For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന കൂടുതലോ, ഗർഭധാരണത്തിന് പ്രയാസപ്പെടും

|

ഗർഭധാരണവും ആര്‍ത്തവവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ആർത്തവ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾ എന്തുകൊണ്ടാണ് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരിലും സാധാരണ ആർത്തവ സമയത്ത് വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന്‍റെ തീവ്രതയാണ് ശ്രദ്ധിക്കേണ്ടത്.

വളരെയധികം വേദനയുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ഇത് ഗർഭധാരണത്തിന് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ആർത്തവ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾ ഭാവിയില്‍ വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

എന്തുകൊണ്ടാണ് ആർത്തവ സമയത്ത് വേദന അനുഭവപ്പെടുന്നത് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ഗർഭാശയം ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് പ്രോസ്റ്റാഗ്ലാൻഡിൻ. ഇത് നിങ്ങളുടെ ആര്‍ത്തവ സമയത്ത് പലപ്പോഴും മലബന്ധം ഉണ്ടാക്കുന്നുണ്ട്.

Most Read: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയംMost Read: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

ഈ രാസവസ്തുവിന്റെ പ്രധാന പ്രവർത്തനം ശരീര താപനില നിയന്ത്രിക്കുക, വീക്കം നിയന്ത്രിക്കുക, സെൽ വളർച്ചയെ സഹായിക്കുക, പേശികളുടെ നീർവീക്കം, സങ്കോചം എന്നിവയാണ്. എന്നാൽ നിങ്ങളുടെ ആർത്തവ സമയത്ത് പ്രോസ്റ്റാഗ്ലാഡിൻ നിങ്ങളുടെ ഗർഭാശയ പേശികളിൽ സങ്കോചങ്ങൾക്ക് കാരണമാവുകയും ആർത്തവ സമയത്ത് വേദന അനുഭവപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. എന്നാൽ അതികഠിനമായ വേദന ആർത്തവ സമയത്ത് ഉണ്ടാവുമ്പോൾ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കാം. കൂടുതൽ അറിയാൻ വായിക്കൂ...

 പെല്‍വിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെല്‍വിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇന്‍ഫ്ളമേറ്ററി ഡിസീസ് പലപ്പോഴും ലൈംഗികമായി പകരുന്ന അണുബാധകളോ എസ്ടിഐകളോ കാരണം ഉണ്ടാവുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളേയും വളരെയധികം ബാധിക്കുന്നുണ്ട്. എന്നാൽ ഇതിന്‍റെ ലക്ഷണം പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഇതിന്‍റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ലൈംഗികതയ്ക്കിടെ അസാധാരണമായ യോനി ഡിസ്ചാർജ്, വേദന തുടങ്ങിയ ലക്ഷണങ്ങൾ ആണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കാതെ വിടുന്നു. എന്നാൽ അസാധാരണമായ ആർത്തവ വേദന ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതിന് പിന്നില്‍ ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയാവുന്നതാണ്. ഇത് ഫലോപിയന്‍ ട്യൂബിനേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് പലപ്പോഴും അത് ഗർഭധാരണത്തിന് വില്ലനായി മാറുന്നുണ്ട്.

 എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ് എങ്ങനെ ഗർഭത്തിന് തടസ്സമാവുന്നു എന്നത് പലർക്കും അറിയാത്തതാണ്. അണ്ഡവാഹിനിക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങളാണ് വന്ധ്യതയുടെ പ്രധാന കാരണമായി മാറുന്നത്. അത് മാത്രമല്ല ഗർഭാശയത്തിന് അകത്തും ഗർഭാശയത്തിന്‍റെ പുറത്തുമായി ഉണ്ടാവുന്ന എൻഡോമെട്രിയോസിസ് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും ആർത്തവ സമയത്ത് അതികഠിനമായ വേദന ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗർഭധാരണത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ ശ്രദ്ധിക്കണം.

ഫൈബ്രോയ്ഡുകൾ

ഫൈബ്രോയ്ഡുകൾ

30% സ്ത്രീകളിലും ഫൈബ്രോയ്ഡ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നോൺക്യാൻസറസ് ട്യൂമറുകൾ ആയാണ് വളരുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും ഇത്തരം അവസ്ഥകൾ കാണപ്പെടുന്നുണ്ട്. ഗർഭാശയ ഭിത്തിയിലെ പേശികളിൽ നിന്നുണ്ടാവുന്ന അമിത വളർച്ചയാണ് മുഴകളായി മാറുന്നതും ഇവയെ ആണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നതും. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഇതിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ് ആർത്തവ സമയത്തുള്ള അമിത രക്തസ്രാവവും ആർത്തവ സമയത്തെ വേദനയും. ഇത് രണ്ടും ഫൈബ്രോയ്ഡിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ചില സമയങ്ങളിൽ ഇത് അബോർഷനിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.

Most read:പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണംMost read:പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണം

 ഓവേറിയന്‍ സിസ്റ്റ്

ഓവേറിയന്‍ സിസ്റ്റ്

ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഓവേറിയൻ സിസ്റ്റ്. ഇത് ചെറുതാണെങ്കിൽ അത്ര വലിയ പ്രശ്നം ഉണ്ടാക്കുകയില്ല. എന്നാൽ ഇതിന്‍റെ വലിപ്പം കൂടുമ്പോൾ അത് പലപ്പോഴും അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അടിവയറ്റിൽ വേദന, ആർത്തവ സമയത്തെ അതികഠിനമായ വേദന, അമിത രക്തസ്രാവം എന്നിവയാണ് പലപ്പോഴും ഇതിന്‍റെ പ്രധാന ലക്ഷണം. ഇത് പലപ്പോഴും ഗർഭധാരണത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ അസാധാരണമായ ആർത്തവ വേദന ഉണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം തിരിച്ചറിയണം

പരിഹാരം തിരിച്ചറിയണം

നിങ്ങൾക്ക് ആര്‍ത്തവം അതികഠിനമായാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കിൽ അത് വഷളാവുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ വേദന കുറക്കുന്നതിന് വേണ്ടി ഹോർമോൺ ഗുളികകൾ കഴിക്കാൻ ആണ് ഡോക്ടർ നിങ്ങളോട് നിർദ്ദേശിക്കുന്നത്. എന്നാൽ നിങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഡോക്ടർ ഇത് നിർദ്ദേശിക്കുന്നില്ല. ഇത് കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സകൾ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം

പ്രതിരോധം

എന്നാൽ ചില അവസരങ്ങളിൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നവരും ഉണ്ട്. എന്നാൽ ഗർഭധാരണത്തിന് ശ്രമിക്കുന്നവരിൽ ഇതിനെക്കുറിച്ച് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് ശ്രമിക്കുന്നവരില്‍ അൽപം ശ്രദ്ധിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഗർഭധാരണ സമയത്തും അൽപം ശ്രദ്ധിക്കേണ്ടതാണ്. വെല്ലുവിളികൾ ഉയര്‍ത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ത്തവ സമയത്തെ അമിത വേദനക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ വന്ധ്യതയെന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Can Painful Period Affect Your Fertility

Here in this article we are discussing about can painful period affect your ability to get pregnant. Read on.
X
Desktop Bottom Promotion