Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ബ്ലീച്ചിങ് പ്രഗ്നൻസി ടെസ്റ്റ് നേരത്തേയറിയും ഗർഭം
വിവാഹം കഴിഞ്ഞ് ഗർഭധാരണത്തിന് വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുന്നവർ എപ്പോഴും അടുത്ത മാസത്തെ ആർത്തവം വരെ കാത്തിരിക്കുന്നുണ്ട്. ആർത്തവം തെറ്റി ഒരു ആഴ്ച പിന്നിട്ട് പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോഴാണ് കൃത്യമായ ഫലം ലഭിക്കുന്നത്. പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ് പലപ്പോഴും പലരും പ്രഗ്നൻസി ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ ഇനി വീട്ടിലിരുന്ന് തന്നെ നമുക്ക് ഗര്‍ഭധാരണം ഉറപ്പിക്കാവുന്നതാണ്. അതിന് വീട്ടില്‍ തന്നെ നമുക്ക് ടെസ്റ്റ് ചെയ്യാവുന്നതാണ്. പല വിധത്തിലുള്ള മാർഗ്ഗങ്ങൾ വീട്ടിൽ തന്നെ ഗർഭധാരണം ഉറപ്പിക്കുന്നതിന് വേണ്ടി ചെയ്യാവുന്നതാണ്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലീച്ചിങ് പൗഡർ ടെസ്റ്റ്. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് നമുക്ക് ഗർഭധാരണം ഉറപ്പിക്കാവുന്നതാണ്. എന്നാൽ ബ്ലീച്ചിങ് പൗഡർ ടെസ്റ്റ് നടത്തുന്നതിലൂടെ പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചാലും ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്ത് ഉറപ്പിക്കേണ്ടതാണ്. ഗർഭധാരണം പ്രതീക്ഷിച്ച് ഇരിക്കുന്നവർ ഒരു കാരണവശാലും കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളോ പപ്പായ, പൈനാപ്പിൾ എന്നിവയോ കഴിക്കാൻ പാടില്ല.
എന്നാല്‍ ബ്ലീച്ച് പ്രഗ്നൻസി ടെസ്റ്റ് നടത്തുന്നത് നൂറ് ശതമാനവും വിശ്വസനീയമായ ഒരു കാര്യമല്ല. ഇതിന്‍റെ വിശ്വാസ്യത വളരെയധികം വെല്ലുവിളി ഉയർത്തുന്നത് തന്നെയാണ്. അതുകൊണ്ട് ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്ത് ഫലം ഒന്നു കൂടി ഉറപ്പിക്കേണ്ടതാണ്. എങ്കിലും വീട്ടിൽ നമുക്ക് എങ്ങനെ ബ്ലീച്ചിങ് പൗഡര്‍ പ്രഗ്നൻസി ടെസ്റ്റ് നടത്താം എന്ന് നോക്കാം.

എന്താണ് ബ്ലീച്ചിങ് പൗഡർ ടെസ്റ്റ്?
എങ്ങനെ ബ്ലീച്ചിങ് പൗഡർ ടെസ്റ്റ് നടത്തണം എന്നുള്ളത് പലർക്കും അറിയില്ല. അധികം പണം ചിലവാക്കാതെ തന്നെ വീട്ടിൽ നമുക്ക് ഗർഭധാരണത്തിൻറെ പോസിറ്റീവ് സൈൻ ലഭിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശാസ്ത്രീയ വിശദീകരണം ഇല്ലെങ്കിലും ബ്ലീച്ചിങം പൗഡർ ടെസ്റ്റ് എന്തുകൊണ്ടും ഫലം നൽകുന്നത് തന്നെയായിരിക്കും. എങ്ങനെ ഇതിൽ നിന്ന് പോസിറ്റീവ് ഫലം ലഭിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് എല്ലാവരേയും ആകാംഷയിൽ ആക്കുന്ന ഒരു കാര്യം.

എങ്ങനെ ശ്രദ്ധിക്കാം
വീട്ടിൽ തന്നെ ബ്ലീച്ച് പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്നും എങഅങനെ ഇത് ചെയ്യാം എന്നും നമുക്ക് നോക്കാവുന്നതാണ്. ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ശരീരത്തിൽ എച്ച് സി ജി ഹോര്‍മോൺ ഉത്പാദനം തുടങ്ങുന്നുണ്ട്. ഇത് മൂത്രം ടെസ്റ്റ് ചെയ്ത് കണ്ട് പിടിക്കാവുന്നതാണ്. പ്ലാസന്‍റയാണ് എച്ച് സി ജി ഹോർമോൺ ശരീരത്തിൽ ഉത്പ്പാദിപ്പിക്കുന്നത്. ആദ്യ ട്രൈമസ്റ്ററിൽ ഇതിന്‍റെ അളവ് ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ബ്ലീച്ചിങ് പൗഡർ ടെസ്റ്റ് നടത്തുന്നതിലൂടെ അത് നിങ്ങൾക്ക് പോസിറ്റീവ് റിസള്‍ട്ട് എങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

