ഗർഭകാലത്ത് ദാഹം കൂടുതലോ, പ്രമേഹം അളവിലധികം?

ഗർഭകാലം കൂടുതൽ അരുതുകളുടേയും ശ്രദ്ധയുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ മുതിർന്നവർ പറയുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെയും കരുതലോടെയം അനുസരിക്കുകയും വേണം. ഭക്ഷണത്തിന്റെ കാര്യത്തിലായാലും എന്തിനധികം കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലായാൽ പോലും വളരെയധികം ശ്രദ്ധ നമുക്ക് വേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ഭാവിയിൽ ഉണ്ടാവാൻ പോവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

ഗർഭകാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിത ദാഹം. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. കാരണം ദാഹം പലപ്പോഴും പിടിച്ച് നിർത്തുന്നതിലൂടെ ശരീരത്തിൽ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായി വരുന്നു. ഇത് അമ്മക്കും കുഞ്ഞിനും ദോഷം നൽകുന്ന ഒന്നാണ്. ഗർഭകാലത്തുണ്ടാവുന്ന അമിത ദാഹം അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് തിരിച്ചറിയണം. ഗർഭകാലത്ത് ഒരു കാരണവശാലും ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അമിത ദാഹത്തിന്റെ കാരണങ്ങൾ നോക്കാം.

ഫ്ളൂയിഡിൻറെ അഭാവം

ഫ്ളൂയിഡിൻറെ അഭാവം

ശരീരത്തിൽ ഫ്ളൂയിഡിന്റെ അഭാവം വളരെയധികം കുറയുന്ന അവസരത്തിൽ ഗർഭകാലത്ത് സ്ത്രീകളിൽ ദാഹം കൂടുതലായിരിക്കും. സാധാരണ അവസ്ഥയിൽ 1 മുതൽ 1.5 മില്ലിലിറ്റർ വെള്ളം അത്യാവശ്യമായി വേണം. എന്നാൽ ഗർഭകാലത്ത് ഇതിന്റെ അളവനും കലോറിയുടെ അളവും 300 ആയി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ 300 മില്ലിലിറ്റർ ഫ്ളൂയിഡ് ശരീരത്തിൽ എത്തുന്നതിനുള്ള അവസരം ഉണ്ടാക്കണം. അല്ലാത്ത അവസ്ഥയിൽ‌ ഇത് അമിത ദാഹത്തിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

രക്തയോട്ടം വർദ്ധിക്കുന്ന സമയം

രക്തയോട്ടം വർദ്ധിക്കുന്ന സമയം

രക്തയോട്ടം ഏറ്റവും അധികം വർദ്ധിക്കുന്ന സമയമാണ് ഗർഭകാലം. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും വേണ്ട രീതിയിൽ രക്തം എത്തിയില്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിലും മാറ്റം വരുത്തേണ്ടതാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയിൽ ശരീരത്തിലെ രക്തയോട്ടത്തിന്റെ കാര്യത്തിലും മാറ്റം വരുന്നുണ്ട്. ഇതെല്ലാം പലപ്പോഴും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ദാഹം കൂടുതൽ തോന്നുന്നതിനും കാരണമാകുന്നുണ്ട്.

പുതിയ കോശങ്ങളും കലകളും

പുതിയ കോശങ്ങളും കലകളും

കുഞ്ഞിന് വളരാൻ സാഹചര്യമൊരുക്കുന്നതിനിടയിൽ ശരീരത്തിൽ പുതിയ കോശങ്ങളും കലകളും രൂപീകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല ഗർഭാവസ്ഥയിൽ ദഹനം കൃത്യമാവുന്നതിനും മറ്റും പുതിയ കോശങ്ങളും രൂപികരിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായാണ് ശരീരത്തിൽ നിന്ന് ടോക്സിനേയും മറ്റും പുറന്തള്ളുന്നതും കുഞ്ഞിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷകങ്ങളും മറ്റും ആഗിരണം ചെയ്യപ്പെടുന്നതും. വെള്ളത്തിന്റെ അളവ് വർദ്ധിക്കുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ശരിയായ വളർച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ ദാഹം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക ഗർഭകാലത്ത് സാധാരണമാണ്. ഗർഭത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി വേണമെങ്കിൽ ഇത് കണക്കാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇടക്കിടെയുള്ള മൂത്രശങ്ക വളരെയധികം ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കുന്നതിന് നമ്മൾ തയ്യാറാവുന്നുണ്ട്. ഗര്‍ഭപാത്രം വികസിക്കുമ്പോൾ അത് ബ്ലാഡറിൽ സമ്മർദ്ദം ചെലുത്തുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്ക ഉണ്ടാവുന്നത്.

കുറഞ്ഞ രക്തസമ്മർദ്ദം

കുറഞ്ഞ രക്തസമ്മർദ്ദം

ഗർഭാവസ്ഥയിൽ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കുറഞ്ഞ രക്തസമ്മർദ്ദം. ഈ അവസ്ഥയില്‍ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ ക്ഷീണവും തളർച്ചയും ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പലപ്പോഴും കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഒരിക്കലും ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന കുറഞ്ഞ രക്തസമ്മർദ്ദം ഒരു നല്ല ശീലമല്ല. ഇതിനെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവില്‍ ഗർഭകാലത്ത് മാറ്റങ്ങൾ ഉണ്ടാവുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളിൽ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഗർഭകാലത്ത് ഉണ്ടാവുന്നവരിൽ പലപ്പോഴും അമിത ദാഹം സാധാരണയാണ്. പ്രമേഹത്തിന്റെ അളവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ജനിക്കാൻ പോവുന്ന കുഞ്ഞിന് വരെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലേക്ക് പലപ്പോഴും എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

Story first published: Friday, August 2, 2019, 10:51 [IST]
X
Desktop Bottom Promotion