For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

|

ഗര്‍ഭധാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷമുളവാക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ പലപ്പോഴും ചെറിയ ചില അസാധാരണത്വങ്ങൾ കൊണ്ട് പലരിലും ഗർഭധാരണം സംഭവിക്കാതെ പോവുന്നുമുണ്ട്. ആർത്തവം കൃത്യമല്ലാത്തതും ഓവുലേഷൻ കൃത്യമായി നടക്കാത്തതും എല്ലാം പലപ്പോഴും ഗർഭധാരണത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിലുപരി ഓവുലേഷൻ സമയം ഏതാണെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതും എല്ലാം പലപ്പോഴും ഗർഭധാരണത്തിന് തടസ്സം ഉണ്ടാക്കുന്നവ തന്നെയാണ്.

എന്നാൽ ഒരു മാസത്തെ ആർത്തവ ചക്രത്തിൽ സ്ത്രീ ശരീരത്തിലെ യോനീ സ്രവത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ നോക്കി നമുക്ക് പല കൃത്യമായ ഗർഭധാരണ സമയത്തെ കണ്ടെത്താവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആർത്തവ സമയത്തും ആർത്തവത്തിന് ശേഷവും ഓവുലേഷൻ സമയത്തും ഓവുലേഷന് ശേഷവും ഇനി ഗര്‍ഭധാരണം സംഭവിച്ചാൽ ആ സമയത്തും എന്തൊക്കെ മാറ്റങ്ങൾ യോനീ സ്രവത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Most read:അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെMost read:അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെ

ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് എളുപ്പത്തില്‍ ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. അണ്ഡോത്പാദനം നടക്കുന്ന സമയത്ത് സ്വാഭാവികമായും യോനീ സ്രവത്തിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് തിരിച്ചറിഞ്ഞ് ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആർത്തവത്തിന് മുൻപ്

ആർത്തവത്തിന് മുൻപ്

നിങ്ങളിൽ ആർത്തവത്തിന് ഒരാഴ്ച മുൻപ് തന്നെ സ്ത്രീകളിൽ യോനീ സ്രവത്തിലെ മാറ്റം കണ്ടെത്താൻ സാധിക്കുന്നുണ്ട്. അതിന്‍റെ ഫലമായി സ്ത്രീകളിൽ ഈ സമയത്ത് വളരെ കുറഞ്ഞ അളവിൽ മാത്രമേ യോനീ സ്രവം കാണപ്പെടുന്നുള്ളൂ. എന്നാൽ ഈ സമയം അത്ര സുരക്ഷിതമാണെന്ന് വിചാരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ഗർഭധാരണത്തിനുള്ള സാധ്യതയെ തള്ളിക്കളയാൻ സാധിക്കുകയില്ല. എങ്കിലും ചെറിയ തോതിൽ ഗർഭസാധ്യത ഈ സമയത്തും ഉണ്ടാവുന്നുണ്ട്. എന്നാൽ ഗർഭധാരണം ആഗ്രഹിക്കാത്തവർക്ക് ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കാവുന്നതാണ്.

ആർത്തവത്തിന് ശേഷം

ആർത്തവത്തിന് ശേഷം

ആർത്തവം കഴിഞ്ഞ് അടുത്ത ദിവസം തന്നെ യോനീ സ്രവത്തിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ചെറിയ അളവിൽ ആണെങ്കിൽ പോലും യോനീ സ്രവം ശരീരം ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇതിനെ ടൈപ്പ് 1 മ്യൂക്കസ് എന്നാണ് പറയുന്നത്. ഗർഭധാരണത്തിന് ശ്രമിക്കുന്നവർക്ക് വലിയ സാധ്യതയില്ലെങ്കിലും പൂർണമായും ഗർഭധാരണ സാധ്യത ഇല്ല എന്ന് പറയാൻ സാധിക്കുകയില്ല. കാരണം ഓവുലേഷന് മുൻപുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടാലും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ട്.

