For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

|

ഗർഭധാരണം പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ പലരും ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ സ്വാഭാവിക ഗർഭധാരണം സംഭവിക്കുന്നില്ല. ഇതിന് വേണ്ടി നിങ്ങളെ സഹായിക്കുന്ന ചികിത്സാ രീതിയാണ് ഐവിഎഫ്. ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നവരിൽ ഗർഭം ധരിക്കാൻ സഹായിക്കുന്നതിന് ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. സ്വാഭാവിക ഗർഭധാരണത്തിന് വേണ്ടി ശ്രമിച്ചിട്ട് നടക്കാത്തവരിൽ ആണ് ഇത്തരം ചികിത്സാരീതികൾ അവലംബിക്കുന്നത്. നിരവധി ഘടകങ്ങളാണ് ഗർഭധാരണത്തിന് സഹായിക്കുന്നത്. അതുപോലെ തന്നെ ഗർഭധാരണം നടക്കാത്തതിന് ചില കാര്യങ്ങളും ഉണ്ടാവുന്നുണ്ട്.

 Chances Of Natural Pregnancy After Failed IVF

<strong>Most read: ഫലോപിയൻട്യൂബിലെ ബ്ലോക്ക്; ഗർഭിണിയാവാൻ വലിയ തടസ്സം</strong>Most read: ഫലോപിയൻട്യൂബിലെ ബ്ലോക്ക്; ഗർഭിണിയാവാൻ വലിയ തടസ്സം

ശുക്ലത്തിന്‍റെ ആരോഗ്യമില്ലായ്മ, ചലനക്കുറവ്, എണ്ണത്തിലുള്ള കുറവ്, സ്ത്രീകളിൽ അണ്ഡത്തിന്‍റെ ആരോഗ്യമില്ലായ്മ, ആർത്തവം കൃത്യമല്ലാതിരിക്കുക എന്നിവയെല്ലാം നിങ്ങളിൽ ഗർഭധാരണ ശേഷി കുറക്കുന്ന ഒന്നാണ്. ഐവിഎഫ് ചെയ്യുന്നവർ എന്ന് പറഞ്ഞാൽ സ്വാഭാവികമായും ഗർഭിണിയാകാനുള്ള സാധ്യത മറ്റുള്ള സ്ത്രീകളേക്കാൾ കുറവായിരിക്കും. എന്നാൽ ഐവിഎഫ് ചെയ്തിട്ടും ഗർഭധാരണം സംഭവിക്കാത്തവരിൽ പിന്നീട് സ്വാഭാവിക ഗർഭധാരണത്തിന് സാധ്യതയുണ്ടോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ഐവിഎഫ് പരാജയപ്പെട്ടാലും നിങ്ങൾ ഗർഭം ധരിക്കുന്നതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നത് ശരിയല്ല. ഇവരിൽ ഗർഭധാരണത്തിന് ഉള്ള സാധ്യത എങ്ങനെയെല്ലാം എന്ന് നമുക്ക് നോക്കാം.

 ഐവിഎഫ് പരാജയപ്പെട്ട ശേഷം ഗർഭധാരണം?

ഐവിഎഫ് പരാജയപ്പെട്ട ശേഷം ഗർഭധാരണം?

ഒരു കുഞ്ഞിനെ അത്രയും ആഗ്രഹിച്ചാണ് പല ദമ്പതിമാരും ഐവിഎഫ് എന്ന ചികിത്സാരീതിയിലേക്ക് അവസാനം എത്തിപ്പെടുന്നത്. എന്നാൽ ഐവിഎഫ് ചെയ്ത് കഴിഞ്ഞ് അത് വിജയിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന വിഷമവും നിരാശയും ചില്ലറയല്ല. പലരും ജീവിതത്തിന്‍റെ അവസാനം എന്ന നിലക്കാണ് ഈ പരാജയത്തെ കണക്കാക്കുന്നത്. നിരവധി തവണ ഐവിഎഫ് ചെയ്തിട്ടും ഗർഭധാരണം സംഭവിക്കാത്തവരില്‍ കഠിനമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവര്‍ നിരവധിയാണ്. എന്നാൽ പിന്നീട് സ്വാഭാവിക ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പല സ്ത്രീകളിലും ആരോഗ്യകരമായ ഭ്രൂണം സ്വാഭാവികമായ അവസ്ഥയിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പൂർണമായും തള്ളിക്കളയുന്നതിന് സാധിക്കുകയില്ല.

ആദ്യ ഐവിഎഫ് വിജയ സാധ്യത

ആദ്യ ഐവിഎഫ് വിജയ സാധ്യത

ആദ്യമായി ഐവിഎഫ് ചെയ്യുന്ന സ്ത്രീകളിൽ ഐവിഎഫിന്‍റെ ഗർഭിണിയാകുന്നതിന്‍റെ സാധ്യത എന്ന് പറയുന്നത് ഏകദേശം 21% ആണ്. എന്നാല്‍ തുടർച്ചയായ ഐവിഎഫ് ചെയ്യുന്നതിലൂടെ രണ്ടാമത്തെ ശ്രമം 10% സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാല്‍ പിന്നീട് ഓരോ ഘട്ടത്തിലും ഗർഭധാരണത്തിനുള്ള 40% വിജയത്തിലെത്തും. എന്നിരുന്നാലും. എന്നാൽ ഐവിഎഫ് അഞ്ച് തവണയിൽ കൂടുതൽ ചെയ്താൽ അത് പലപ്പോഴും നിങ്ങളിൽ ഗർഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.

