For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് പറ്റിയ സമയം ഇതാണ്

|

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പലരും ശ്രമിക്കാറുണ്ട്. കാരണം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞും ഗര്‍ഭിണിയായില്ലെങ്കില്‍ ദമ്പതികള്‍ക്ക് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് ഗര്‍ഭിണിയാകുന്നതില്‍ പ്രശ്നമുണ്ടെങ്കിലും ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് നിങ്ങള്‍ തയാറല്ലെങ്കില്‍, നിങ്ങള്‍ക്ക് സ്വയം വന്ധ്യതയുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സ്ത്രീവന്ധ്യത കണ്ടെത്തും 8 ടെസ്റ്റുകള്‍ ഇതാണ്സ്ത്രീവന്ധ്യത കണ്ടെത്തും 8 ടെസ്റ്റുകള്‍ ഇതാണ്

ചില ദമ്പതികളില്‍ ഗര്‍ഭധാരണം വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ചിലരിലാകട്ടെ ഗര്‍ഭധാരണം അല്‍പം ബുദ്ധിമുട്ടായിരിക്കും. ചില സമയങ്ങളില്‍, സ്ത്രീകളിലെ തടഞ്ഞ ഫാലോപ്യന്‍ ട്യൂബുകളുടെ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ പുരുഷനില്‍ ശുക്ലം കുറയുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും വന്ധ്യതക്ക് കാരണമാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വന്ധ്യതയുടെ കാരണങ്ങള്‍

വന്ധ്യതയുടെ കാരണങ്ങള്‍

വന്ധ്യതക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഉടനേ തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നതാണ്.

എപ്പോള്‍ ശ്രമിക്കണം

എപ്പോള്‍ ശ്രമിക്കണം

ഗര്‍ഭധാരണത്തിന് വേണ്ടി എപ്പോള്‍ ശ്രമിക്കണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഓവുലേഷന്‍ സമയത്ത് വേണം ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടത്. 28 ദിവസത്തില്‍ ആര്‍ത്തവമുള്ളവരാണെങ്കില്‍ ഇവരില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ വരുന്നത്. ഓവുലേഷന് മൂന്ന് ദിവസം മുന്‍പ് തന്നെ നിങ്ങള്‍ക്ക് അണ്ഡവിസര്‍ജനത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം ഉറപ്പ് വരുത്താവുന്നതാണ്. ഇതെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

പ്രായം

പ്രായം

പ്രായം വളയരെയധികം പ്രധാനപ്പെട്ടതാണ്. കാരണം വിവാഹം നേരത്തെയെങ്കിലും ഗര്‍ഭധാരണം വൈകിച്ചാല്‍ പലപ്പോഴും അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ ഒരു പ്രശ്‌നം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിങ്ങളുടെപ്രത്യുത്പാദന ശേഷി കുറയുന്നുണ്ടെങ്കില്‍ അത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് 35 വയസ്സിന് ശേഷമുള്ള സ്ത്രീകളെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 12 മാസത്തെ പതിവ് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം നിങ്ങള്‍ ഗര്‍ഭിണിയായില്ലെങ്കില്‍ - അല്ലെങ്കില്‍ നിങ്ങള്‍ 35 വയസ്സിനു മുകളിലുള്ള സ്ത്രീയാണെങ്കില്‍ ആറുമാസം ഒരു ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റിന്റെ സഹായം തേടേണ്ട സമയമാണ് എന്നുള്ളതാണ് സത്യം.

ആരോഗ്യത്തോടെ കഴിക്കുക

ആരോഗ്യത്തോടെ കഴിക്കുക

സ്ത്രീകളിലെ വിശദീകരിക്കാത്ത വന്ധ്യതയുടെ ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ് അണ്ഡോത്പാദന പ്രശ്‌നങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലൂടേയാണ്. വന്ധ്യതക്ക് നിരവധി ഘടകങ്ങള്‍ കാരണമാകുമെങ്കിലും ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണെന്ന് പല ഡോക്ടര്‍മാരും ഇപ്പോള്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിന് ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളത് പലര്‍ക്കും അറിയുന്നില്ല എന്നുള്ളതാണ്.

മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍

മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍

കൂടുതല്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (ഒലിവ് ഓയില്‍ പോലുള്ളവ) കുറഞ്ഞ ട്രാന്‍സ് ഫാറ്റുകളും കഴിക്കുന്നത്. മൃഗങ്ങളുടെ പ്രോട്ടീന്‍ (ചുവന്ന മാംസം പോലെ) കുറയ്ക്കുമ്പോള്‍ പച്ചക്കറി പ്രോട്ടീന്‍ (സോയ പോലെ) വര്‍ദ്ധിപ്പിക്കേണ്ടതാണ്. ഇത് കൂടാതെ കൂടുതല്‍ ഉയര്‍ന്ന നാരുകള്‍, കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, ചില പഴങ്ങള്‍ എന്നിവ പോലെ, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരീര ഭാരം നിയന്ത്രണം

ശരീര ഭാരം നിയന്ത്രണം

ശരീരഭാര നിയന്ത്രണം ആണ് മറ്റൊരു കാര്യം. കാരണം 'ഫെര്‍ട്ടിലിറ്റി ഭക്ഷണങ്ങള്‍' എന്ന് വിളിക്കപ്പെടുന്നാലും ഇല്ലെങ്കിലും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് നിങ്ങളുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു ശരരീത്തിന്റെ ഭാരം നിയന്ത്രിക്കേണ്ടത്. വളരെ കുറഞ്ഞതോ ഉയര്‍ന്നതോ ആയ ബിഎംഐ (ബോഡി മാസ് സൂചിക) ഉള്ളത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നും പ്രധാനപ്പെട്ട പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെയും ബാധിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദവും വന്ധ്യതയും വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് കുറക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പിരിമുറുക്കവും വന്ധ്യതയും തമ്മിലുള്ള ബന്ധം വളരെക്കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും, ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് പല വിധത്തിലുള്ള തെളിവുകള്‍ ഉണ്ടാവുന്നുണ്ട്. വാസ്തവത്തില്‍, സമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുമ്പോള്‍ ഇതിനകം തന്നെ ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് പോലും കൂടുതല്‍ വിജയകരമായ ഫലങ്ങള്‍ ലഭിച്ചു.

English summary

Easy Ways to Boost Fertility in Malayalam

Here in this article we are discussing about the easy ways to encourage fertility. Read on.
X
Desktop Bottom Promotion