For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ആഴ്ചയിലും ഗര്‍ഭിണികളിലെ അമ്മിഞ്ഞമാറ്റം

|

ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും പലര്‍ക്കും സാധിക്കുന്നില്ല. കാരണം ചെറിയ മാറ്റങ്ങള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. ശാരീരികമായി ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ പോലെ തന്നെ മാനസികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് എന്തൊക്കെ ശാരീരികമായി ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

പ്രസവത്തിന് മുന്‍പ് വജൈനല്‍ രോമം കളയണം, കാരണംപ്രസവത്തിന് മുന്‍പ് വജൈനല്‍ രോമം കളയണം, കാരണം

സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന സ്തനമാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ഓരോ ആഴ്ചയിലും നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം എന്നുള്ളതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

1-4 വരെയുളള ആഴ്ചകളില്‍

1-4 വരെയുളള ആഴ്ചകളില്‍

1-4 വരെയുളള ആഴ്ചകളില്‍ ഫോളിക്കുലാര്‍, ഓവുലേറ്ററി മാറ്റങ്ങള്‍ ഗര്‍ഭപാത്രത്തിലും ഭ്രൂണത്തിലും സംഭവിക്കുന്നുണ്ട്. ഈ സമയത്ത് മാറിടങ്ങളില്‍ പാലുല്‍പാദനത്തിനുള്ള മില്‍ക് ഡക്ടുകള്‍ രൂപം കൊള്ളുന്നു. ആല്‍വിയോലാര്‍ ഡക്ടുകളും ഈ സമയത്താണ് രൂപം കൊള്ളുന്നത്. ഈ സമയം തുടങ്ങി മൂന്നാമത്തെ ആഴ്ച മുതല്‍ മാറിടങ്ങള്‍ മൃുദുവായി മാറുന്നുണ്ട്. ഗര്‍ഭം ധരിച്ചു എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും മാറിടങ്ങള്‍ മൃദുവാകുന്നത്. നാലാമത്തെ ആഴ്ച മുതല്‍ മാറിടത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂടുതലാകും. ഇത് നിപ്പിളിന് ചുറ്റും സെന്‍സിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

5-8 ആഴ്ചകളില്‍

5-8 ആഴ്ചകളില്‍

5- 8 ആഴ്ചകളില്‍ മാറിടത്തിന്റെ ആകൃതിയില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്ന ഒരു സമയമാണ്. ഇവ പാലുല്‍പാദനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പ്ലാസന്റല്‍ ലാക്ടോജനുകള്‍ എന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഗ്ലാന്റുലാര്‍ കോശങ്ങള്‍ കാരണം മാറിടങ്ങള്‍ക്കു വളര്‍ച്ചയും മാറിടങ്ങള്‍ നിറഞ്ഞതായ തോന്നലുമുണ്ടാകും. പാല്‍ ഗ്രന്ഥികള്‍ വീര്‍ക്കുന്നതും ഇത്തരം തോന്നലിനുള്ള കാരണമാണ്. നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗവും കൂടുതല്‍ ഇരുണ്ടതാകും. പിഗ്മെന്റാണ് ഇതിനു കാരണമാകുന്നത്. കുഞ്ഞിന് സ്തനങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള പ്രകൃതിയുടെ പ്രതിഭാസം കൂടിയാണ് ഇത്. ചെറുതായി സ്തനങ്ങളുടെ ഭാരം വര്‍ദ്ധിക്കുന്നുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകളാണ് ഇതിനു കാരണമാകുന്നത്.

9-12 ആഴ്ചകളില്‍

9-12 ആഴ്ചകളില്‍

9-12 ആഴ്ചകളില്‍ ഏരിയോളയ്ക്കു ചുറ്റുമുള്ള ഭാഗം കൂടുതല്‍ ഇരുണ്ട നിറത്തിലാകുന്നുണ്ട്.

