Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ആണിന് അച്ഛനാകാന്‍ ശ്രമിയ്ക്കേണ്ട സമയം ഇത്
ആണിന് അച്ഛനാകാന്‍ ശ്രമിയ്ക്കേണ്ട സമയം ഇത്
ദാമ്പത്യത്തില്‍ കുഞ്ഞിനായി ശ്രമിയ്ക്കുമ്പോള്‍ വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന, വന്ധ്യത വരുത്തുന്ന കാരണങ്ങള്‍ പലതുമുണ്ട്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ബാധകമാണുതാനും.
സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന്, യൂട്രസ് സംബന്ധിയായ കാര്യങ്ങളാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതെങ്കില് പുരുഷനില്‍ ബീജാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനം.
സ്ത്രീയ്ക്കും പുരുഷനും സന്താനനോല്പാദനത്തിനു മികച്ചതെന്നു പറയാവുന്ന ചില പ്രത്യേക ദിവസങ്ങളും സമയങ്ങളുമെല്ലാമുണ്ട്. ഇത് സയന്‍സ് അടിസ്ഥാനപ്പെടുത്തി പറയുന്നതുമാണ്.
സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷി വര്‍ദ്ധിയ്ക്കുന്ന സമയം ഓവുലേഷന് സമയമാണെന്നു പറയാം. ആര്‍ത്തവ ചക്രം നോക്കി ഓവുലേഷന് ദിവസം കണക്കു കൂട്ടാം. ഇതിനായി കലണ്ടറുമുണ്ട്. ഈ സമയത്താണ് സ്ത്രീ ശരീരത്തില്‍ അണ്ഡോല്പാദനം നടക്കുന്നത്.
പുരുഷന്റെ കാര്യത്തില്‍ ഇത്തരം ദിവസങ്ങളുണ്ടെന്നു പറയാനാകില്ലെങ്കിലും സമയമുണ്ടെന്നു പറയാം. ഗര്‍ഭധാരണ സാധ്യത ഉറപ്പു വരുത്തുന്ന ചില പ്രത്യേക സമയങ്ങള്‍. ഈ സമയത്തു ശ്രമിച്ചാല്‍ പുരുഷന് അച്ഛനാകുവാന്‍ സാധ്യത കൂടുതലുമാണ്.
പുരുഷന് അച്ഛനാകാന്‍ സാധ്യതയേറിയെ സമയത്തെ കുറിച്ചറിയൂ.

പുരുഷനില്‍
പുരുഷനില്‍ ബീജവും ബീജാരോഗ്യവുമാണ് സന്താനോല്പാദനത്തിന് കാരണമായി പറയുന്നത്. ബീജങ്ങള്‍ക്ക് നിശ്ചിത എണ്ണവും ഗുണവും ചലനശേഷിയുമെല്ലാം വേണംതാനും. ഒരു ബീജമേ ഒരു അണ്ഡവുമായി സംയോഗം നടക്കൂവെങ്കിലും കൃത്യമായ എണ്ണം ബീജങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതു പോലെ ഇവയ്ക്കു നീന്തിയെത്തി അണ്ഡവുമായി കൃത്യസമയത്ത് ചേരുവാനും സാധിയ്ക്കണം.

പുരുഷനില്‍
പുരുഷനില്‍ പുരുഷ ഹോര്‍മോണ്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ബീജോല്പാദനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ കുറവ് ബീജങ്ങളിലും പുരുഷ ശേഷിയിലുമെല്ലാം പ്രശ്നങ്ങള്‍ വരുത്തുന്നതുമാണ്.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിയ്ക്കുന്നത് പുലര്കാലത്താണെന്നു പറയാം. രാവിലെ 3-8 വരെയുള്ള സമയമെന്നു പറയാം. പുരുഷനില്‍ കൂടുതലായി ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന സമയമാണിത്. ഇതിനാല്‍ തന്നെ ഈ സമയത്തു ശ്രമിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് അനുകൂലമായി വരുന്നു. ഈ സമയത്ത് ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോത് 25-30 ശതമാനം വരെ വര്‍ദ്ധിയ്ക്കുന്നുവെന്നു വേണം, പറയുവാന്‍. ഒരു പുരുഷന് രാത്രി നല്ല ഉറക്കം ലഭിയ്ക്കുമ്പോള്‍ രാവിലെ ഉണരുന്ന സമയത്ത് ടെസ്റ്റോസ്റ്റിറോണ്‍ തോത് 15 ശതമാനത്തോളും കൂടുതലാണ്.

പുരുഷ താല്പര്യം
പുരുഷ താല്പര്യം ഏറുന്ന സമയം കൂടിയാണിത്. എന്‍പിടി അഥവാ നൊക്ടേര്ണല് പെനൈല്‍ ടംസീന് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം താല്പര്യത്തിനു പുറകില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ട്. നമ്മുടെ തലച്ചോറാണ് ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഉണര്ന്നിരിയ്ക്കുമ്പോഴുള്ള സമയത്ത് മറ്റു സ്ത്രീകളോടു പുരുഷന് താല്പര്യം തോന്നുമെങ്കിലും ബ്രെയിന്‍ ഇത്തരം തോന്നലുകളെ നിയന്ത്രിയ്ക്കും.എന്നാല്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ ഈ നിയന്ത്രണം കുറയും. കാരണം തലച്ചോറും വിശ്രമിയ്ക്കുകയാണ്. ഇതാണ് ഉണര്ന്നെഴുന്നേല്ക്കുമ്പോഴും സ്വപ്നത്തിലുമെല്ലാം താല്പര്യങ്ങള് പുരുഷന് കൂടുന്നത്.

രക്തപ്രവാഹം
രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിനാല്‍ ശേഷിയും ഈ സമയത്ത് പുരുഷന് കൂടുതലാകും. താല്പര്യവും ശേഷിയും ബീജാരോഗ്യവുമെല്ലാം ഒത്തിണങ്ങുന്നതാണ് പുരുഷന് അച്ഛനാകുവാന്‍ കൂടുതല്‍ കരുത്തു നല്‍കുന്നത്. ഇതു കൊണ്ടു തന്നെ പുലര്‍കാലത്താണ് സന്തതിയ്ക്കായി പുരുഷനു ശ്രമിയ്ക്കുവാന്‍ പറ്റിയ ഉത്തമ സമയമെന്നു പറയാം.

ഉച്ചതിരിഞ്ഞ് 3 മണി സമയവും
ചില പഠനങ്ങളില്‍ ഉച്ചതിരിഞ്ഞ് 3 മണി സമയവും ഇതിനു ചേര്‍ന്നതാണെന്നു വിശദീകരിയ്ക്കുന്നുണ്ട്. എന്നാല്‍ മികച്ച ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം നടക്കുന്നതിനാല്‍ രാവിലെ തന്നെയാണ് പൊതുവേ മികച്ച സമയമായി അംഗീകരിച്ചിട്ടുള്ളതും.



Click it and Unblock the Notifications