For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൂക്കവും അമ്മക്ക് സുഖപ്രസവവും ഉറപ്പ്

|

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഗർഭകാലം അൽപം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കാരണം ഓരോ പ്രതിസന്ധികൾ ഓരോ ദിവസവും ഗര്‍ഭിണികളെ അലട്ടിക്കൊണ്ടേ ഇരിക്കും. ചെറുതെങ്കിലും ചെറിയ ചില അസ്വസ്ഥതകൾ ഗർഭകാലത്ത് സാധാരണമാണ്. എന്നാൽ ഇതെല്ലാം ഗർഭാവസ്ഥയിൽ സാധാരണ സംഭവിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന് ആരോഗ്യവും തൂക്കവും നൽകുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. വിറ്റാമിന്‍റെ അഭാവം പലപ്പോഴും ഗർഭാവസ്ഥയിൽ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇത് കുഞ്ഞിന് തൂക്കക്കുറവ് , ആരോഗ്യക്കുറവ്, അമ്മക്ക് ബുദ്ധിമുട്ടേറിയ പ്രസവം എന്നിവയെല്ലാം വർദ്ധിപ്പിക്കുന്നുണ്ട്.

Benefits of Vitamin A During Pregnancy

<strong>Most read:ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും</strong>Most read:ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നോ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നോ പലർക്കും അറിയില്ല. കുഞ്ഞിന്‍റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിൻ എയുടെ കുറവ് ശരീരത്തിൽ ഉണ്ടാവുമ്പോൾ അത് ഗർഭാവസ്ഥയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വായിക്കൂ.

 എന്തിന് വിറ്റാമിൻ എ?

എന്തിന് വിറ്റാമിൻ എ?

ഗർഭകാലത്ത് മാത്രമല്ല ഒരാൾക്ക് ആരോഗ്യകരമായ ചർമ്മവും, കാഴ്ചയും കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും എല്ലാം വിറ്റാമിൻ എ കൂടിയേ തീരൂ. അതുകൊണ്ട് തന്നെ വിറ്റാമിൻ എ ഗർഭാവസ്ഥയിൽ വളരെയധികം ആവശ്യമുള്ള വിറ്റാമിൻ ആണ്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഗർഭസ്ഥശിശുവിന്‍റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് വിറ്റാമിന്‍ എ.

 എന്തൊക്കെ ഗുണങ്ങള്‍

എന്തൊക്കെ ഗുണങ്ങള്‍

വിറ്റാമിൻ എ ഗർഭകാലത്ത് എന്തൊക്കെ ഗുണങ്ങൾ ചെയ്യുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഗർഭസ്ഥശിശുവിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്, കൂടാതെ കോശങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും കാഴ്ച സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ.

 മാങ്ങ

മാങ്ങ

മാങ്ങ വിറ്റാമിൻ എ അടങ്ങിയ ഒന്നാണ്. എന്നാൽ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പുറത്ത് നിന്ന് വാങ്ങുന്ന മാങ്ങയാണെങ്കിൽ നല്ലതു പോലെ കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാൻ പാടുകയുള്ളൂ. ഇത് സ്ഥിരമായി കഴിക്കുമ്പോൾ ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഗർഭകാല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പിസ്ത

പിസ്ത

പിസ്ത ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഗർഭകാലത്ത് ഒരു പിടി പിസ്ത കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അമ്മക്ക് ആരോഗ്യ സംരക്ഷണത്തിനും ഗർഭകാല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സ്ഥിരമാക്കിയാലും അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

 മുട്ട

മുട്ട

മുട്ട കഴിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് ഗർഭകാലത്ത് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗർഭകാല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് മുട്ട. ഇത് സ്ഥിരമാക്കിയാലും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് മുട്ട. ഇത് ഗർഭകാലത്ത് തന്നെ കഴിക്കുന്നതിലൂടെ അത് ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്

 മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങും ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഗർഭകാലത്ത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളർച്ചക്കും ബുദ്ധിവികാസത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഇലക്കറികൾ

ഇലക്കറികൾ

കാഴ്ച സംബന്ധമായ അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്നതാണ് ഇലക്കറികൾ. ഗർഭസ്ഥശിശുവിന്‍റെ വളർച്ചക്ക് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഇലക്കറികള്‍. ആരോഗ്യം വർദ്ധിപ്പിക്കുക എന്നതിലുപരി ഇത് കാഴ്ച സംബന്ധമായ തകരാറുകളെ ഇല്ലാതാക്കുക എന്നുള്ളതാണ് ഇതിന്‍റെ പ്രധാന ധര്‍മ്മം. ഒരിക്കലും കുഞ്ഞിന് ഇലക്കറ‌ികൾ നൽകുന്ന ഗുണങ്ങൾ മറ്റൊന്നിന് ലഭിക്കുകയില്ല എന്നതാണ് സത്യം.

മറ്റ് ഭക്ഷണങ്ങൾ

മറ്റ് ഭക്ഷണങ്ങൾ

ഇത് കൂടാതെ ആരോഗ്യസംരക്ഷണത്തിന് വിറ്റാമിൻ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേറെയും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ബീഫിന്‍റെ കരൾ, ആപ്രിക്കോട്ട്, മത്സ്യം, മത്തൻ, ബ്രോക്കോളി, കാരറ്റ്, കൊഴുപ്പില്ലാത്ത പാൽ

English summary

Benefits of Vitamin A During Pregnancy

Here in this article we are discussing about the benefits of Vitamin A during pregnancy. Take a look
X
Desktop Bottom Promotion