ഒന്‍പതാമത്തെ ആഴ്ചയില്‍ സ്തനങ്ങളില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാവുന്നുണ്ട്. ഒന്‍പതാമത്തെ ആഴ്ച ഈ ഭാഗത്തിന്റെ വലിപ്പവും വര്‍ദ്ധിയ്ക്കും. ഇതോടൊപ്പം സെക്കന്ററി ഏരിയോളയും രൂപപ്പെടും. സ്ത്രീകളിലെ സ്തനങ്ങളുടെ നിറമനുസരിച്ച് ഇതില്‍ മാറ്റം വരുന്നുണ്ട്. പത്താമത്തെ ആഴ്ചയില്‍ മാറിട വലിപ്പം കൂടുതല്‍ വര്‍ദ്ധിയ്ക്കും. ആദ്യത്തെ പ്രസവമാണെങ്കില്‍ ഈ സമയം നിപ്പിള്‍ ഉള്ളിലേക്ക് വലിയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

13-16 വരെയുള്ള ആഴ്ചകളില്‍

13-16 വരെയുള്ള ആഴ്ചകളില്‍

13-16 വരെയുള്ള ആഴ്ചകളില്‍ സ്തനങ്ങളിലേക്കുള്ള രക്തയോട്ടം വളരെയധികം കൂടും. ഏരിയോള നല്ലതും പോലെ കാണപ്പെടും. പതിനാറാമത്തെ ആഴ്ചയിയിലേക്ക് കടക്കുമ്പോള്‍ മാറഇടത്തിന്റെ മാര്‍ദ്ദവം നഷ്ടപ്പെടുന്നുണ്ട്. ഇതോടൊപ്പം തന്നെ സ്തനങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ് രീപത്തിലുള്ള ദ്രവം പുറപ്പെടും. ഇത് കുഞ്ഞിന് ആദ്യം ലഭിയ്ക്കുന്ന പാനീയമാണ്. പാലുല്‍പാദനം ശരിയായി നടക്കുന്നതു വരെയുള്ള പാനീയം. അതായത് കൊളസ്ട്രം. ഇതില്‍ ചിലപ്പോള്‍ രക്തത്തിന്റെ അംശവും കാണാം. എന്നാല്‍ അത് ഭയക്കേണ്ട ഒന്നല്ല എന്നുള്ളതാണ് സത്യം.

17-20 ആഴ്ചകളില്‍

17-20 ആഴ്ചകളില്‍

17-20 ആഴ്ചകളില്‍ പതിനെട്ടാമത്തെ ആഴ്ചയില്‍ ശരീരത്തിലെ ചെറിയ രീതിയിലുള്ള കൊഴുപ്പ് സ്തനങ്ങളില്‍ അടിഞ്ഞു കൂടുന്നു. ചില സ്ത്രീകളുടെ മാറിടങ്ങളില്‍ ഇത് ചെറിയ മുഴകള്‍ പോലെ രൂപപ്പെടുന്നു. 20-ാമത്തെ ആഴ്ച മുതല്‍ മാറിടത്തില്‍ സ്ട്രെച്ച് മാര്‍ക്സ് രൂപപ്പെടും. പ്രത്യേകിച്ചും മാറിടത്തിന്റെ താഴ്ഭാഗത്ത്. ഇത് സ്‌കിന്‍ വലിയുന്നതു കാരണമാണ്. എന്നാല്‍ പ്രസവ ശേഷം ഇത് തനിയേ മാറുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വേവലാതിപ്പെടേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം.

