Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ഓവുലേഷന് സമയത്തെ ഈ അഞ്ച് കാര്യങ്ങള്‍ ഗര്‍ഭധാരണം ഉറപ്പാക്കും
ഓവുലേഷന് എന്നത് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിച്ച് നില്ക്കുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം സ്ത്രീകളില്‍ ശാരിരികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഓവുലേഷന് എന്നത് വളരെ പ്രധാനപ്പെട്ട ഒരു സമയമാണ്. കാരണം ആര്‍ത്തവ ചക്രത്തിന്റെ ഭാഗമായി നിങ്ങളില്‍ പക്വതയുള്ള അണ്ഡത്തെ പുറത്ത് വിടുന്ന പ്രക്രിയയാണ് ഓവുലേഷന്. ഈ സമയം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കുന്നു.

സാധാരണ 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീകളില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന് നടക്കുന്നത്. ഈ സമയം അണ്ഡോത്പാദനം നടക്കുന്നതിന്റെ ഫലമായി രണ്ടാഴ്ചക്ക് ശേഷം ഇംപ്ലാന്റേഷന് സംഭവിക്കുന്നു. അത് പിന്നീട് ഗര്‍ഭമായി പുരോഗമിക്കുന്നു. എന്നാല്‍ ഓരോരുത്തരിലും ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ അണ്ഡോത്പാദനം ഏത് ദിനമാണെന്നത് കൃത്യമായി കണക്കാക്കേണ്ടതാണ്. എന്നാല്‍ അണ്ഡോത്പാദനം നടക്കുന്ന സമയത്തും സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉള്ള ആരോഗ്യ ശീലങ്ങള്‍ നിങ്ങളുടെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അണ്ഡോത്പാദനം മനസ്സിലാക്കാന്‍
സ്ത്രീകളില്‍ ആര്‍ത്തവ ശേഷം അണ്ഡോത്പാദനം നടക്കുന്നുണ്ട് എന്നതിന് ചില ലക്ഷണങ്ങള്‍ ശരീരം തന്നെ കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ശരീരത്തിന്റെ താപനില കണക്കാക്കുക എന്നത്. മറ്റൊരു കാര്യമാണ് മുട്ടയുടെ വെള്ളപോലെ കാണപ്പെടുന്ന ഡിസ്ചാര്‍ജ്. നിങ്ങള്‍ക്ക് ഓവുലേഷന് കിറ്റ് ഉപയോഗിച്ചും അണ്ഡോത്പാദനം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. എന്നാല്‍ അണ്ഡോത്പാദന സമയം നമ്മള് ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യായാമം
വ്യായാമം ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏത് സമയത്തും വ്യായാമം ചെയ്യാവുന്നതാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ പ്രതിരോധിക്കുകയും ആര്‍ത്തവവും ഓവുലേഷനും എല്ലാം കൃത്യമാക്കുകയും ചെയ്യുന്നു. അണ്ഡോത്പാദന സമയത്തും നിങ്ങള്‍ക്ക് വ്യായാനം ചെയ്യാവുന്നതാണ്. ഇത് അണ്ഡോത്പാദന പ്രക്രിയയെ സഹായിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അണ്ഡോത്പാദന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വ്യായാമം ശീലമാക്കുക.

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ശരിയായ രീതിയില്‍ അണ്ഡോത്പാദനം നടക്കുന്നതിന് പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ്. പയറിലാകട്ടെ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടും ഉണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുകയും ആര്‍ത്തവ ചക്രവും അണ്ഡോത്പാദനവും സാധാരണ രീതിയില്‍ ആക്കുകുയം ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

കഫീന്റെ ഉപയോഗം പരിമിതപ്പെടുത്തുക
കഫീന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണത്തിന് പോലും തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്ന ശീലം വിട്ടുമാറാതെ ഉള്ളവരെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഗര്‍ഭധാരണത്തിനും അണ്ഡോത്പാദനത്തിനും ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.

ജങ്ക് ഭക്ഷണം ഒഴിവാക്കുക
പലരും ഫാസ്റ്റ്ഫുഡിന്റേയും ജങ്ക് ഫുഡിന്റേയും പുറകേ പായുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങളെ പരമാവധി ഒഴിവാക്കി നിര്‍ത്തുക എന്നതാണ് പ്രധാന കാര്യം. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പുകള്‍ പലപ്പോഴും ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്. ഇത് നിങ്ങളില്‍ പിസിഓഎസ് പോലുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ അണ്ഡോത്പാദനത്തേയും ആര്‍ത്തവത്തേയും ഗര്‍ഭധാരണത്തേയും ദോഷകരമായി ബാധിക്കുന്നു.

പുകവലിയും മദ്യപാനവും ഒഴിവാക്കുക
സ്ത്രീകളും പുകവലിയുടേയും മദ്യപാനത്തിന്റേയും കാര്യത്തില്‍ ഒട്ടും പുറകിലല്ല. നിങ്ങള്‍ പുകവലിക്കുന്ന വ്യക്തിയാണെങ്കില്‍ അണ്ഡോത്പാദന സംബന്ധവും പ്രത്യുത്പാദന ശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നു. കാരണം ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ കുറക്കുന്നു എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് പുകവലി മദ്യപാനം എന്നിവ പാടേ നിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യകരമായ ഗര്‍ഭകാലത്തിനും അണ്ഡോത്പാദനത്തിനും വേണ്ടി നമുക്ക് ഇത്തരം ശീലങ്ങള്‍ പ്രതിരോധിക്കാവുന്നതാണ്.



Click it and Unblock the Notifications