For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം പോസിറ്റീവ് ആണെങ്കിലും അബോര്‍ഷന്‍ നടക്കും ഗര്‍ഭം

|

ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണം എന്നത് സന്തോഷത്തിന് പകരം സങ്കടത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് വേണ്ടി ദമ്പതികള്‍ തയ്യാറെടുക്കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കെമിക്കല്‍ പ്രഗ്നന്‍സി എന്ന വാക്ക് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് കെമിക്കല്‍ പ്രഗ്നന്‍സി, എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പ്രതീക്ഷകളോടെയാണ് പലരും ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല എന്നതാണ് സത്യം.

Chemical Pregnancy

കെമിക്കല്‍ പ്രഗ്നന്‍സി എന്നാല്‍ പലപ്പോഴും അത് ഗര്‍ഭിണിയാണെന്ന് പോലും സ്ത്രീകള്‍ മനസ്സിലാക്കുന്നതിന് സമയം ഉണ്ടായിരിക്കണം എന്നില്ല. ഇത് സ്വയമേയുള്ള ഗര്‍ഭഛിദ്രത്തിലേക്ക് തന്നെ നിങ്ങളെ എത്തിക്കുന്നു. കെമിക്കല്‍ പ്രഗ്നന്‍സി ബാധിച്ച ഒരാള്‍ക്ക് ഒരിക്കലും ആ ഗര്‍ഭത്തെ പോസിറ്റീവ് ആയി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയില്ല. സാധാരണ ഗര്‍ഭധാരണത്തിന്റേതായ എല്ലാ വിധത്തിലുള്ള കാര്യങ്ങളും ഇതിലും സംഭവിക്കുന്നുണ്ട്. ഇതില്‍ അണ്ഡോത്പാദനം, ഇംപ്ലാന്റേഷന്‍, ഗര്‍ഭപരിശോധന എന്നിവക്ക് ശേഷം തന്നെയാണ് ഗര്‍ഭം ഉറപ്പാക്കുന്നത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവായി ഇത് രൂപപ്പെടുന്നില്ല, എന്ന് മാത്രമല്ല ഗര്‍ഭാശയത്തില്‍ ഭ്രൂണത്തേയോ അതുമായി ബന്ധപ്പെട്ട ഗര്‍ഭാവസ്ഥയോ ഒന്നും കാണുന്നില്ല എന്നതാണ് സത്യം. കെമിക്കല്‍ പ്രഗ്നന്‍സിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കെമിക്കല്‍ പ്രഗ്നന്‍സി

കെമിക്കല്‍ പ്രഗ്നന്‍സി

കെമിക്കല്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടുള്ളവര്‍ക്ക് പലപ്പോഴും അവര്‍ ഗര്‍ഭിണിയാണെന്ന് ആദ്യമേ തിരിച്ചറിയാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ഇവരില്‍ ഗര്‍ഭത്തിന്റേതായ പോസിറ്റീവ് ഫലങ്ങളും ഉണ്ടാവുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന സമയമാവുമ്പോഴേക്ക് അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പോസിറ്റീവ് ഗര്‍ഭപരിശോധന ഫലം ഇവര്‍ക്ക് ലഭിക്കുമെങ്കിലും പിന്നീട് ഒന്നോ രണ്ടോ ആഴ്ചക്ക് ഉള്ളില്‍ തന്നെ ഇവര്‍ക്ക് നെഗറ്റീവ് ഫലവും ലഭിക്കുന്നു. ഇത് പിന്നീട് ആര്‍ത്തവമായി ഇവര്‍ക്ക് മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന സമയത്തിനുള്ളില്‍ തന്നെ അബോര്‍ഷന്‍ സംഭവിച്ചിരിക്കാം എന്നതാണ് സത്യം.

കെമിക്കല്‍ പ്രഗ്നന്‍സി സാധാരണമോ?

കെമിക്കല്‍ പ്രഗ്നന്‍സി സാധാരണമോ?

കെമിക്കല്‍ പ്രഗ്നന്‍സി എന്നത് സാധാരണമാണോ എന്ന് പലരും ചോദിക്കുന്നു. ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ ഗര്‍ഭം അലസല്‍ എന്നത് സാധാരണമാണ്. 8-20 ശതമാനം വരെയുള്ള അബോര്‍ഷന്‍ സംഭവിക്കുന്നത് ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചയില്‍ ആണ്. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 20 ആഴ്ചകള്‍ക്ക് മുന്‍പ് 80% വരെയുള്ള അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് സംഭവിക്കുന്നത് പലപ്പോഴും 12 ആഴ്ചകള്‍ക്ക് മുന്‍പാണ് എന്നതാണ് സത്യം. പലപ്പോഴും സ്ത്രീ അവള്‍ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കാതിരിക്കുന്ന അവസ്ഥയില്‍ ആര്‍ത്തവത്തിലുള്ള മാറ്റമാണ് ഇത് കെമിക്കല്‍ പ്രഗ്നന്‍സിയായിരുന്നു എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. പലപ്പോഴും 25%ത്തോളം ആളുകളില്‍ കെമിക്കല്‍ പ്രഗ്നന്‍സിക്കുള്ള സാധ്യതയുണ്ട്.

