For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല അണുബാധ ഇവയെല്ലാമാണ്; അറിഞ്ഞിരിക്കേണ്ട അപകടം ഇതെല്ലാം

|

ഒരു കുഞ്ഞിനെ പ്രസവിക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ അനുഭവമാണ്. ഗര്‍ഭകാലം ഒരിക്കലും ഒരു രോഗാവസ്ഥയല്ല. ഗര്‍ഭകാലത്തെന്നപോലെ, അമ്മ കഴിക്കുന്നതെല്ലാം പ്രസവശേഷം കുഞ്ഞിന് ലഭിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് രോഗങ്ങളും. ഗര്‍ഭാവസ്ഥയില്‍ നിങ്ങളില്‍ ചില വൈറല്‍ അണുബാധകളോ രോഗങ്ങളോ ഉണ്ടായാല്‍ അത് കുട്ടിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭകാലത്ത് വൈറല്‍ അണുബാധ ഏതൊക്കെയെന്നും ഏതൊക്കെ തരത്തിലാണ് ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇക്കാലത്ത്, ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികളെ സാധാരണ അണുബാധകളില്‍ നിന്ന് പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ ഗര്‍ഭകാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു. മിക്ക അണുബാധകളും കുഞ്ഞിനെ ബാധിക്കുന്നില്ല, എന്നിരുന്നാലും, ജനനസമയത്ത് അല്ലെങ്കില്‍ മറുപിള്ളയിലൂടെ പകരാനുള്ള സാധ്യതയുണ്ട്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ഇത് സംഭവിക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും മാസം തികയാതെയുള്ള പ്രസവം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. എന്തൊക്കെയാണ് ഇത്തരത്തിലുള്ള അണുബാധകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

വരിക്കെല്ല-സോസ്റ്റര്‍ എന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ അണുബാധയാണ് ചിക്കന്‍പോക്‌സ്. ഗര്‍ഭാവസ്ഥയുടെ ആദ്യ സമയത്തില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് ചിക്കന്‍പോക്‌സ് ബാധിക്കുമ്പോള്‍, വൈറസ് മറുപിള്ളയെ മറികടന്ന് കുഞ്ഞിനെ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ഇത് തലച്ചോറിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ കോശനഷ്ടം, കാലിലെ വൈകല്യങ്ങള്‍, ഹൈഡ്രോനെഫ്രോസിസ് എന്നറിയപ്പെടുന്ന വൃക്ക പ്രശ്‌നം, റെറ്റിനയിലെ അസാധാരണതകള്‍ എന്നിവ പോലുള്ള കുട്ടികളില്‍ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും. പ്രസവസമയത്ത് കുഞ്ഞ് ചിക്കന്‍പോക്‌സിന് വിധേയമായാല്‍, ഇത് കേന്ദ്ര നാഡീവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

എന്ററോവൈറസ് അണുബാധ

എന്ററോവൈറസ് അണുബാധ

ഹെപ്പറ്റൈറ്റിസ്, പോളിയോവൈറസ്, കോക്‌സാക്കിവൈറസ് തുടങ്ങിയ വൈറസ് ഉപഗ്രൂപ്പുകളെയാണ് ഹെപ്പറ്റൈറ്റിസ് വൈറസ് കൂടുതലായി കാണുന്നത്. ഈ വൈറസുകള്‍ ചര്‍മ്മം, ശ്വാസകോശം, കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിക്കുകയും അമ്മയ്ക്കും കുഞ്ഞിനും മാരകമാണെന്നതാണ് സത്യം. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവ സാധാരണ വൈറല്‍ അണുബാധയാണ്, അവ ആദ്യ ഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാണ്.

