For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും

|

ഗര്‍ഭധാരണം ഏതൊരു സ്ത്രീയേയും വളരെയധികം സന്തോഷത്തിൽ ആക്കുന്ന ഒന്നാണ്. എന്നാൽ ഇതിന്‍റെ എല്ലാ വശങ്ങളും അത്രക്ക് സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരിക്കില്ല എന്ന കാര്യം അറിഞ്ഞിരിക്കണം. കാരണം ഗർഭധാരണത്തിൽ തന്നെ പല പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. മൂന്ന് ട്രൈമസ്റ്ററുകളാണ് ഗർഭത്തിന് ഉള്ളത്. ഇതിൽ ഏറ്റവും ആദ്യം ശ്രദ്ധ വേണ്ടത് ആദ്യ ട്രൈമസ്റ്ററിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. അബോർഷന് വളരെയധികം സാധ്യതയും ആദ്യ ട്രൈമസ്റ്ററിൽ തന്നെയാണ്.

Different Types of Pregnancies

<strong>Most read: ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണം</strong>Most read: ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണം

ഓരോ കാലത്തും ആധുനിക സൗകര്യങ്ങൾ കൂടി വരുന്നത് കൊണ്ട് തന്നെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് തുടക്കത്തിലെ കണ്ട് പിടിച്ച് അതിനെ പരിഹരിക്കാവുന്നതാണ്. ഗർഭസ്ഥശിശുവിന്‍റെ ഒരു വിധത്തിലുള്ള വൈകല്യങ്ങളേയും ആരോഗ്യ പ്രശ്നങ്ങളേയും എല്ലാം നമുക്ക് ഗർഭാവസ്ഥയിൽ തന്നെ പരിഹരിക്കാവുന്നതാണ്. എന്നാൽ ഗർഭം സാധാരണ ഒരു അവസ്ഥയിൽ മാത്രമല്ല ഉള്ളത്. ഗർഭം പല വിധത്തിലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

സാധാരണ ഗർഭം

സാധാരണ ഗർഭം

സാധാരണ ഗർഭധാരണം ആണ് ആദ്യത്തേത്. ഇതിൽ അണ്ഡവും ബീജവും സംയോജിച്ച് ബീജ സങ്കലനം നടക്കുക വഴി ഗർഭധാരണം സംഭവിക്കുന്നു. സാധാരണ ഗര്‍ഭത്തിൽ അണ്ഡവും ബീജവും ഫലോപിയന്‍ ട്യൂബില്‍ വെച്ച് ബീജസങ്കലനം നടന്ന ശേഷം ഇത് യൂട്രസിനകത്തേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് ഇംപ്ലാന്‍റേഷൻ സംഭവിച്ച് ഭ്രൂണമായി ഗർഭപാത്രത്തിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ച് വളർച്ച ആരംഭിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്ന് മാസത്തെ ശ്രദ്ധക്ക് ശേഷം വലിയ കുഴപ്പങ്ങളില്ലാതെ പ്രസവം സുഗമമായി മാറുന്നു.

ട്യൂബൽ പ്രഗ്നൻസി

ട്യൂബൽ പ്രഗ്നൻസി

ട്യൂബൽ പ്രഗ്നൻസി അഥവാ എക്ടോപിക് പ്രഗ്നന്‍സിയാണ് മറ്റൊന്ന്. ഇത് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അമ്മക്ക് വളരെയധികം ഭീഷണി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഭ്രൂണത്തിന് ഗർഭപാത്രത്തിലേക്ക് പ്രവേശനം ഇല്ലാതെ അത് ഫലോപിയൻ ട്യൂബിൽ ഇരുന്ന് തന്നെ വളർച്ച ആരംഭിക്കുന്നു. സാധാരണ ഗർഭത്തിന്‍റേതായ എല്ലാ ലക്ഷണവും ഇതിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇടക്കിടെയുണ്ടാവുന്ന രക്തസ്രാവത്തിലൂടേയും അതികഠിനമായ വയറു വേദനയിലൂടേയും ട്യൂബൽ പ്രഗ്നൻസി കണ്ടെത്താവുന്നതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ഗർഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭം

ഗർഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭം

ഗർഭപാത്രത്തിന് പുറത്ത് വയറ്റിൽ എവിടെയെങ്കിലും ഗർഭം പറ്റിപ്പിടിച്ച് വളരുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയിൽ പലപ്പോഴും അത് സാധാരണ ഗര്‍ഭമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിന് വളരെ ചുരുങ്ങിയ സാധ്യത മാത്രമേ ഉള്ളൂ. പലപ്പോഴും ഗർഭത്തിന്‍റെ അവസാന നാളുകളിൽ ഇത് അബോർഷനിലേക്കും എത്തുന്നുണ്ട്. എങ്കിലും ചിലരിലെങ്കിലും സിസേറിയനിലൂടെ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കുന്നതിന് സാധിക്കുന്നുണ്ട്. പക്ഷേ ഇത് തീരുമാനിക്കുന്നത് ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യവും വളർച്ചയും എല്ലാം കണക്കാക്കിയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ഗര്‍ഭവും അമ്മയിൽ അപകടം ഉണ്ടാക്കുന്നുണ്ട്.

 ഇരട്ട ഗർഭം

ഇരട്ട ഗർഭം

അണ്ഡം ബീജവും ചേർന്ന് ബീജസങ്കലനം നടത്തി അതിന് ശേഷം അത് രണ്ടോ അതിൽ കൂടുതലോ ഭ്രൂണമായി മാറുന്ന അവസ്ഥ പലരിലും കാണുന്നുണ്ട്. ഇതിന്‍റെ ഫലമായി ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. എന്നാൽ ചില അവസരങ്ങളില്‍ ഇരട്ടഭ്രൂണത്തിന് ഒരു പ്ലാസന്‍റയായിരിക്കും ഉണ്ടായിരിക്കുക. ഈ അവസ്ഥയിൽ അതിൽ ഒരു കുഞ്ഞ് മരിച്ച് പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ രണ്ട് പ്ലാസന്‍റ ഉള്ള അവസ്ഥയിൽ രണ്ട് കുഞ്ഞുങ്ങളും കാര്യമായ പ്രശ്നങ്ങളില്ലാതെ പുറത്തേക്ക് വരുന്നു. എന്നാൽ ഇരട്ടക്കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാവും പലപ്പോഴും കുട്ടികൾക്ക് തൂക്കക്കുറവ് ഉണ്ടാവുക എന്നത്.

മോളാർ പ്രഗ്നന്‍സി

മോളാർ പ്രഗ്നന്‍സി

എന്താണ് മോളാർ പ്രഗ്നൻസി എന്ന് ആദ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭത്തിന്‍റേതായ എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും അസ്വസ്ഥതകളും ഈ ഗര്‍ഭത്തിലും ഉണ്ടാവുന്നുണ്ട്. ഭ്രൂണത്തിന്‍റേത് പോലെയുള്ള ഒരു കോശം ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന അവസ്ഥയാണ് മോളാർ പ്രഗ്നൻസി എന്ന് പറയുന്നത്. പലപ്പോഴും സാധാരണ ഗർഭമെന്ന് ഇത് തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിൽ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറുമ്പോഴാണ് പലപ്പോഴും മനസ്സിലാവുന്നത്. അമിതമായ രക്തസ്രാവം ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്.

 കെമിക്കൽ പ്രഗ്നൻസി

കെമിക്കൽ പ്രഗ്നൻസി

കെമിക്കൽ പ്രഗ്നന്‍സിയാണ് മറ്റൊന്ന്. ഇത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴാണ് തിരിച്ചറിയാൻ സാധിക്കുന്നത്. കെമിക്കല്‍ പ്രഗ്നന്‍സിയിലും അമിത രക്തസ്രാവം കാണപ്പെടുന്നു. ഇതും അമ്മയുടെ ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. ഈ ഗർഭത്തിൽ ബീജം ഗര്‍ഭപാത്രത്തില്‍ എത്തുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നു. എന്നാൽ ഗർഭധാരണം നടന്നു എന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ അബോർഷൻ നടക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം രക്തസ്രാവം പലപ്പോഴും ആര്‍ത്തവമെന്ന് തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

English summary

Different Types of Pregnancies

Here in this article we are discussing about the different types of pregnancies. Read on.
X
Desktop Bottom Promotion