എങ്ങനെ ടെസ്റ്റ് ചെയ്യണം
ബ്ലീച്ചിങ് പൗഡർ കൊണ്ട് എങ്ങനെ പ്രഗ്നൻസി ടെസ്റ്റ് ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി രാവിലെ എഴുന്നേറ്റ് ഉള്ള ആദ്യ മൂത്രം ആണ് ഉപയോഗിക്കേണ്ടത്. ഒരു കപ്പിൽ കാൽ കപ്പ് മൂത്രം എടുത്ത് മാറ്റി വെക്കുക. ഇതിലേക്ക് അല്‍പം ബ്ലീച്ചിങ് പൗഡർ മിക്സ് ചെയ്യാവുന്നതാണ്. രാവിലെ നേരത്തെയുള്ള മൂത്രത്തിൽ എച്ച് സി ജി ഹോർമോണിന്‍റെ അളവ് അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെയാണ് രാവിലെയുള്ള മൂത്രം ഉപയോഗിക്കുന്നത്.

പോസിറ്റീവ് ഫലമെങ്കിൽ
നിങ്ങളിൽ പോസിറ്റീവ് ഫലമാണ് ഈ ടെസ്റ്റിലൂടെ ലഭിക്കുന്നതെങ്കിൽ അത് എങ്ങനെയെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാം. ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങളില്‍ ഈ ടെസ്റ്റ് നടത്തുമ്പോൾ മൂത്രത്തിൽ ചെറിയ രീതിയിൽ ഉള്ള കുമിളകളും പതയും കാണപ്പെടുന്നുണ്ട്. മാത്രമല്ല മൂത്രത്തിന് ചെറിയ രീതിയിലുള്ള നിറം മാറ്റവും സംഭവിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സെക്കന്‍റുകൾക്കുള്ളിൽ തന്നെ നമുക്ക് പോസിറ്റീവ് റിസൾട്ട് ആണെങ്കിൽ ലഭിക്കുന്നതാണ്.

നെഗറ്റീവ് ഫലമെങ്കിൽ
നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ അതും നിങ്ങൾക്ക് ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങളിൽ നെഗറ്റീവ് റിസള്‍ട്ട് ആണെങ്കിൽ അത് മൂത്രത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം നമ്മൾ നേരത്തെ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ഫലം പലപ്പോഴും നെഗറ്റീവ് ആയി കാണിക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരാഴ്ച കൂടി കാത്തിരുന്നതിന് ശേഷം വീണ്ടും ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. ചില അവസരങ്ങളിൽ ഫാള്‍സ് നെഗറ്റീവ് ടെസ്റ്റ് കാണിക്കുന്നുമുണ്ട്. പിന്നീട് ഇത് പോസിറ്റീവ് ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ പാടില്ല.

വിശ്വാസ്യത എത്രത്തോളം
എത്രത്തോളമാണ് ഇതിന്‍റെ വിശ്വാസ്യത എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. കാരണം ഒരിക്കലും നൂറ് ശതമാനം കൃത്യമായ ഫലം ഇതിലൂടെ ലഭിക്കുകയില്ല. അതുകൊണ്ട് പോസിറ്റീവ് ടെസ്റ്റ് ലഭിച്ചില്ലെങ്കിലും ആർത്തവം വന്നില്ലെങ്കിൽ ഒന്ന് കൂടി ഒരാഴ്ചക്ക് ശേഷം ടെസ്റ്റ് ചെയ്യുകയോ ആശുപത്രിയിൽ പോയി പരിശോധിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല എന്നുള്ളത് എത്ര തവണ വേണമെങ്കിലും ടെസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നാൽ ഏത് പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ പോലും ഒരിക്കലും ഈ കിറ്റിലെ കണ്ടയ്നറിന് മുകളിൽ മൂത്രം ആവാൻ പാടില്ല. ഇത് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സാധാരണ ബ്ലീച്ചിങ് പൗഡർ തന്നെയാണ് ഉപയോഗിക്കേണ്ടത്. പലപ്പോഴും മൂത്രവും ബ്ലീച്ചും മിക്സ് ആവുന്നതിലൂടെ ചെറിയ ചില അലർജിയും കണ്ണില്‍ അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതൊന്നും അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.



Click it and Unblock the Notifications