ആർത്തവത്തിന് ഒരാഴ്ച കഴിഞ്ഞ്

ആർത്തവത്തിന് ഒരാഴ്ച കഴിഞ്ഞ്

ആർത്തവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നിങ്ങളിൽ സെർവ്വിക്കൽ മ്യൂക്കസ് അഥവാ യോനീ സ്രവത്തിന്‍റെ അളവ് വർദ്ധിക്കുന്നതായി കാണാം. ആർത്തവ ചക്രം 28 ദിവസം കൃത്യമായി ഉള്ളവരിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. ആർത്തവ ചക്രത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളവർക്ക് ചെറിയ മാറ്റങ്ങൾ ദിവസങ്ങളുടെ കാര്യത്തിൽ സംഭവിക്കാവുന്നതാണ്. ഈ സമയത്ത് യോനീ സ്രവത്തെ ടൈപ്പ് 2 എന്ന കാറ്റഗറിയില്‍ ആണ് പെടുത്തുന്നത്. ഇവിടേയും ഗർഭധാരണത്തിന് സാധ്യത കുറവെങ്കിലും ചെറിയ രീതിയിൽ ഗർഭധാരണ സാധ്യത ഉള്ള ദിവസം തന്നെയാണ് ഇത്.

ആര്‍ത്തവത്തിന്‍റെ 11-ാം ദിവസം

ആര്‍ത്തവത്തിന്‍റെ 11-ാം ദിവസം

ആർത്തവം 28 ദിവസം കൃത്യമായി വരുന്നവരിൽ 14-ാമത്തെ ദിവസമാണ് ഓവുലേഷൻ അഥവാ അണ്ഡവിസർജനം സംഭവിക്കുന്നത്. ഈ അവസ്ഥയിൽ ടൈപ്പ് 3 എന്ന കാറ്റഗറിയിൽ വരുന്ന യോനീ സ്രവം വളരെയധികം പ്രത്യുത്പാദന ശേഷിയുള്ളതാണ്. മുട്ടയുടെ വെള്ള പോലുള്ള യോനീ സ്രവമാണ് ഈ സമയത്ത് പുറത്തേക്ക് വരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഓവുലേഷന് തൊട്ടു മുന്‍പ്

ഓവുലേഷന് തൊട്ടു മുന്‍പ്

ആർത്തവത്തിന്‍റെ 14-ാം ദിവസമാണ് ഓവുലേഷൻ നടക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. ഈ സമയത്ത് ബോഡി ടെംപറേച്ചര്‍ വർദ്ധിക്കുകയും ശരീരം ഓവുലേഷന് വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് സെര്‍വ്വിക്കൽ മ്യൂക്കസ് വളരെയധികം ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് സ്ട്രെച്ചി ആയിരിക്കുകയും മുട്ടയുടെ വെള്ള പോല നല്ലതു പോലെ ക്ലിയര്‍ ആയിരിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗർഭധാരണത്തിന് ശ്രമിച്ചാല്‍ പോസിറ്റീവ് ആയിരിക്കും ഫലം. ഇതിനെ ടൈപ്പ് 4 ഡിസ്ചാർജിൻറെ ഗണത്തിലാണ് പെടുത്തുന്നത്.

ഓവുലേഷന് ശേഷം

ഓവുലേഷന് ശേഷം

ഓവുലേഷൻ സംഭവിച്ച് കഴിഞ്ഞതിന് ശേഷം ശരീരം അടുത്ത ആർത്തവത്തിന് വേണ്ടി ശരീരത്തെ ഒരുക്കുന്നതിലേക്ക് എത്തുന്നു. ഈ സമയത്ത് ഉണ്ടാവുന്ന ഡിസ്ചാര്‍ജ് എന്ന് പറയുന്നത് കട്ടിയുള്ളതായി മാറുന്നുണ്ട്. പുതിയ ഒരു ആർത്തവ ചക്രത്തിലേക്ക് ശരീരത്തെ ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങൾ മാറുന്നത്. അടുത്ത ആർത്തവത്തിന് വേണ്ടി തയ്യാറെടുക്കുകയോ അല്ലെങ്കിൽ ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് വേണ്ടി ശരീരത്തെ ഒരുക്കുകയോ ചെയ്യുന്നതാണ് ശരീരം ഈ സമയത്ത് ചെയ്യുന്നത്.