21-24 വരെയുള്ള ആഴ്ചകളില്‍

21-24 വരെയുള്ള ആഴ്ചകളില്‍

21-24 വരെയുള്ള ആഴ്ചകളില്‍ മാറിടത്തിന്റെ വലിപ്പം വളരെയധികം വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പാകമാകുന്ന അടിവസ്ത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇറുക്കമുള്ളവ ധരിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും രക്തസഞ്ചാരത്തെ ബാധിയ്ക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

25-28 വരെയുള്ള ആഴ്ചകളില്‍

25-28 വരെയുള്ള ആഴ്ചകളില്‍

25-28 വരെയുള്ള ആഴ്ചകളില്‍ മാറിട വലിപ്പം വളരെയധികം വര്‍ദ്ധിക്കുന്നുണ്ട്. ഈ സമയത്ത് സ്തനങ്ങളില്‍ നിന്ന് കൊളസ്ട്രം പുറത്തേയ്ക്കു വന്നു തുടങ്ങും. എന്നാല്‍ ഇത് എല്ലാവരിലും കാണണം എന്നില്ല. ഗര്‍ഭസ്ഥശിശുവിന് 27 ആഴ്ചകള്‍ പ്രായമാകുമ്പോഴേയ്ക്കും പാലുല്‍പാദത്തിന് വേണ്ടി ശരീരം എല്ലാ തരത്തിലും സജ്ജമായിക്കഴിയുന്നുണ്ട്. 28-ാമത്തെ ആഴ്ച മുതല്‍ ചര്‍മത്തിന് അടിയിലുള്ള രക്തക്കുഴലുകള്‍ കൂടുതല്‍ പ്രത്യക്ഷമാകും. നിപ്പിളിനു ചുറ്റുമുള്ള പിഗ്മെന്റേഷന്‍ കൂടുതല്‍ പുറത്തേക്ക് തെളിഞ്ഞ് വരുന്നു.

29-38 വരെയുള്ള ആഴ്ചകളില്‍

29-38 വരെയുള്ള ആഴ്ചകളില്‍

29-38 വരെയുള്ള ആഴ്ചകളില്‍ 30-ാമത്തെ ആഴ്ചയില്‍ സ്തനങ്ങളില്‍ ചെറിയ രീതിയിലുള്ള പാടുകള്‍ കാണപ്പെടുന്നുണ്ട്. മ്യൂകസ് മംബ്രേയ്നും ചെറിയ ഞരമ്പുകളും വികസിയ്ക്കുന്നതാണ് കാരണം. 32-ാമത്തെ ആഴ്ച മുതല്‍ സോപ്പ് തേക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ശരീരത്തില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് സോപ്പ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

33-36 വരെയുളള ആഴ്ചകളില്‍

33-36 വരെയുളള ആഴ്ചകളില്‍

33-36 വരെയുളള ആഴ്ചകളില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കാരണം മാറിടങ്ങള്‍ വളരെയധികം വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ചും നിപ്പിളുകള്‍ കൂടുതല്‍ പ്രത്യക്ഷമാകും. 36-ാമത്തെ ആഴ്ചയില്‍ മാറിട വളര്‍ച്ച പൂര്‍ണമാകും. ശരീരം കൂടുതല്‍ പാല്‍ കൊടുക്കുന്നതിന് സജ്ജമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

37-40 വരെയുളള ആഴ്ചകളില്‍

37-40 വരെയുളള ആഴ്ചകളില്‍

37-40 വരെയുളള ആഴ്ചകളില്‍ മാറിടങ്ങളിലെ കൊളസ്ട്രത്തിന്റെ നിറം കൂടുതല്‍ വെളുത്തതായി കാണപ്പെടുന്നുണ്ട്. അതായത് മഞ്ഞ നിറത്തില്‍ നിന്നും നേര്‍ത്ത വെളുത്ത നിറത്തിലേക്ക് ഇത് എത്തുന്നു. ഈ സമയം ഓക്സിടോസിന്‍ എന്ന പ്രത്യേക ഹോര്‍മോണ്‍ ഉല്‍പാദനം തുടങ്ങും. ഈ ആഴ്ചയില്‍ എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

English summary

Breast Changes In Pregnancy Week By Week

Here in this article we are discussing about some breast changes in pregnancy week by week. Read on.
X
Desktop Bottom Promotion