Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
ഗര്‍ഭിണികളിലെ കോവിഡ്-19 ആശങ്കകള്‍ ഇതെല്ലാം
ഗര്‍ഭധാരണം ഏത് സ്ത്രീകളെ സംബന്ധിച്ചും വളരെയധികം സന്തോഷം തരുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇന്ന് ലോകത്തെയാകമാനം ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥകളില്‍ മുന്നിലുള്ള ഒന്നാണ് കൊറോണവൈറസ് എന്ന പ്രതിസന്ധി. പുതിയ കണ്മണിയെ കാത്തിരിക്കുന്നവര്‍ക്ക് ആശങ്കകള്‍ വളരെയധികം കൂടുതലായിരിക്കും ഈ കൊറോണ പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് രോഗം എന്താണെന്നും അത് നിങ്ങളുടെ കുഞ്ഞിനേയും ആരോഗ്യത്തേയും എങ്ങനെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.
കുഞ്ഞിന്റെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ആരോഗ്യം തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ കൊറോണകാലത്ത് ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട് എന്നും ഇതിനെ എങ്ങനെ പരിഹരിക്കാം എന്നും നമുക്ക് നോക്കാം. ഗര്‍ഭകാല കൊറോണ ആശങ്കകളും വെല്ലുവിളികളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഭയമല്ല ശ്രദ്ധയാണ് ആവശ്യം
ഗര്‍ഭാവസ്ഥയില്‍ സാധാരണ അവസ്ഥയില്‍ ഉള്ളതിനേക്കാള്‍ രോഗപ്രതിരോധ ശേഷി വളരെയധികം കുറവുള്ള ഒരു സമയമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും രോഗം ബാധിച്ചാല്‍ ഉടനേ തന്നെ അത് വളരെയധികം രൂക്ഷമാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിന്റെ സങ്കീര്‍ണതകള്‍ ഈ അവസ്ഥയില്‍ വളരെയധികം കൂടുതലായിരിക്കും. ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത അതുകൊണ്ട് തന്നെ വളരെയധികം കൂടുതലായിരിക്കും. കൊറോണക്കാലത്ത് ഇത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഭയമല്ല ശ്രദ്ധയോടെയാണ് മുന്നോട്ട് പോവേണ്ടത് എന്നുള്ളതാണ് സത്യം.

ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമോ?
ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്ന അവസ്ഥയിലേക്ക് കൊറോണ വൈറസ് എത്തുന്നുണ്ടോ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അമ്മക്കുണ്ടാവുന്ന ഏത് അനാരോഗ്യകരമായ അവസ്ഥകളും കുഞ്ഞിനെ ബാധിക്കുന്നുണ്ട്. ഇത് കൊറോണബാധയാണെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ മാസം തികയാതെ പ്രസവിക്കുന്നത്,കുഞ്ഞിന് തൂക്കക്കുറവ് എന്നീ അവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക്
അമ്മക്ക് കൊറോണ ബാധയേറ്റാല്‍ അത് കുഞ്ഞിനെ ബാധിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ ഇത് വരെ പൂര്‍ണമായ ഒരു ഫലം വന്നിട്ടില്ല്. ഇപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന സമയമാണ് എന്നുള്ളതാണ് വാസ്തവം. എന്നാല്‍ നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വെര്‍ട്ടിക്കല്‍ ട്രാന്സ്മിഷന് വഴി ഇത് കുഞ്ഞിന് ബാധിക്കുന്നില്ല. ഇത് മാത്രമല്ല മുലപ്പാല്‍, പൊക്കിള്‍ക്കൊടിയിലെ രക്തം, കുഞ്ഞിന്റെ തൊണ്ടയിലെ സ്രവം എന്നിവ വഴി ഇത് വരെ രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിന് രോഗം ബാധിച്ചിട്ടില്ല.

അമ്മയില്‍ നിന്ന് നവജാത ശിശുവിലേക്ക്
എന്നാല്‍ പ്രസവ ശേഷം കൊറോണബാധയുള്ള അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അമ്മയും കുഞ്ഞും വളരെ അടുത്ത് ഇടപഴകുന്നത് കൊണ്ട് തന്നെ കുഞ്ഞിന് രോഗം പകരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കാരണം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ അത് കുഞ്ഞിലേക്ക് പകരുന്നു. എന്നാല്‍ മുലപ്പാലിലൂടെ വൈറസ് പകരുന്നതിനുള്ള സാധ്യതയില്ല. പക്ഷേ അമ്മ ചുമക്കുമ്പോഴും തുമ്മുമ്പോഴും കുഞ്ഞിലേക്ക് വൈറസ് ബാധ പകരുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍
ഗര്‍ഭിണികള്‍ കൊറോണവൈറസ് പ്രതിരോധത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. കാരണം രോഗബാധയേല്ക്കാതിരിക്കുന്നതിനും ആരോഗ്യത്തിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ചിലതുണ്ട്. അവഎന്തൊക്കെയെന്ന് നോക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പ്രതിരോധങ്ങള്‍ എല്ലാം.

യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍
യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്, ജനക്കൂട്ടങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതിന് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കണം, ഇത്കൂടാതെ പൊതുഗതാഗതങ്ങളില്‍ ഒരിക്കലും യാത്ര അരുത്, രോഗകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ഇത് കൂടാതെ പരമാവധി ആശുപത്രി സന്ദശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ആശുപത്രി സന്ദര്‍ശനം നടത്തുക. കൈകള്‍ ദിവസവും കഴുകുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. പുറത്ത് പോയി വന്നതിന് ശേഷം ഇടക്കിടക്ക് കൈകള്‍ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. അഥവാ രോഗബാധയുണ്ടായാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications