ബീജാരോഗ്യം കുറവെങ്കിൽ അബോർഷൻ ഉറപ്പ്, ലക്ഷണങ്ങൾ

വിവാഹ ശേഷം ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികളില്‍ നല്ലൊരു ശതമാനം പേരെയും അബോർഷൻ എന്ന പ്രതിസന്ധി പിടികൂടുന്നുണ്ട്. എന്നാൽ ഗർഭത്തിന്‍റെ ആദ്യ മാസങ്ങളിൽ നടക്കുന്ന അബോർഷൻ സാധാരണമാണ്. മൂന്ന് മാസത്തിന് ശേഷം ഉണ്ടാവുന്ന അബോർഷൻ ആണ് ശ്രദ്ധിക്കേണ്ടത്.

എന്നാൽ ഗർഭാംരംഭത്തിൽ ഉണ്ടാവുന്ന അബോർഷൻ പലപ്പോഴും എന്ത് കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല. ക്രോമസോം തകരാറാണ് ഇതിന് പിന്നിൽ എന്ന് പറയുന്നുണ്ടെങ്കിലും എന്താണ് ഇത്തരം പ്രതിസന്ധിക്ക് കാരണം എന്നത് പലപ്പോഴും അറിയുന്നില്ല.

ഗർഭധാരണം സ്ത്രീയെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. ബീജസങ്കലനത്തിന് ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്ന ഭ്രൂണത്തിന് ആരോഗ്യമുണ്ടോ ഇല്ലയോ എന്നുള്ളത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു കാര്യമാണ്. ഇതിന് അണ്ഡത്തിന്‍റെ ആരോഗ്യവും ബീജത്തിന്‍റെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടത്.

അല്ലെങ്കിൽ ഗർഭധാരണം സംഭവിച്ചാലും അത് ആരോഗ്യമില്ലാത്ത ഭ്രൂണമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. പുരുഷന്മാരിൽ ഉണ്ടാവുന്ന ആരോഗ്യമില്ലാത്ത ബീജം അബോര്‍ഷന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ...

ബീജാരോഗ്യവും അബോർഷനും

ബീജാരോഗ്യവും അബോർഷനും

ബീജത്തിന്‍റെ ആരോഗ്യവും അബോർഷനും തമ്മിൽ വളരെയധികം ബന്ധമാണ് ഉള്ളത്. പലപ്പോഴും അബോർഷൻ നടന്ന് കഴിഞ്ഞാൽ അത് സ്ത്രീകളുടെ മാത്രം ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നത് എന്നായിരുന്നു ധാരണ. എന്നാൽ ഈ അടുത്ത് നടന്ന പഠനത്തിലാണ് ബീജത്തിൻറെ ആരോഗ്യവും അബോർഷനും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ആരോഗ്യകരമായ ബീജമുള്ള പുരുഷൻമാരിൽ ആരോഗ്യമുള്ള തരത്തിൽ ബീജസങ്കലനം നടക്കുകയും ആരോഗ്യമുള്ള ഭ്രൂണത്തിന് ജന്മം നല്‍കുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. വിജയകരമായ രീതിയിൽ ഗർഭധാരണം അതിന്‍റെ കാലാവധി പൂർത്തിയാക്കുകയും ചെയ്യുന്നുണ്ട്.

 ഒന്നിൽ കൂടുതൽ അബോർഷൻ

ഒന്നിൽ കൂടുതൽ അബോർഷൻ

അബോർഷൻ ഒന്നിൽ കൂടുതൽ ആണ് സംഭവിക്കുന്നത് എന്നുണ്ടെങ്കിൽ അതും അൽപം ശ്രദ്ധിക്കണം. കാരണം ഇതിന് പിന്നിൽ ബീജത്തിന്‍റെ ആരോഗ്യക്കുറവാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അബ്നോർമൽ ക്രോമസോം ആണ് പലപ്പോഴും ഇതിന്‍റെ പിന്നിലെ പ്രധാന കാരണം. ഇതിന് പിന്നിൽ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും, ഭക്ഷണ രീതിയും എല്ലാം വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം പുരുഷൻമാർ ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ അബോർഷന്‍ ഒന്നിൽ കൂടുതൽ തവണ ഉണ്ടാവുന്നുണ്ട്. കൃത്യമായ കാരണം കണ്ടെത്തി ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം.

 ക്രോമസോം പ്രശ്നങ്ങൾ

ക്രോമസോം പ്രശ്നങ്ങൾ

ക്രോമസോം പ്രശ്നങ്ങൾ പലപ്പോഴും അബോര്‍ഷന്‍റെ പ്രധാന കാരണമായി മാറുന്നത് ഗർഭത്തിന്‍റെ ആദ്യ മാസങ്ങളിലാണ്. എല്ലാ ജീവജാലങ്ങളിലും ക്രോമസോമുകളുടെ എണ്ണം സ്ഥിരമാണ്. മനുഷ്യ ശരീരത്തിലെ ഓരോ കോശങ്ങളിലും 46 എണ്ണം ക്രോമസോമുകളാണ് ഉള്ളത്. എന്നാൽ ഇവയുടെ എണ്ണത്തിൽ മാറ്റം വരുമ്പോഴാണ് അത് ജനിക്കുന്ന കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഡൗൺ സിൻഡ്രോം പോലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ബാധിക്കുന്നത് ക്രോമസോം പ്രശ്നങ്ങൾ കാരണമാണ്. എന്നാൽ ചില ആരോഗ്യമില്ലാത്ത ഭ്രൂണങ്ങൾ ഗർഭപാത്രത്തിൽ വളരുമ്പോള്‍ ശരീരം തനിയേ തന്നെ അബോർഷന്‍ നടത്തുന്നുണ്ട്.

അച്ഛനിലെ ക്രോമസോം

അച്ഛനിലെ ക്രോമസോം

ഗർഭത്തിന്‍റെ ആദ്യ മാസത്തിൽ സംഭവിക്കുന്ന അബോർഷന് പലപ്പോഴും കുഞ്ഞിന്‍റെ തന്നെ ക്രോമസോം തകരാറായിരിക്കും ഉണ്ടാവുന്നത്. എന്നാൽ അച്ഛനിലെ ക്രോമസോം തകരാർ ആണ് ഉള്ളത് എന്നുണ്ടെങ്കില്‍ അത് തുടർച്ചയായ അബോർഷന് കാരണമാകുന്നുണ്ട്. പുരുഷന്‍റെ ബീജത്തിൽ ഉണ്ടാവുന്ന അബ്നോർമൽ ക്രോമസോം ആണ് ഇതിന്‍റെ കാരണം എന്നാണ് പഠനങ്ങൾ പറയുന്നത്. തുടർച്ചയായ അബോർഷൻ നിങ്ങളിൽ ഉണ്ടാവുന്നുണ്ടെങ്കില്‍ സ്ത്രീകളില്‍ മാത്രം പരിശോധന നടത്താതെ പുരുഷൻമാരിലെ ബീജത്തിൻറെ ആരോഗ്യവും ഗുണവും എല്ലാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ തുടർച്ചയായി ഉണ്ടാവുന്ന ഇത്തരത്തിലുള്ള അബോർഷന്റെ പ്രധാന കാരണം ഒരിക്കലും ബീജത്തിൻറെ പ്രശ്നം മാത്രമായിരിക്കില്ല.

ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ

ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ

ബീജത്തിന്‍റെ ആരോഗ്യമില്ലായ്മ, ചലന ശേഷി ഇല്ലായ്മ എന്നിവയെല്ലാം പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സ‍ൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ആരോഗ്യകരമായ ഒരു ഗർഭകാലം ആണ് ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കിൽ പ്രഗ്നൻസി പ്ലാന്‍ ചെയ്യുന്നതിന് മുൻപ് ദമ്പതികൾ എല്ലാ വിധത്തിലുള്ള പരിശോധനകളു നടത്തേണ്ടതാണ്. പ്രത്യേകിച്ച് ഒന്നോ രണ്ടോ അബോർഷൻ ചരിത്രം ഉള്ളവരാണെങ്കില്‍. സ്ത്രീകളുടെ ആരോഗ്യം മാത്രമല്ല ഗർഭധാരണത്തിന് മുൻപ് ശ്രദ്ധിക്കേണ്ടത് ,പുരുഷൻമാരുടെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

സ്പേം ടെസ്റ്റിങ്

സ്പേം ടെസ്റ്റിങ്

അബോർഷൻ ഹിസ്റ്ററിയുള്ളവരിൽ പലപ്പോഴും ഡോക്ടർ സ്പേം ടെസ്റ്റിംങിന് വിധേയമാവുന്നതിന് വേണ്ടി പറയുന്നുണ്ട്. ഇതിൽ ബീജത്തിന്‍റെ ആരോഗ്യം, ബീജത്തിന്‍റെ ആകൃതി, ബീജത്തിന്‍റെ എണ്ണം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സ്പേം ടെസ്റ്റിങ്ങിന് വിധേയമാവുന്നവരിൽ ഇതിനെക്കുറിച്ചെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തുടർച്ചയായുണ്ടാവുന്ന അബോർഷന്‍റെ കാരണങ്ങളില്‍ ഇതും ഒരു കാരണമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പരിശോധനയിൽ മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്.

Story first published: Thursday, November 21, 2019, 13:21 [IST]
X
Desktop Bottom Promotion