For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീപുരുഷന്‍മാര്‍ സ്ഥിരമാക്കണം മാതളനാരങ്ങ ജ്യൂസ്: ഫലം അതിശയം

|

ഗര്‍ഭധാരണത്തിന് തടസ്സം നേരിടുന്ന പലരും ഉണ്ട്. എന്നാല്‍ അതിന് കാരണം എന്താണെന്ന് പലരും തിരിച്ചറിയുന്നില്ല. വന്ധ്യതയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രമിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ വന്ധ്യത ചികിത്സക്ക് വേണ്ടി ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് കൂടാതെ ചില ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ഈ പഴം.

വന്ധ്യതയെന്ന പ്രതിസന്ധി പല വിധത്തിലും മാനസികമായും ശാരീരികമായും ഒരാളെ തളര്‍ത്തുന്നു. കൃത്യമായി നമ്മള്‍ ചികിത്സിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ വന്ധ്യതയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വന്ധ്യതയെന്ന പ്രതിസന്ധിയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. മാനസികാരോഗ്യവും ഇതിന് വളരെ പ്രധാനപ്പെട്ടതാണ്.

മാതളനാരങ്ങയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ പ്രോപ്പര്‍ട്ടികള്‍ ഉണ്ട്, ഈ ചുവന്ന പഴത്തില്‍ വൈനിനേക്കാളും ഗ്രീന്‍ ടീയേക്കാളും ഏകദേശം മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ടൈപ്പ്-2 പ്രമേഹത്തിനെതിരെ പോരാടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും മാതളനാരങ്ങ സഹായിക്കുന്നുണ്ട്. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍, ഈ പഴം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

ഗര്‍ഭാശയത്തിന്റെ ആരോഗ്യം

ഗര്‍ഭാശയത്തിന്റെ ആരോഗ്യം

മാതളനാരങ്ങ കഴിക്കുന്നത് ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയ പാളി കട്ടിയാക്കുകയും ഗര്‍ഭം അലസാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇപ്പോള്‍ നടത്തിയ ഒരു പഠനം അനുസരിച്ച് മാതളനാരങ്ങ സത്തില്‍ സപ്ലിമെന്റ് ദീര്‍ഘായുസ്സ്, പ്രത്യുല്‍പാദനക്ഷമത, വളര്‍ച്ചാ നിരക്ക് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ അത് ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്.

പോഷകങ്ങള്‍

പോഷകങ്ങള്‍

മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കും. അതിന് വേണ്ടിയും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഒരു കപ്പ് മാതളനാരങ്ങ ജ്യൂസ് സ്ഥിരമായി കുടിക്കുക അല്ലെങ്കില്‍ 1 മുതല്‍ 2 കപ്പ് മാതളനാരങ്ങ വിത്തുകള്‍ ദിവസവും കഴിക്കുക. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ വിളിച്ച് ചോദിച്ചതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഉദ്ദാരണക്കുറവ്

ഉദ്ദാരണക്കുറവ്

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് നമുക്ക് മാതളനാരങ്ങ ഉപയോഗിക്കാവുന്നതാണ്. പുരുഷന്‍മാരിലെ ഉദ്ധാരണക്കുറവ് നിയന്ത്രിക്കാന്‍ മാതളനാരങ്ങ ജ്യൂസ് സഹായിക്കും. പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് ദിനവും കഴിക്കാവുന്നതാണ്. ഇത് ലൈംഗിക ബന്ധത്തിന് മതിയായ ഉദ്ധാരണം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം, ഉദ്ധാരണക്കുറവ് ഓരോ വര്‍ഷവും ഏകദേശം 15% പുരുഷന്മാരെ ബാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പുരുഷന്മാരിലെ ഉദ്ദാരണക്കുറവ് പോലുള്ള ലൈംഗിക അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ഉദ്ദാരണക്കുറവിന് കാരണം

ഉദ്ദാരണക്കുറവിന് കാരണം

ഉദ്ധാരണക്കുറവിന്റെ കാരണങ്ങളില്‍ പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ അപകട ഘടകങ്ങളെല്ലാം പുരുഷന്‍മാരുടെ സ്വകാര്യഭാഗത്ത് ഉള്ള ധമനികളുടെ ഇടുങ്ങിയതിലേക്ക് നയിച്ചേക്കാം. മാതളനാരങ്ങ ജ്യൂസ് പ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്താനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഉദ്ദാരണപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഓക്സിഡേറ്റീവ് സ്‌ട്രെസ് സ്ത്രീകളില്‍ ബീജത്തിന്റെ പ്രവര്‍ത്തന വൈകല്യത്തിനും പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും കാരണമാകും.

ഉദ്ദാരണക്കുറവിന് കാരണം

ഉദ്ദാരണക്കുറവിന് കാരണം

എന്നാല്‍ മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍സ്, ടാന്നിന്‍സ്, ഫ്ളേവനോയിഡുകള്‍, ആന്തോസയാനിനുകള്‍, വിറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവ നൈട്രിക് ഓക്സൈഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തപ്രവാഹവും ധമനികളും തുറക്കുന്നു. അതിലൂടെ പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ഉദ്ദാരണപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കും, ഇത് സെക്സ് ഡ്രൈവിന് പിന്നിലെ പ്രധാന ഹോര്‍മോണുകളിലൊന്നാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഉദ്ധാരണക്കുറവിന് നിങ്ങള്‍ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ഈ പ്രകൃതിദത്ത പ്രതിവിധി പരീക്ഷിക്കരുത്. മാതളനാരങ്ങ നീരും നിര്‍ദ്ദേശിച്ച മരുന്നുകളും ഒരേസമയം കഴിക്കുന്നത് സ്ഖലനത്തിനു ശേഷവും നീണ്ട ഉദ്ധാരണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മാതളനാരങ്ങയുടെ മറ്റ് ഗുണങ്ങള്‍

മാതളനാരങ്ങയുടെ മറ്റ് ഗുണങ്ങള്‍

മാതളനാരങ്ങ നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും അടഞ്ഞുപോയ ധമനികള്‍ വൃത്തിയാക്കാനും അവയ്ക്ക് കഴിയും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ സന്ധി വേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ആണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാവുന്ന അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതളനാരങ്ങ കഴിക്കാവുന്നതാണ്.

പ്രസവ ശേഷം സ്ത്രീകളില്‍ സ്വകാര്യഭാഗത്തെ മാറ്റം നിസ്സാരമല്ലപ്രസവ ശേഷം സ്ത്രീകളില്‍ സ്വകാര്യഭാഗത്തെ മാറ്റം നിസ്സാരമല്ല

English summary

Drink pomegranate Juice Daily To Boost Your Fertility In Malayalam

Here in this article we are sharing a special pomegranate juice to boost your fertility in malayalam
X
Desktop Bottom Promotion