ഹെപ്പറ്റൈറ്റിസ് എ അണുബാധ

ഹെപ്പറ്റൈറ്റിസ് എ അണുബാധ

ഹെപ്പറ്റൈറ്റിസ് ബി യുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹെപ്പറ്റൈറ്റിസ് എ ഒരു മിതമായ വൈറസാണ്, മാത്രമല്ല മലിനമായ മലമൂത്ര വിസര്‍ജ്ജനം അല്ലെങ്കില്‍ മലം എന്നിവയിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് ഇത് പകരുന്നത്. ഗര്‍ഭകാലത്ത് ഈ വൈറല്‍ അണുബാധയുടെ സാധാരണ ലക്ഷണങ്ങളില്‍ ക്ഷീണം, മഞ്ഞപ്പിത്തം, വിശപ്പ് കുറയല്‍, വയറുവേദന, പനി, വയറിളക്കം, ഓക്കാനം എന്നിവ ഉള്‍പ്പെടുന്നു. ഈ അണുബാധ അമ്മയ്ക്കും കുഞ്ഞിനും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് നല്ല വാര്‍ത്ത. ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍ ഉപയോഗിച്ച് അമ്മയ്ക്ക് രോഗപ്രതിരോധം നല്‍കുന്നത് വഴി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി വൈറല്‍ അണുബാധ

ഹെപ്പറ്റൈറ്റിസ് ബി വൈറല്‍ അണുബാധ

ഇത് വളരെ ഗുരുതരമായ വൈറല്‍ അണുബാധയാണ്, ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ലക്ഷണങ്ങള്‍ ഹെപ്പറ്റൈറ്റിസ് എ യില്‍ ഏതാണ്ട് സമാനമാണ്; എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് ബിയില്‍ ഇവ കൂടുതല്‍ കഠിനമാണ്. ഇതിന് അടിയന്തിര ചികിത്സ ആവശ്യമാണ്, അല്ലെങ്കില്‍ കരള്‍ കാന്‍സര്‍, കരള്‍ തകരാറ്, മരണം എന്നിവയുള്‍പ്പെടെ അമ്മയില്‍ നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ടതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സൈറ്റോമെഗലോവൈറസ്

സൈറ്റോമെഗലോവൈറസ്

സൈറ്റോമെഗലോവൈറസ് അല്ലെങ്കില്‍ സിഎംഡബ്ല്യു മോശമായ അണുബാധയ്ക്ക് കാരണമാകുന്നു. ഈ ഹെര്‍പ്പസ് വൈറസ് സാധാരണയായി നവജാതശിശുക്കളെയും ചെറിയ കുട്ടികളെയും ബാധിക്കുന്നു. നഴ്‌സറികളിലും ഡേ കെയര്‍ സെന്ററുകളിലും ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ട്. അതിനാല്‍, അവര്‍ നല്ല ശുചിത്വം പാലിക്കുകയും മൂത്രത്തിലോ ഉമിനീരിലോ എത്തുമ്പോഴെല്ലാം അണുനാശിനി ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. 0.5% -1.5 ശതമാനം ജനനങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വൈറസാണ് ഇത്. സിഎംഡബ്ല്യുവിന്റെ 40% അമ്മയില്‍ ഉണ്ടാവുന്ന അണുബാധകള്‍ ഉണ്ടാകുന്നത് ഇത്തരത്തിലുള്ള അണുബാധ മൂലമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

കൂടുതല്‍ വൈറല്‍ അണുബാധകള്‍ ഗര്‍ഭിണികളെ ബാധിക്കുന്നതായി അറിയപ്പെടുന്നു. നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ അണുബാധ ഉറവിടങ്ങള്‍ ഒഴിവാക്കുന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടാണെങ്കിലും, രോഗപ്രതിരോധം നേടുകയും നല്ല ശുചിത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അണുബാധ നേടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണത്തിന്റെ ആദ്യ ലക്ഷണത്തില്‍, ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Common Viral Infections During Pregnancy You Should Be Aware Of

Here in this article we are discussing about some common viral infections during pregnancy you should be aware of. Take a look.
X
Desktop Bottom Promotion