For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണത്തിന് ശ്രമിക്കേണ്ട അനുയോജ്യമായ പ്രായം ഇത്

|

ഗർഭകാലം എപ്പോഴും ആസ്വദിക്കേണ്ട ഒന്നാണ്. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നതാണ് എന്ന കാര്യം ഓര്‍ത്തെടുക്കേണ്ടതാണ്. ഗർഭധാരണത്തിന് പറ്റിയ പ്രായം തന്നെയാണ് ശ്രദ്ധിക്കേണ്ടതും. കാരണം ഗർഭകാലത്ത് നിങ്ങളിൽ ഓരോ അവസ്ഥയിലും ഉണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങൾ തന്നെയാണ് കാരണം. ഗര്‍ഭധാരണത്തിന് പ്രായം ഒരു പ്രശ്നമാവുന്നുണ്ടോ? ഇന്നത്തെ കാലത്ത് പലപ്പോഴും പ്രായം വളരെ വൈകിയാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ അതും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാവും പലരും കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നതും. ഇതേ അവസ്ഥയിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നത് സാധാരണ സംഭവമാണ്.

Most read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

അതുകൊണ്ട് തന്നെ പിന്നീടുള്ള ജീവിതം ചികിത്സയും മറ്റുമായി നടക്കുന്ന അവസ്ഥയാണ് എല്ലാവരിലും ഉണ്ടാവുന്നത്. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായ ഗർഭധാരണ പ്രായം എപ്പോഴാണെന്ന് നമുക്ക് നോക്കാവുന്നതാണ്. 25-നും 35നും ഇടയിൽ എപ്പോഴാണ് ഗർഭധാരണത്തിന് പറ്റിയ സമയം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഗർഭകാല അസ്വസ്ഥകളെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ശ്രദ്ധിക്കേണ്ട പ്രായം ഏതാണെന്ന് നോക്കാം. കൂടുതല്‍ വായിക്കുന്നതിന് വേണ്ടി...

 ഇരുപത് വയസ്സിന് മുൻപ്

ഇരുപത് വയസ്സിന് മുൻപ്

ഇരുപത് വയസ്സിന് മുൻപ് ഗർഭധാരണം നടക്കുകയാണെങ്കില്‍ അൽപം ശ്രദ്ധിക്കണം. കാരണം സ്ത്രീകളിൽ വിവാഹവും പ്രസവവും എല്ലാം പെട്ടെന്നായിരിക്കും നടക്കുന്നത്. ഇത് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും 20ന് മുൻപാണ് എന്നുണ്ടെങ്കിൽ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും പലപ്പോഴും കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പിന്നെ ചെറുപ്രായത്തിൽ പ്രസവം ഗർഭധാരണം എന്ന് പറയുന്നത് പലപ്പോഴും ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഒരിക്കലും 20 വയസ്സിന് മുൻപുള്ള പ്രസവം സ്ത്രീകളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഡിപ്രഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.

 ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ

ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ

ഇരുപതിനും ഇരുപത്തി നാല് വയസ്സിനും ഇടയിൽ പ്രായത്തിൽ ആണ് ഗർഭധാരണം നടക്കുന്നത് എന്നുണ്ടെങ്കിൽ അത് പ്രശ്നമില്ലാത്ത പ്രായമായാണ് കണക്കാക്കുന്നത്. ഇവരിൽ പ്രത്യുത്പാദന ശേഷി വളരെയധികം കൂടുതലുള്ള സമയമാണ് 24 വരെയുള്ള പ്രായം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. 25 വയസ്സ് വരെയുള്ള പ്രായവും ഗര്‍ഭധാരണത്തിന് വളരെയധികം യോജിച്ച പ്രായമാണ്. ശാരീരികമായും മാനസികമായും വളരെയധികം പറ്റിയ പ്രായമാണ് 25 വരെയുള്ള പ്രായം. അതുകൊണ്ട് ഗർഭധാരണത്തിന് ശ്രമിക്കുന്നവർക്ക് ഏറ്റവും പറ്റിയ പ്രായമാണ് ഇത്.

ഇരുപത്തി അഞ്ചിനും ഇരുത്തി ഒൻപതിനും ഇടയിൽ

ഇരുപത്തി അഞ്ചിനും ഇരുത്തി ഒൻപതിനും ഇടയിൽ

ഈ പ്രായത്തിന് ഇടയിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നവർക്ക് ആസ്വാദ്യകരമായ ഒരു ഗർഭകാലമായിരിക്കും ഈ പ്രായത്തിനിടക്ക് ഉള്ളത്. വളരെയധികം പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്ന സമയമാണ് ഈ പ്രായം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഈ പ്രായത്തിൽ ഒരിക്കലും താമസിപ്പിക്കാൻ പാടുകയില്ല. കാരണം ഗർഭധാരണം നീട്ടി വെക്കുന്നതിലൂടെ അത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഏറ്റവും നല്ല പ്രായത്തിൽ വേണം ഗർഭം ധരിക്കുന്നതിന്. സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിച്ചിരിക്കുന്ന പ്രായമാണ് 25-29 വയസ്സ്.

മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ

മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ

മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായം നിങ്ങളുടെ ഗർഭധാരണത്തിന് എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നോക്കാം. വിവാഹം 30നു ശേഷം കഴിഞ്ഞവര്‍ പലപ്പോഴും ഗർഭധാരണം ഒന്നോ രണ്ടോ വർഷം മാറ്റി വെക്കുന്നതിന് ശ്രമിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. 30നു ശേഷമാണ് ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നതെങ്കിൽ ഒട്ടും വൈകരുത്. ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അബോർഷന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന സമയത്തും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് വളരെയധികം ഓർത്ത് വെക്കണം. എന്തൊക്കെയാണ് ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ ചില്ലറയല്ല. നല്ല ഭക്ഷണം കഴിക്കേണ്ടത് മാത്രമല്ല ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ. ഏത് പ്രായത്തിൽ ആണെങ്കിലും നല്ല പ്രോട്ടീനും വിറ്റാമിനും മറ്റും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സിന് ശേഷം പ്രായമുള്ള സ്ത്രീകൾ ആണ് ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഭക്ഷണം മാത്രമല്ല ആവശ്യത്തിന് വ്യായാമവും ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം.

പ്രിനറ്റാൽ ടെസ്റ്റുകൾ

പ്രിനറ്റാൽ ടെസ്റ്റുകൾ

ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് മുൻപ് പലപ്പോഴും ഡോക്ടറെ കണ്ട് ടെസ്റ്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ കണ്ടെത്താവുന്നതാണ്. ഇതെല്ലാം പരിഹരിച്ച് വേണം ഗർഭധാരണത്തിന് ശ്രമിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ഇത്തരം ടെസ്റ്റുകൾ നടത്തേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗർഭധാരണത്തിന് ശ്രമിക്കണം.

English summary

Best Age To Become Mother Biologically

Here in this article we are discussing about the best age to get pregnant biologically. Take a look.
X
Desktop Bottom Promotion