Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
35ന് ശേഷം ഗർഭധാരണസാധ്യത കുറയുന്നു, വർദ്ധിപ്പിക്കാൻ
ഗർഭധാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്ന് തന്നെയാണ്. ശാരീരിക അവശതകളേക്കാൾ കുഞ്ഞ് എന്ന സ്വപ്നത്തിന് തന്നെയാണ് ഓരോ സ്ത്രീയും പ്രാധാന്യം നൽകുന്നതും. ഗർഭം ധരിക്കുന്നതും ആരോഗ്യകരമായി ഒരു കുഞ്ഞിന് ജന്മം നൽകുന്നതും എല്ലാം സാധാരണ നടക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഗർഭധാരണം അൽപം വൈകുന്നുണ്ട്. ചിലരെല്ലാം വന്ധ്യതയെന്ന പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ചിലർ കരിയർ ജോലി പഠനം എന്നിവ ചൂണ്ടിക്കാട്ടി വിവാഹവും ഗർഭധാരണവും വൈകിപ്പിക്കുന്നു.
എന്നാൽ ഗര്‍ഭധാരണം മുപ്പതിന് ശേഷം അല്ലെങ്കിൽ 35-നു ശേഷം സംഭവിക്കുമ്പോള്‍ അതിൽ അൽപം കൂടുതൽ പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. ജീവിതം സെറ്റിൽ ആയി കഴിഞ്ഞതിന് ശേഷം കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും അതിനുള്ള സമയം അതിക്രമിച്ച് പോയിട്ടുണ്ടാവും. ഓരോ പ്രായം കൂടുമ്പോഴും സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് കാണുന്നത്.
അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. 30നും 35നും ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതിലുപരി ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതിന് ഇക്കാര്യങ്ങള്‍ ചെയ്താൽ അത് ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആർത്തവം കൃത്യമായി മനസ്സിലാക്കുക
ആദ്യം ആർത്തവത്തെയാണ് കൃത്യമായി മനസ്സിലാക്കേണ്ടത്. എത്ര ദിവസം കഴിയുമ്പോൾ ആർത്തവം ഉണ്ടാവുന്നു, എത്ര ദിവസം കഴിഞ്ഞ് അടുത്ത ആർത്തവം വരുന്നു, എത്ര ദിവസം ആർത്തവം നീണ്ട് നിൽക്കുന്നു, ആർത്തവ സമയത്ത് രക്തസ്രാവം കൂടുതലോ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ആദ്യം മനസ്സിലാക്കാൻ ശ്രദ്ധിക്കണം. ആര്‍ത്തവത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാൽ ഗർഭധാരണം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നുണ്ട്. ആർത്തവ ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതിനെ പരിഹരിക്കുന്നതിനും ആദ്യം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ എല്ലാം ആദ്യം മനസ്സിലാക്കണം.

ഡോക്ടറെ കാണാൻ ശ്രമിക്കണം
നിങ്ങൾക്ക് പ്രായമായി അതുകൊണ്ട് ഗർഭധാരണം നടക്കുകയില്ല എന്ന ചിന്ത ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് വേണ്ടി പ്രഗ്നൻസിയെക്കുറിച്ച് പ്ലാൻ ചെയ്യുന്നതിന് മുൻപ് ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചെയ്ത് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുകയും പ്രിനറ്റാൽ വൈറ്റമിൻ ടാബ്ലറ്റുകൾ കഴിക്കുകയും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യം മാത്രമല്ല നിങ്ങൾക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിന് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങൾ ഡോക്ടറെ കാണുന്നതിന് ശ്രമിക്കണം.

കാപ്പികുടി കുറക്കാം
ചായയും കാപ്പിയും സ്ഥിരമായി രണ്ടും മൂന്നും നേരം കഴിക്കുന്നവരാണെങ്കിൽ അൽപമൊന്ന് നിയന്ത്രണം വെക്കാവുന്നതാണ്. അതിന് വേണ്ടി അൽപം ശ്രദ്ധിക്കണം. കാരണം ഇതില്‍ രണ്ടിലും ഉള്ള കഫീന്‍റെ അളവ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയ്ക്ക് വില്ലനായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പരമാവധി ഒഴിവാക്കാൻ പറ്റുകയാണെങ്കിൽ അതായിരിക്കും നല്ലത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് പല വിധത്തിലുള്ള ഉപദേശങ്ങൾ ലഭിക്കുന്നതിന് ഡോക്ടറെ സമീപിക്കേണ്ടതും അത്യാവശ്യമാണ്.

ലഹരി വേണ്ട
സ്ത്രീകളാണെങ്കിലും പുരുഷന്‍മാരാണെങ്കിലും നിങ്ങൾക്ക് ലഹരി സംബന്ധമായ ശീലം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇത് നിങ്ങളുട പ്രത്യുത്പാദന ശേഷി കുറക്കുകയാണ് ചെയ്യുന്നത്. മദ്യമാണെങ്കിലും പുകവലിക്കുന്നതാണെങ്കിലും അതെല്ലാം അൽപം ശ്രദ്ധിക്കണം. പങ്കാളികൾ രണ്ട് പേരും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ നിങ്ങളിൽ ഗര്‍ഭധാരണത്തിനും ആരോഗ്യകരമായ കുഞ്ഞ് ജനിക്കുന്നതിനും കാരണമാകുന്നുള്ളൂ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

ഓവുലേഷൻ കണ്ട് പിടിക്കുക
ഗർഭധാരണത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഓവുലേഷൻ കണ്ടു പിടിക്കുക എന്നത്. കൃത്യമായി ഓവുലേഷൻ കണ്ടെത്തിയാൽ അത് നിങ്ങൾക്ക് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഓവുലേഷൻ നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന് ശ്രദ്ധിക്കുക. എന്നാൽ ഒരു പ്രാവശ്യം കൊണ്ട് മാത്രം ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. പ്രായം കൂടുന്തോറും നിങ്ങളിൽ ഇതിനുള്ള സാധ്യത കുറഞ്ഞ് വരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ഭക്ഷണത്തിന്‍റെ കാര്യത്തിൽ യാതൊരു വിധത്തിലും ഒത്തുതിർപ്പിന് നിൽക്കരുത്. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം പ്രോട്ടീൻ വിറ്റാമിൻ എന്നിവയെല്ലാം ഗർഭധാരണത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് സ്ഥിരമായി കഴിക്കുക. ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് രണ്ട് മൂന്ന് മാസം മുൻപെങ്കിലും ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം എളുപ്പം ഗർഭധാരണത്തിന് സഹായിക്കുന്നവയാണ്.

വ്യായാമം പ്രധാനപ്പെട്ടത്
വ്യായാമവും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം വ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഗർഭധാരണ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. മാനസികമായും ശാരീരികമായും ഫിറ്റ് ആയി ഇരിക്കുക എന്നുള്ളത് മാത്രമാണ് ഇതിൻറെ ഉദ്ദേശം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ സ്ഥിരമായി ചെയ്യുന്നതും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് 35 ന് ശേഷമുള്ളവര്‍ നിർബന്ധമായും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