ഇംപ്ലാന്‍റേഷൻ സമയത്ത്

ഇംപ്ലാന്‍റേഷൻ സമയത്ത്

ഓവുലേഷന് ശേഷം ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ശരീരം അൽപം കൂടി കോൺഷ്യസ് ആവുന്നു. ഇതിന്‍റെ ഫലമായി ആർത്തവം തെറ്റുന്നു. എന്നാൽ അതിന് മുൻപ് ശരീരത്തില്‍ ഗർഭപാത്രത്തിനകത്ത് ചെറിയ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഈസ്ട്രജന്‍റേയും പ്രൊജസ്റ്റിറോണിന്‍റേയും അളവ് വർദ്ധിക്കുന്നുണ്ട് ശരീരത്തിൽ മാത്രമല്ല ബീജസങ്കലനത്തിന് ശേഷൺ ഭ്രൂണം ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്ന ഇംപ്ലാന്‍റേഷൻ നടക്കുന്നുണ്ട്. ഈ സമയത്ത് വജൈനല്‍ ഡിസ്ചാർജിനോടൊപ്പം ചെറിയ രീതിയില്‍ ബ്ലീഡിങും ഉണ്ടാവുന്നുണ്ട്.

ഗർഭകാലത്തെ യോനീ സ്രവം

ഗർഭകാലത്തെ യോനീ സ്രവം

ഗർഭകാലത്തും ശരീരത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഗർഭത്തിന്‍റെ മൂന്നാം ട്രൈമസ്റ്ററിൽ ആണ് യോനീ സ്രവത്തിന്‍റെ അളവ് വർദ്ധിക്കുന്നത്. ഇത് പുറത്തേക്ക് വരുമ്പോൾ ചെറിയ രീതിയിൽ ഉള്ള ദുർഗന്ധത്തിനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇതിനെ ക്ലീന്‍ ചെയ്യുന്നതിന് ഒരിക്കലും സോപ്പ് ഉപയോഗിക്കരുത്. പ്രസവത്തിന് ശേഷം ഇത് മാറുകയും യോനീ സ്രവത്തിന്‍റെ അളവിൽ മാറ്റം വരുകയും ചെയ്യുന്നുണ്ട്. പ്രസവം അടുത്തെത്തിയാല്‍ ഈ യോനീ സ്രവത്തോടൊപ്പം ചെറിയ രീതിയിൽ രക്തം കാണപ്പെടുകയും ഇതിനെ മ്യൂക്കസ് പ്ലഗ് എന്നാണ് പറയുന്നത്.

യോനീ സ്രവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാം

യോനീ സ്രവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാം

എന്നാൽ മുകളിൽ‌ പറഞ്ഞ അവസ്ഥയിലാണ് നിങ്ങളിൽ യോനീ സ്രവം എങ്കിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല. എന്നാൽ എന്തെങ്കിലും മാറ്റങ്ങൾ ഇതിൽ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം. യോനീ സ്രവത്തിൽ പല കാരണങ്ങൾ‌ കൊണ്ടും മാറ്റങ്ങൾ വരുന്നുണ്ട്. കൃത്യമല്ലാത്ത ആർത്തവം, മുലയൂട്ടൽ, ഹോർമോൺ മരുന്നുകൾ, ലൈംഗിക ജന്യ രോഗങ്ങൾ, പിസിഓഎസ്, സെർവ്വിക്കൽ സർജറി, നേരത്തേയുള്ള ആർത്തവ വിരാമം, വജൈനൽ ഇൻഫെക്ഷൻ എന്നിവയെല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

English summary

Cervical Mucus Changes At Every Point In Your Menstrual Cycle

In this article we are discussing about the cervical mucus and changes in every menstrual cycle. Read on.
X
Desktop Bottom Promotion