൈനിന് തൊട്ട് മുകളിലായി ഒരു കുതിര്‍ത്ത തുണി ഉപയോഗിച്ച് ഇത് ചെയ്യേണ്ടതാണ്. അതായത്, ആര്‍ത്തവത്തിന് ശേഷം 3 നും 12 നും ഇടയില്‍ വേണം ഇത് ചെയ്യുന്നതിന്.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ ഭക്ഷണത്തില്‍ ആല്‍മണ്ട് ഓയില്‍ ശുപാര്‍ശ ചെയ്യുന്നു, കാരണം ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. അവശ്യ ഫാറ്റി ആസിഡുകള്‍ (ഇ.എഫ്.എ) ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അണ്ഡോത്പാദനത്തിന് നിര്‍ണ്ണായകമാണ്, കാരണം അവ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും അണ്ഡം പുറപ്പെടുവിക്കാന്‍ ഫോളിക്കിള്‍ തുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഫ്‌ളാക്‌സ് സീഡ് ഓയില്‍

ഫ്‌ളാക്‌സ് സീഡ് ഓയില്‍

മികച്ച പ്രത്യുത്പാദന ശേഷിക്ക് ആവശ്യമായ ഒമേഗ -3, അവശ്യ ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ നേരിട്ട് അല്ലെങ്കില്‍ സലാഡുകള്‍, സ്മൂത്തികള്‍ അല്ലെങ്കില്‍ സൂപ്പ് എന്നിവയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നു. അതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഉടനേ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഇവവീട്ടിലുണ്ടെങ്കില്‍ ദാരിദ്ര്യം ഒരിക്കലും മാറില്ലഇവവീട്ടിലുണ്ടെങ്കില്‍ ദാരിദ്ര്യം ഒരിക്കലും മാറില്ല

നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍.നിങ്ങളുടെ ഭാര്യയുടെ പൊക്കിളില്‍ ചുംബിച്ചാല്‍.

English summary

Essential Oils to Boost Fertility in Women Naturally

Here we are sharing some essential oils to boost fertility in women naturally. Take a look.
Story first published: Friday, July 23, 2021, 21:30 [IST]
X
Desktop Bottom Promotion