For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയുടെ സ്ഥിരോപയോഗം ഗർഭധാരണത്തിന് തടസ്സമോ

|

ലോകമെമ്പാടുമുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും പ്രിയങ്കരമായ ഓപ്ഷനുകളിലൊന്നാണ് ഗർഭ നിരോധന ഗുളികകൾ. ഈ ഗുളികകൾ ചിലപ്പോൾ ഗർഭം തടയുന്നതിന് മാത്രമല്ല, പി‌സി‌ഒ‌എസ്, എൻഡോമെട്രിയോസിസ്, മുഖക്കുരു, ക്രമരഹിതമായ ആർത്തവം, പി‌ എം‌ എസ് എന്നിവയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നു. പലരും ഗർഭധാരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് ധാരാളമാണ്. എന്നാൽ ഈ ഗുളിക പതിവായി ദീര്‍ഘകാലം കഴിക്കുന്നവരിൽ ചെറിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്.

Most read: ഓവുലേഷൻ ആദ്യം കൃത്യമാവണം, എന്നാൽ ഗർഭം ഉറപ്പ്Most read: ഓവുലേഷൻ ആദ്യം കൃത്യമാവണം, എന്നാൽ ഗർഭം ഉറപ്പ്

നിങ്ങൾ ഈ മരുന്നുകൾ ദീർഘകാലമായി കഴിക്കുന്നവരാണെങ്കില്‍ അത് നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട്, നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ എത്രത്തോളം ബാധിക്കുന്നുണ്ട്, ഈ ഗുളികകൾ ഗർഭധാരണം ബുദ്ധിമുട്ടുണ്ടാക്കുമോ, പ്രത്യുത്പാദന ശേഷിയെ ബാധിക്കുമോ എന്നുള്ളത് പലരേയും പ്രതിസന്ധിയിൽ ആക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതൽ വായിക്കൂ..

ഗർഭധാരണത്തിനെ ബാധിക്കുന്നുവോ?

ഗർഭധാരണത്തിനെ ബാധിക്കുന്നുവോ?

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ഗർഭധാരണത്തിനെ ബാധിക്കുന്നുണ്ടോ എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തിൽ ഡോക്ടർ നിർദ്ദേശിച്ച തരത്തിലുള്ള മരുന്നുകൾ ഗർഭനിരോധന ഉപാധികൾ ആയി ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത് മാത്രമല്ല ദീർഘകാലമായി ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നതിലൂടെ അത് വന്ധ്യതയിലേക്ക് എത്തുന്നുണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

മരുന്നുകൾ നിര്‍ത്തുമ്പോൾ

മരുന്നുകൾ നിര്‍ത്തുമ്പോൾ

നിങ്ങൾ വളരെക്കാലമായി ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരാണെങ്കിൽ പെട്ടെന്ന് നിർത്തുമ്പോൾ അത് അവരുടെ ആർത്തവ ചക്രത്തിൽ ചെറിയ രീതിയിൽ ഉള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഒന്നോ രണ്ടോ മൂന്നോ ആർത്തവത്തിന് ശേഷം കൃത്യമായ ആർത്തവം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇത്തരത്തിലുള്ള ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതിലൂടെ അത് പലപ്പോഴും എക്ടോപിക് ഗർഭധാരണത്തിനുള്ള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗുളിക കഴിക്കുന്നതിലൂടെ ഫെർട്ടിലിറ്റിയെ ബാധിക്കാനിടയില്ല, പക്ഷേ മറ്റ് ചില അടിസ്ഥാന പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

ഹോർമോണൽ ഇംബാലൻസസ്

ഹോർമോണൽ ഇംബാലൻസസ്

ഹോർമോണൽ ഇംബാലൻസ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ. ഇത് ഉപയോഗിക്കുന്നതിലൂടെ പ്രൊജസ്റ്റിറോൺ ഈസ്ട്രജൻ അളവ് മാറ്റപ്പെടുന്നുണ്ട്. ഇത് ഹോർമോണൽ ഇംബാലൻസ് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അത് ചിലപ്പോൾ ആർത്തവത്തിനും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും ചെറിയ രീതിയിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കണം. ഈ ഹോർമോണൽ ഇംബാലൻസ് ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് ചിലപ്പോൾ കാരണമാകുന്നുണ്ട്.

 ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

ആർത്തവ ദിനങ്ങളിൽ മാറ്റങ്ങൾ

ആർത്തവ ദിനങ്ങളിൽ മാറ്റങ്ങൾ

ആർത്തവ ദിനങ്ങളിൽ ചെറിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ഉണ്ടാവുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത് നിങ്ങളിൽ ആർത്തവ ചക്രം വർദ്ധിപ്പിക്കുന്നതിനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. നിങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുമ്പോള്‍ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. പ്രഗ്നൻസി പ്ലാൻ ചെയ്യുമ്പോള്‍ നാല് മാസം മുൻപ് തന്നെ ഇത്തരം ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് നിർത്താൻ ശ്രമിക്കണം.

സെർവ്വിക്കല്‍ മ്യൂക്കസിൽ മാറ്റം

സെർവ്വിക്കല്‍ മ്യൂക്കസിൽ മാറ്റം

സെർവ്വിക്കൽ മ്യൂക്കസില്‍ മാറ്റം ഉണ്ടാവുന്ന അവസ്ഥകൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ അത് പലപ്പോഴും വളരെയധികം ബാധിക്കുന്നത് ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നവരിലാണ്. ഇത് കൂടുതൽ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കാരണം ഓവുലേഷൻ സമയവും ഗർഭധാരണത്തിന് അനുയോജ്യമായ സമയവും കണ്ടെത്തുന്നത് പലപ്പോഴും യോനീസ്രവം നോക്കിയാണ്. ഇത് മനസ്സിലാക്കാൻ സാധിക്കാത്തത് പലപ്പോഴും ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നതിലൂടെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഓവുലേഷനിൽ പ്രശ്നങ്ങൾ

ഓവുലേഷനിൽ പ്രശ്നങ്ങൾ

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ പലപ്പോഴും ഓവുലേഷൻ പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകൾക്ക് പിന്നിൽ ഗർഭനിരോധന ഗുളികകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹോർമോൺ ഇംബാലൻസ് ഉണ്ടാവുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും ഓവുലേഷനും വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഇതിന് കാരണം ഇത്തരം ഗുളികകൾ ശരീരത്തിൽ സിന്തറ്റിക് ഹോർമോണുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നുണ്ട്. ഇത് അണ്ഡോത്പാദന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. എന്നിരുന്നാലും, സാധാരണ സ്ത്രീ ശരീരം ഓവുലേഷൻ സമയത്ത് പ്രവർത്തിക്കുന്നത് ഇങ്ങനെയല്ല. സാധാരണ ആർത്തവചക്ര സമയത്ത്, അണ്ഡോത്പാദനത്തിനായി ഫോളിക്കിൾ തയ്യാറാക്കുന്ന ഹോർമോണുകൾ ശരീരം പുറത്തുവിടുന്നു, ഇത് ഒടുവിൽ ഗർഭധാരണത്തിലേക്ക് നയിച്ചേക്കാം.

English summary

Can Long Term Use of Birth Control Pills Make it Difficult to Get Pregnant

Here in this article we are discussing about the long term use of birth control pills make it difficult to get pregnant. Read on.
X
Desktop Bottom Promotion