For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ കാലിലുണ്ടാവുന്ന ചൊറിച്ചില്‍ നിസ്സാരമല്ല

|

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതിനെ മറികടക്കാന്‍ ശ്രമിച്ചാലും പലപ്പോഴും ചെറിയ അസ്വസ്ഥതകളുടെ രൂപത്തില്‍ അത് മാറി വരുന്നു. ഗര്‍ഭകാലം മുന്നോട്ട് പോവുന്തോറും സ്ത്രീകളില്‍ വയറ്റില്‍ ചൊറിച്ചില്‍ വര്‍ദ്ധിച്ച് വരുന്നു. ചര്‍മ്മം വലിയുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഗര്‍ഭകാലത്തുണ്ടാവുന്ന കാലിലെ ചൊറിച്ചില്‍. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ആണ് ഉള്ളത്. ചിലര്‍ക്ക് ഗര്‍ഭകാലത്ത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ചൊറിച്ചില്‍ ശരീരത്തിലുടനീളം സംഭവിക്കാം.

Itchy Feet During Pregnancy

എന്നാല്‍ ചിലരില്‍ അത് പാദങ്ങളില്‍ ഒതുങ്ങാറുണ്ട്. ഇതൊരു വലിയ പ്രശ്‌നമല്ല, എന്നാല്‍ നിര്‍ത്താതെ ഉണ്ടാവുന്ന ചൊറിച്ചില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൊളസ്റ്റാസിസ് പോലുള്ള അവസ്ഥയിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ പാദങ്ങള്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എപ്പോള്‍ ഡോക്ടറെ കാണണം എന്നും നമുക്ക് നോക്കാവുന്നതാണ്. കാലിലെ ചൊറിച്ചില്‍ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ട് ചൊറിച്ചില്‍ ഉണ്ടാവുന്നു?

എന്തുകൊണ്ട് ചൊറിച്ചില്‍ ഉണ്ടാവുന്നു?

ഗര്‍ഭകാലത്ത് ആളുകള്‍ക്ക് കാലില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഹോര്‍മോണുകളിലുണ്ടാവുന്ന മാറ്റം, വിയര്‍പ്പിന്റെ വര്‍ദ്ധനവം, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ എന്നിവയെല്ലാമാണ് ഇത്തരത്തില്‍ പാദങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ ചിലതായി പറയുന്നത്. ചില അവസരങ്ങളില്‍ ഇതിന് കാരണമാകുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയിലെ കൊളസ്റ്റാസിസ് എന്ന അവസ്ഥ മൂലമാണ്.

എന്താണ് കൊളാസ്റ്റിസിസ്

എന്താണ് കൊളാസ്റ്റിസിസ്

കൊളസ്റ്റാസിസില്‍ എന്നാല്‍ ഗര്‍ഭസമയത്തുണ്ടാവുന്ന ഹോര്‍മോണുകള്‍ കരളിന് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ്. ഇത് കരളിനേയും രക്തപ്രവാഹത്തിനേയും പ്രവര്‍ത്തന രഹിതമാക്കുന്നു. ഇവയില്‍ പിത്തരസം അടിഞ്ഞ് കൂടുന്നു. ഇത് മൂലം കൈകളിലും കാലുകളിലും ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇത് ഒരിക്കലും നിസ്സാരമായി കണക്കാക്കാതെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കാലില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചര്‍മ്മത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെ കൂടുതലായിരിക്കും. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായേക്കാം. ഇത് പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ സംവിധാനത്തേയും ഇത് ബാധിക്കുന്നു. ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയോ ചിലത് വളരെയധികം കുറയുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവും. ഹോര്‍മോണുകളുടെയും രോഗപ്രതിരോധ വ്യവസ്ഥയിലെയും മാറ്റമാണ് ഇത്തരം ചര്‍മ്മ പ്രകോപനങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്.