പ്രായവും ഗര്‍ഭധാരണവും

പ്രായവും ഗര്‍ഭധാരണവും

പ്രായവും ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്കറിയാം. കെമിക്കല്‍ പ്രഗ്നന്‍സിക്കുള്ള കാരണങ്ങളില്‍ പ്രായം ഒരു വളരെ വലിയ ഘടകം തന്നെയാണ്. 20-30 വയസ്സില്‍ ഗര്‍ഭം അലസുന്നതിനുള്ള സാധ്യത 9-17% വരെയാണ്. എന്നാല്‍ ഇത് പ്രായം കൂടുന്നതിന് അനുസരിച്ച് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും ഗര്‍ഭധാരണം സംഭവിച്ച് ബാക്കി എല്ലാ കാര്യങ്ങളും കൃത്യമായി നടക്കാത്ത അവസ്ഥയില്‍ പ്രകൃതി തന്നെ

ആ ഗര്‍ഭത്തെ അബോര്‍ഷനിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

കെമിക്കല്‍ പ്രഗ്നന്‍സി ലക്ഷണങ്ങള്‍

കെമിക്കല്‍ പ്രഗ്നന്‍സി ലക്ഷണങ്ങള്‍

പലപ്പോഴും കെമിക്കല്‍ പ്രഗ്നന്‍സി എന്നത് ശ്രദ്ധിക്കപ്പെടാതെ പോവുന്നതാണ്. എന്നാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രക്തസ്രാവം തന്നെയാണ് ആദ്യ ലക്ഷണം. ഇതില്‍ തന്നെ എല്ലാ ഗര്‍ഭധാരണങ്ങളിലും 20-30 ശതമാനം ആളുകളിലും അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലരിലും ഗര്‍ഭാവസ്ഥയുടെ ആദ്യ സമയത്ത് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍ അതികഠിനമായ വേദനയും അതോടൊപ്പം ബ്ലീഡിംങും സംഭവിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ഒരു അബോര്‍ഷന്‍ സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അത് കൂടാതെ വയറ് വേദനയും അതോടൊപ്പം മലബന്ധവും ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

കെമിക്കല്‍ പ്രഗ്നന്‍സിയുടെ കാരണങ്ങള്‍

കെമിക്കല്‍ പ്രഗ്നന്‍സിയുടെ കാരണങ്ങള്‍

അണ്ഡം ബീജസങ്കലനം ചെയ്യപ്പെടുമ്പോള്‍ ഗര്‍ഭധാരണം നടക്കുന്നു. എന്നാല്‍ കെമിക്കല്‍ പ്രഗ്നന്‍സിയാണെങ്കില്‍ അവരില്‍ പലപ്പോഴും ഇംപ്ലാന്റേഷന്‍ പൂര്‍ത്തിയാകുന്നില്ല. ഇത് മാത്രമല്ല ചില ജനിതക കാരണങ്ങളും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ എന്തുകൊണ്ട് കെമിക്കല്‍ പ്രഗ്നന്‍സി സംഭവിക്കുന്നു എന്നതിന്റെ കാരണം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടാണ്. എന്നാല്‍ ചില പ്രധാന കാരണങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോള്‍ വായിക്കാം.

സാധ്യതയുള്ള കാരണങ്ങള്‍

സാധ്യതയുള്ള കാരണങ്ങള്‍

കെമിക്കല്‍ പ്രഗ്നന്‍സിയിലേക്ക് നയിക്കുന്നതിന് സാധ്യതയുള്ള കാരണങ്ങള്‍ എന്ന് പറയുന്നതില്‍ ഒന്നാണ് ക്രോമസോം തകരാറുകള്‍. പലപ്പോഴും ക്രോമസോം എണ്ണത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഇത് കൂടാതെ ചില പ്രത്യേക അണുബാധകള്‍, യൂട്രസിലെ അസാധാരണതകള്‍, തൈറോയ്ഡിലുണ്ടാവുന്ന മാറ്റങ്ങള്‍, നിയന്ത്രിക്കാന്‍ സാധിക്കാത്ത പ്രമേഹം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ബോഡി മാസ് ഇന്‍ഡക്‌സിലുണ്ടാവുന്ന കുറവ്, പുകവലിയും മദ്യപാനവും എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരം കാരണങ്ങള്‍ എല്ലാം തന്നെ കെമിക്കല്‍ പ്രഗ്നന്‍സിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ഇംപ്ലാന്റേഷന്‍

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ഇംപ്ലാന്റേഷന്‍

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ഇംപ്ലാന്റേഷന്‍ നടക്കുന്ന സമയത്ത് നേരിയ രക്തസ്രാവം ഉണ്ടാവുന്നുണ്ട്. എന്നാല്‍ പിന്നീട് ഇത് അതികഠിനമായ ചുവപ്പായി മാറുകയും ആര്‍ത്തവ രക്തത്തിന് സമാനമായ രീതിയിലേക്ക് മാറുകയും ചെയ്യുന്നു. ഇതോടൊപ്പം ചില ആര്‍ത്തവ ലക്ഷണങ്ങളും കാണപ്പെടുന്നു. അതില്‍ ഒന്നാണ് മലബന്ധവും കനത്ത രക്തസ്രാവവും. ഇത് ആര്‍ത്തവമാണ് എന്ന് കരുതുമ്പോഴാണ് പലപ്പോഴും പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് കാണിക്കുന്നതും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് മറക്കേണ്ടതില്ല.

ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് തിരിച്ചറിയാം

ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് തിരിച്ചറിയാം

എന്നാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് എന്നത് നേരിയ തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. ഇത് സ്‌പോട്ടിംങ് പോലെ വളരെ കുറച്ച് മാത്കമേ കാണപ്പെടുകയുള്ളൂ. ചിലരില്‍ ഇത് മണിക്കൂറുകളും എന്നാല്‍ ചിലരില്‍ ഇത് രണ്ട് മൂന്ന് ദിവസവും നീണ്ട് നില്‍ക്കും. ഗര്‍ഭധാരണം സംഭവിച്ചാല്‍ 10-14 ദിവസത്തിന് ശേഷം ആണ് ഇത് സംഭവിക്കുന്നത്. അതായത് ആര്‍ത്തവം സംഭവിക്കുന്നതിന് മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് സംഭവിക്കുന്നത്. ബീജസങ്കലനം ചെയ്ത അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ സ്വയം പറ്റിപ്പിടിക്കുമ്പോള്‍ ആ ഭാഗത്തെ ചെറിയ സിരകള്‍ പൊട്ടുന്നത് മൂലം ഉണ്ടാവുന്ന രക്തസ്രാവമാണ് സ്‌പോട്ടിംങ് ആയി കാണുന്നത്. എന്നാല്‍ ചിലരില്‍ മാത്രമേ ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് സംഭവിക്കുന്നുള്ളൂ.

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ബ്ലീഡിംങ്

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ബ്ലീഡിംങ്

കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ബ്ലീഡിംങ് എത്രത്തോളം സമയം നീണ്ടു നില്‍ക്കും എന്നത് ചോദ്യമാണ്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ ഗര്‍ഭം അലസല്‍ സംഭവിക്കുന്നതിനാല്‍ ഇവരില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ രക്തസ്രാവം നിലനില്‍ക്കുകയുള്ളൂ. പിന്നീട് അത് ആര്‍ത്തവം പോലെ മാറുകയും ചെയ്യുന്നു. ചിലരില്‍ ഇതോടൊപ്പം മലബന്ധവും ഉണ്ടാവുന്നു. എന്നാല്‍ എല്ലാവരുടേയും ശരീരം ഓരോ തരത്തിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലരില്‍ കുറച്ച് ദിവസങ്ങളോളം ഇത്തരം രക്തസ്രാവം ഉണ്ടാവുന്നു. ഇത് ആര്‍ത്തവ രക്തസ്രാവം പോലെ തോന്നാം. അതുകൊണ്ടാണ് രാസ ഗര്‍ഭധാരണങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

എങ്ങനെ പ്രതിരോധിക്കാം?

കെമിക്കല്‍ പ്രഗ്നന്‍സി എങ്ങനെ തടയാം എന്നുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് എപ്പോഴും ക്രോമസോം തകരാറുകള്‍ ആണ്. അതുകൊണ്ട് തന്നെ ഇവയെ തടയുന്നതിന് പ്രത്യേകമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എന്നാല്‍ ആരോഗ്യകരമായ ജീവിത ശൈലി, ആരോഗ്യകരമായ ഭകഷണം എന്നിവ ശ്രദ്ധിച്ചാല്‍ കെമിക്കല്‍ പ്രഗ്നന്‍സിയെ ഒരു പരിധി വരെ തടയാവുന്നതാണ്. നിങ്ങള്‍ ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ പലപ്പോഴും ആരോഗ്യത്തെ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ഗര്‍ഭത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും വേണം. അതിന് വേണ്ടി പതിവ് വ്യായാമവും, ഭക്ഷണക്രമവും, മാനസിക സമ്മര്‍ദ്ദം കുറക്കുകയും, ഫോളിക് ആസിഡ് കഴിക്കുകയും ദുശ്ശീലങ്ങള്‍ ഒഴിവാക്കുകയും വേണം. ഇത് കൂടാതെ നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ ഡോക്ടറെ കാണുന്നതിനും അതിന് പ്രതിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കണം.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?

ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്

English summary

Chemical Pregnancy: Symptoms, Causes, And How To Prevent Miscarriage In Malayalam

Here in this article we are sharing some symptoms, causes and prevention of chemical pregnancy in malayalam. Take a look.
Story first published: Thursday, July 7, 2022, 12:46 [IST]
X
Desktop Bottom Promotion