സ്വാഭാവിക ഗർഭധാരണം

സ്വാഭാവിക ഗർഭധാരണം

എന്തുകൊണ്ടാണ് ഐവിഎഫിന് ശേഷം സ്വാഭാവിക ഗർഭധാരണം സാധ്യമാണ് എന്ന് പറയുന്നത്. വർഷങ്ങളായി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഐവിഎഫിന് ശേഷം സ്വാഭാവികമായ രീതിയിൽ ചിലർ ആദ്യഘട്ടത്തിൽ തന്നെ ഗർഭം ധരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ ചിലരിൽ ആദ്യ ഐവിഎഫ് തന്നെ വിജയത്തിൽ എത്തുന്നുണ്ട്. ഐവിഎഫിന്‍റെ മുഴുവൻ പ്രക്രിയയിലും ഒരു പ്രധാന പങ്ക് സ്ത്രീയുടെ ശരീരം തന്നെ വഹിക്കുന്നു. ചില സമയങ്ങളിൽ, വന്ധ്യതയ്ക്കുള്ള കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഒരു ഐ‌വി‌എഫ് പൂര്‍ത്തിയാക്കി കഴിഞ്ഞാൽ പിന്നീട് ശരീരം ക്രിയാത്മകമായി പ്രതികരിക്കാൻ തുടങ്ങുകയും. അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാൽ പിന്നീട് ഗർഭലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട്.

 ഐവിഎഫ് പരാജയപ്പെടുന്നതിനുള്ള സാധ്യത

ഐവിഎഫ് പരാജയപ്പെടുന്നതിനുള്ള സാധ്യത

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഐവിഎഫ് പരാജയപ്പെടുന്നത് എന്ന് പലര്‍ക്കും അറിയുകില്ല. ഗർഭപാത്രത്തിന് പ്രശ്നങ്ങളുള്ള സ്ത്രീകളില്‍ ഐവിഎഫ് പരാജയപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും ഗര്‍ഭപാത്രത്തിന്‍റെ പാളി നേർത്തതാണെങ്കിൽ അവരിൽ ആദ്യ ശ്രമത്തില്‍ തന്നെ ഐവിഎഫ് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും, ഐവിഫെ വരും മാസങ്ങളിൽ ചെയ്താൽ ഗർഭാശയ ലൈനിംഗ് വികസിപ്പിക്കുന്നതിന് ശരീരത്തിന് സാധിക്കുന്നുണ്ട്. ഇവരിൽ സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യതയും അടുത്ത ഐവിഎഫിന് മുൻപ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഗർഭധാരണ സാധ്യത

ഗർഭധാരണ സാധ്യത

ഐവിഎഫിന് ശേഷം ഗർഭധാരണ സാധ്യതയേയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു തവണ ഐവിഎഫ് ചെയ്യുന്നതിന് ശ്രമിക്കുന്ന ദമ്പതികൾക്ക് പോസിറ്റീവ് ഫലങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്. എന്നാൽ അതിന് ശേഷം ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ താരതമ്യേന പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ, ഗർഭധാരണത്തിനുള്ള ആഗ്രഹം, നല്ല വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയെല്ലാം ഇത്തരത്തിൽ നിങ്ങളുടെ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പലരും രണ്ടാമത്തെ ഐവിഎഫിന് മുൻപ് തന്നെ സ്വാഭാവിക ഗർഭം ധരിക്കുന്നതിനുള്ള ചെറിയ സാധ്യതയുണ്ട്.

ഗർഭം ധരിക്കാൻ ശ്രദ്ധിക്കാം

ഗർഭം ധരിക്കാൻ ശ്രദ്ധിക്കാം

ഇനി അവസാനം, ഗർഭധാരണം സ്വാഭാവികമായും അല്ലെങ്കിൽ ഇൻ-വിട്രോ ബീജസങ്കലനത്തിലൂടെയാണെങ്കിലും അതിന് ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ അതിന് മുൻപ് ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഗർഭിണിയാകാൻ ശ്രമിക്കുന്നവര്‍ പുകവലി നിർത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ഗർഭധാരണ സാധ്യതത പകുതിയായി കുറക്കുകയാണ് ചെയ്യുന്നത്. കഫീൻ പാനീയങ്ങള്‍ ദിവസവും കഴിക്കുന്നത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. മദ്യവും അമിതവണ്ണവും ഗർഭാവസ്ഥയെ പൂർണ്ണമായി പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ഗർഭം ധരിക്കാൻ ശ്രദ്ധിക്കാം

ഗർഭം ധരിക്കാൻ ശ്രദ്ധിക്കാം

ഐവിഎഫ് ചെയ്ത് എന്ന് വിചാരിച്ച് ഗർഭധാരണം സംഭവിക്കണം എന്നില്ല. ആരോഗ്യകരമായ ജീവിത ശൈലിയിൽ ശ്രദ്ധിച്ചാൽ മാത്രമേ അത് ഗര്‍ഭധാരണത്തിന് സഹായിക്കുകയുള്ളൂ. കൃത്യമായ വ്യായാമം തിരഞ്ഞെടുക്കുക, നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവ ഐവിഎഫ് നടപടിക്രമത്തിൽ തന്നെ ആവശ്യമാണ്. ഇതെല്ലാം ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

English summary

Chances Of Natural Pregnancy After Failed IVF

Here in this article we are discussing about the chances of natural pregnancy after failed IVF cycle. Take a look.
X
Desktop Bottom Promotion