നാഡീ സംവേദനക്ഷമത

നാഡീ സംവേദനക്ഷമത

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലം പലപ്പോഴും അല്‍പം സെന്‍സിറ്റീവ് നിറഞ്ഞാതായിരിക്കും. ഇതിന്റെ ഫലമായി അവരുടെ ഞരമ്പുകള്‍ കൂടുതല്‍ സെന്‍സിറ്റീവാകുന്നു. ഇത് പലപ്പോഴും ഇത്തരം ചൊറിച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ അമിത വിയര്‍പ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ചൊറിച്ചില്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ചര്‍മ്മം വലിച്ചുനീട്ടുന്നത്

ചര്‍മ്മം വലിച്ചുനീട്ടുന്നത്

ചര്‍മ്മം വലിച്ച് നീട്ടുന്നത് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രധാനമായും വയറിന്റെ ഭാഗത്താണ് സംഭവിക്കുന്നത്. കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ തരത്തില്‍ ഗര്‍ഭപാത്രം വലുതാവുമ്പോള്‍ ചര്‍മ്മവും വലുതാവുന്നു. ഇത് ചൊറിച്ചിലിലേക്കും പിന്നീട് സ്‌ട്രെച്ച് മാര്‍ക്കിലേക്കും നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് അടിവയര്‍, തുടകള്‍, നിതംബം, സ്തനങ്ങള്‍ എന്നീ ഭാഗങ്ങളില്‍ ഇത് മൂലം ചൊറിച്ചില്‍ ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും നിങ്ങളുടെ ജീനുകള്‍, ഹോര്‍മോണുകള്‍, ശരീരഭാരത്തിന്റെ വര്‍ദ്ധനവം എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഉണ്ട്.

സോറിയാസിസ്

സോറിയാസിസ്

നിങ്ങള്‍ സോറിയാസിസ് ഉണ്ടായിരുന്ന ഒരു വ്യക്തിയാണെങ്കില്‍ ഗര്‍ഭകാലത്ത് ഇതിനുള്ള സാധ്യത അല്‍പം കുറവായിരിക്കും. എന്നാല്‍ ചില സ്ത്രീകളില്‍ ഇതിന് വിപരീതമായ ഫലമാണ് ഉണ്ടാവുന്നത്. സോറിയാസിസ് വര്‍ദ്ധിക്കുന്നതിനും ഇത് അസഹനീയമായ ചൊറിച്ചിലിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. ഇത് പലര്‍ക്കും പാദങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആദ്യ ട്രൈമസ്റ്റര്‍ മുതല്‍ തന്നെ ഇത് കാണപ്പെടുന്നു.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോഴാണ് എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. കാരണം ഇത് ഗുരുതരമായ അവസ്ഥയായി മാറുന്നതിനുള്ള സാധ്യത മുന്‍കൂട്ടി അറിഞ്ഞ് വേണം പലപ്പോഴും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കാന്‍. കഠിനമായ ചൊറിച്ചില്‍, ഓരോ ദിവസവും ഇത് വര്‍ദ്ധിച്ച് വരുന്നത്, രാത്രിയില്‍ കൂടുതലാവുന്ന അവസ്ഥ, നിങ്ങളുടെ ചര്‍മ്മത്തിലോ കണ്ണുകളിലോ മഞ്ഞനിറം പോലെ കാണപ്പെടുന്നത്, മൂത്രത്തിലെ നിറം മാറ്റം, മലബന്ധം, മുകളിലായി വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

പരിഹാരം

പരിഹാരം

നല്ലതുപോലെ ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കി വെക്കുന്നത് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിക്കുന്നുണ്ട്. അത് കൂടാതെ ആരോഗ്യമുള്ള ചര്‍മ്മത്തിന് വേണ്ടി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. കാലില്‍ ഈര്‍പ്പം നില്‍ക്കാതെ ശ്രദ്ധിക്കണം. ചെരിപ്പിടുമ്പോഴും മറ്റും പ്രത്യേകിച്ച് മഴക്കാലമെങ്കില്‍ ഈര്‍പ്പം നിലനില്‍ക്കാതെ ശ്രദ്ധിക്കണം. ഇത് കൂടാതെ ഇടക്കിടക്ക് ചെറുചൂടുള്ള വെള്ളത്തില്‍ കാല്‍ കഴുകുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ചെയ്തിട്ടും അല്‍പം പോലും കുറവില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണംആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണം

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി

English summary

Causes of Itchy Feet During Pregnancy In Malayalam

Here in this article we are sharing some causes of itchy feet during pregnancy in malayalam. Take a look.
X
Desktop Bottom Promotion